വനിതാദിനം ഓര്‍മ്മപ്പെടുത്തുന്നത്!

ഓരോ ദിനങ്ങളും എന്തിനാണ് ആചരിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക ക്രമം മാറുകയാണ് അന്താരാഷ്‌ട്ര  ദിനാചരണവും ദേശീയ ദിനാചരണവും പ്രാദേശിക ദിനാചരണവുമൊക്കെയായി നിരവധി ദിനാചരണങ്ങള്‍ ഉണ്ട്.അതിനൊക്കെ പലതിനും അതിന്‍റെതായ പ്രാധാന്യവും ഉണ്ട്.എന്നാല്‍ ഇതില്‍ പലതിന്റെയും പ്രസക്തി പലപ്പോഴും ആരും അറിയുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. 

Last Updated : Mar 8, 2020, 09:13 AM IST
വനിതാദിനം ഓര്‍മ്മപ്പെടുത്തുന്നത്!

ഓരോ ദിനങ്ങളും എന്തിനാണ് ആചരിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക ക്രമം മാറുകയാണ് അന്താരാഷ്‌ട്ര  ദിനാചരണവും ദേശീയ ദിനാചരണവും പ്രാദേശിക ദിനാചരണവുമൊക്കെയായി നിരവധി ദിനാചരണങ്ങള്‍ ഉണ്ട്.അതിനൊക്കെ പലതിനും അതിന്‍റെതായ പ്രാധാന്യവും ഉണ്ട്.എന്നാല്‍ ഇതില്‍ പലതിന്റെയും പ്രസക്തി പലപ്പോഴും ആരും അറിയുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. 

അതെന്തായാലും വനിതാ ദിനം എന്നത് ഓര്‍മ പെടുത്തുന്നത് സ്ത്രീ സുരക്ഷയാണ്,സ്ത്രീ ശക്തിയാണ്,അവഗണിക്കപെടുന്ന സ്ത്രീകളെയാണ് പൊരുതുന്ന സ്ത്രീകളെയാണ്,അതെ  പോരാട്ടത്തിന്‍റെ പ്രതീകമാണ് ഓരോ സ്ത്രീയും ഇന്നിപ്പോള്‍ യുദ്ധമുഖത്ത് സൈനികരായി പൊരുതുന്ന സ്ത്രീകളുണ്ട്.ബഹിരാകാശയാത്രയ്ക്ക് പോകുന്ന സ്ത്രീകളുണ്ട് അങ്ങന്നെ ഇന്ന് സ്ത്രീകള്‍ എത്താത്ത മേഖലകള്‍ ഇല്ല.പുരുഷനോപ്പമല്ല സ്ത്രീ പുരുഷനേക്കാള്‍ ഒരുപിടി മുന്നില്‍ തന്നെയാണ് സ്ത്രീ അത് അവര്‍ പൊരുതി നേടിയത് തന്നെയാണ് അവഗണിക്കപെടുന്ന സ്ത്രീയില്‍ നിന്നും ഇന്ന് ആദരിക്ക പെടുന്ന സ്ത്രീയിലേക്ക് മാറാന്‍ കഴിഞ്ഞു എന്നതാണ് സ്ത്രീകളുടെ വിജയം. 

സമത്വം എന്നത് ഏറെക്കാലം സ്ത്രീ പുരുഷ  സമത്വം എന്നതായിരുന്നു.എന്നാല്‍ ഈ കാലഘട്ടത്തില്‍ സ്ത്രീ എന്ന സാമൂഹ്യ ജീവിക്ക് വനിതാ ദിനം ഒര്‍മപെടുത്തലാണ്.പോരാട്ടത്തിന്‍റെ അതിജീവനത്തിന്റെ വിജയത്തിന്‍റെ ഒക്കെ ഓര്‍മ്മപെടുത്തലാണ്.നാളെയുടെ മുന്നോട്ട് പോക്കിന് ഈ ഓര്‍മ്മ പെടുത്തലാണ് കരുത്ത്.ചിലതൊക്കെ പെട്ടെന്ന് ചിതലെരിക്കും;ചിലതൊക്കെ ചിതപോലെ കത്തി നില്‍ക്കും,നൊമ്പരങ്ങളാല്‍ നീറുകയല്ല വേണ്ടത്,പോരാട്ടത്തിന്‍റെ കരുത്താവുക എന്ന ഓര്‍മപെടുത്തല്‍ അതാണ്‌ ഓരോ വനിതാ ദിനവും പകര്‍ന്ന് നല്‍കുന്നത്. 

ഇന്ന് സമത്വ വും നീതിയും ഇരന്ന് വാങ്ങുന്നവരല്ല സ്ത്രീകള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് തങ്ങള്‍ക്ക് അവകാശ പെട്ടത് ഒരണുപോലും വിട്ടുകൊടുക്കാതെ പിടിച്ച് വാങ്ങുന്നവരാണ് സ്ത്രീകള്‍,പൊതു ഇടങ്ങള്‍ ഇന്ന് സ്ത്രീകള്‍ക്ക് അന്യമല്ല,തൊഴിലിടങ്ങള്‍ അന്യമല്ല,അങ്ങനെ സ്ത്രീ എങ്ങും വേര്‍തിരിവ് അനുഭവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം അത് ഓരോരുത്തരുടെയും കടമയാണ്.സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെയും കടമയാണ് സ്ത്രീ സുരക്ഷ,ലോകം സ്ത്രീയുടെതും പുരുഷന്റെതുമാണ്.പുരുഷനുള്ള എല്ലാ അവകാശവും ഈ ലോകത്തില്‍ സ്ത്രീക്കുണ്ട്.സ്ത്രീ പിന്നിലല്ല മുന്നിലാണെന്ന ഓര്‍മ്മ പെടുത്തല്‍ അത് കേവലം വനിതാ ദിനത്തില്‍ മാത്രമല്ല എല്ലാ ദിനവും ഉണ്ടാകണം.അതാണ്‌ ഈ വനിതാ ദിനത്തിലെ ഓര്‍മപെടുത്തല്‍.

Trending News