വേനൽ കാലം തുടങ്ങി കഴിഞ്ഞു. ഈ സമയം തന്നെയാണ് കുട്ടികൾക്ക് വെക്കേഷനും. അതുകൊണ്ട് തന്നെ കുടുംബവുമൊത്ത് യാത്രകൾക്കും മറ്റുമായി എല്ലാവരും തയാറെടുക്കുന്ന സമയം കൂടിയാണിത്. അവധിക്കാലം ആഘോഷിക്കാൻ തയാറെടുക്കുന്നതിനൊപ്പം വേനൽ ചൂടിനെ പ്രതിരോധിക്കാനുള്ള വഴികൾ കൂടി മനസിലുണ്ടാകണം. കാരണം താപനില ഉയർന്ന് തന്നെ നിക്കുന്നതിനാൽ വേണ്ട മുൻകരുതലുകളില്ലാതെ പുറത്തിറങ്ങുന്നത് ആരോഗ്യത്തെ ബാധിക്കും. അങ്ങനെ വരുമ്പോൾ അവധിക്കാലം ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കാതെ പോയെന്ന് വരാം.
ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ് ഈ ചൂടിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം. അതിൽ തന്നെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തെ നീർജ്ജലീകരണത്തിൽ നിന്ന് തടയുകയും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും. നിരവധി ആരോഗ്യ ഗുണങ്ങൾ നാരങ്ങയ്ക്കുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ ദഹന പ്രക്രിയയെ സഹായിക്കുന്നത് വരെ ആരോഗ്യപരിപാലനത്തിൽ ബെസ്റ്റാണ് നാരങ്ങ. വർഷത്തിലെ ഏറ്റവും ചൂടേറിയ ഈ സീസണിൽ ജലാംശവും ആരോഗ്യവും നിലനിർത്താൻ നാരങ്ങ സഹായിക്കും.
ഈ വേനൽക്കാലത്ത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന നാരങ്ങളുടെ ചില ഗുണങ്ങളെ കുറിച്ച് അറിയാം:
നാരങ്ങയിൽ 90 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും ഉന്മേഷം നൽകാനും സഹായിക്കുന്ന ഒരു മികച്ച വേനൽക്കാല പാനീയമാണ് നാരങ്ങാ വെള്ളം. ഐസ്ഡ് ടീയിൽ നാരങ്ങ ചേർക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും.വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ് നാരങ്ങ. നാരങ്ങയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. നാരങ്ങാവെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ദഹനം എളുപ്പമാക്കാൻ സഹായിക്കും. രാവിലെ ചെറുചൂടോടെ നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. വേനൽക്കാലത്ത് നിങ്ങൾ തയാറാക്കുന്ന സലാഡുകളിൽ നാരങ്ങ ചേർക്കുന്നത് അതിന്റെ രുചി മാത്രമല്ല ഗുണവും വർധിപ്പിക്കും. ഈ വേനൽ ചൂടിൽ ശരീരത്തെ തണുപ്പിക്കാനായി നാരങ്ങാവെള്ളം കുടിക്കാവുന്നതാണ്. അതിൽ അൽപം പുതിന കൂടി ചേർത്താൽ കൂടുതൽ ഉന്മേഷം ലഭിക്കും.
Also Read: Diabetes: മരുന്നില്ലാതെ തന്നെ പ്രമേഹം നിയന്ത്രിക്കാം; ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ
ചർമ്മസംരക്ഷണത്തിനും നാരങ്ങ ബെസ്റ്റാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് നാരങ്ങ. നാരങ്ങ നീര് മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. നാരങ്ങാ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. ഇത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കും. DIY ഫേസ് മാസ്‌കിനായി നാരങ്ങാനീര് തേനുമായി ചേർത്ത് ഉപയോഗിക്കാം. കറുത്ത പാടുകൾ അല്ലെങ്കിൽ മുഖക്കുരു കാരണം ഉണ്ടായ പാടുകൾ മാറാൻ നാരങ്ങാനീര് അതിൽ നേരിട്ട് പുരട്ടാം. ദിവസേന നാരങ്ങാ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ചർമ്മ സംരക്ഷണത്തിന് സഹായിക്കും.
ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുകയും ദഹനം എളുപ്പമാക്കുകയും ചെയ്ത് അതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...