Sprouts Health Benefits: ശരീരത്തിന് ഏറെ ആവശ്യമായ മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാകും.
Also Read: White Hair Home remedy: വെളുത്ത മുടി കറുപ്പിക്കാം, അകാലനരയ്ക്ക് പരിഹാരം അടുക്കളയില്‍
പ്രോട്ടീൻ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർഗങ്ങൾ. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. പയർ മുളപ്പിച്ച് കഴിക്കുന്നത് അതിന്‍റെ പോഷകഗുണം ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല ആരോഗ്യസംബന്ധമായി ഏറെ ഗുണങ്ങളും നല്‍കും. പയര്‍ മുളപ്പിക്കുമ്പോൾ അതിലെ വിറ്റാമിന്‍ ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ദ്ധിക്കുന്നു.
മുളപ്പിച്ച പയര്‍ കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഒരു കപ്പ് മുളപ്പിച്ച ചെറുപയറിന്‍റെ പോഷകമൂല്യം ഇപ്രകാരമാണ്: -
കലോറി : 31.2
പ്രോട്ടീൻ : 7.7 ഗ്രാം
കാർബോഹൈഡ്രേറ്റ് : 6.2 ഗ്രാം
വിറ്റാമിൻ സി : 13.7 മില്ലിഗ്രാം
വിറ്റാമിൻ ഇ : 0.1 മില്ലിഗ്രാം
വിറ്റാമിൻ കെ : 34.3 എം.സി.ജി.
വിറ്റാമിൻ ബി 6 : 0.1 മില്ലിഗ്രാം
ഫോളേറ്റ് 63.4 : എം.സി.ജി.
കാൽസ്യം : 13.5 മില്ലിഗ്രാം
ഇരുമ്പ് : 0.9 മില്ലിഗ്രാം
മഗ്നീഷ്യം : 21.8 മില്ലിഗ്രാം
ഫോസ്ഫറസ് : 56.2 മില്ലിഗ്രാം
പൊട്ടാസ്യം : 155 മില്ലിഗ്രാം
സോഡിയം : 6.2 മില്ലിഗ്രാം
സിങ്ക് : 0.4 മില്ലിഗ്രാം
ചെമ്പ് : 0.2 മില്ലിഗ്രാം
മാംഗനീസ് : 0.2 മില്ലിഗ്രാം
സെലിനിയം : 0.6 എം.സി.ജി.
ഒമേഗ -3 ഫാറ്റി ആസിഡുകൾ : 16.6 മില്ലിഗ്രാം
ഒമേഗ -6 ഫാറ്റി ആസിഡുകൾ : 43.7 മില്ലിഗ്രാം
ഡയറ്ററി ഫൈബർ : 1.9 ഗ്രാം
മുളപ്പിച്ച പയർവർഗങ്ങൾ (Sprouts) നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം...
ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ (Sprouts). മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പ് അറിയിക്കുന്ന ഹോര്‍മോണിന്‍റെ ഉത്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാനാകും.
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു
രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുക മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്നു.
ഫാറ്റി ലിവർ രോഗമുള്ളവര്‍ക്ക് ഉത്തമം
ഫാറ്റി ലിവർ രോഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് ഇത്.
ദഹനം മെച്ചപ്പെടുത്തുന്നു
മുളപ്പിച്ച പയർവർഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.കൂടാതെ, മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
അകാല വാര്‍ധക്യം തടയും
അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.
മുളപ്പിച്ച പയര്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുളപ്പിച്ച പയര്‍ എപ്പോള്‍ എങ്ങിനെയാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്. മുളപ്പിച്ച പയര്‍ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. മുളപ്പിച്ച പയര്‍ പച്ചയ്ക്ക് കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചെറിയ തോതില്‍ വേവിച്ച ശേഷം കഴിയ്ക്കുനതാണ് ആരോഗ്യത്തിന് മികച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.