വാഴയിലയിൽ പൊതിഞ്ഞ കരിമീൻ പൊള്ളിച്ചത്, ചൂടു പറക്കുന്ന ചോറും;'എക്സ്പീരിയൻസ് എത്നിക് ക്യുസീൻ'

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ച പ്രവർത്തനമാണ് " എക്സ്പീരിയൻസ് എത്നിക് ക്യുസീൻ

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 04:02 PM IST
  • ഈ വീട്ടിൽ നിരവധി പേരാണ് കുമരകത്തിന്റെ നാടൻ രുചികൾ അറിയാൻ എത്തുന്നത്
  • ഒരു ദിവസം മുൻപ് ബുക്ക് ചെയ്യണം എന്ന് മാത്രം
  • വാഴയിലയിൽ പൊതിഞ്ഞ കരിമീൻ പൊള്ളിച്ചത് ആണ് ഇവിടുത്തെ സ്പെഷ്യൽ
വാഴയിലയിൽ പൊതിഞ്ഞ കരിമീൻ പൊള്ളിച്ചത്, ചൂടു പറക്കുന്ന ചോറും;'എക്സ്പീരിയൻസ് എത്നിക് ക്യുസീൻ'

ആഹാരം നമ്മുടെ അനിവാര്യതകളിലൊന്നാണ് .ഒരു ടൂറിസം ഡെസ്റ്റിനേഷനിൽ എത്തുന്ന  ഏതൊരു ടൂറിസ്റ്റിനും വൃത്തിയായും രുചികരമായും ഭക്ഷണം ലഭ്യമാവുക എന്നതും ആ ഡെസ്റ്റിനേഷന്റെ സൽപ്പേരിന്റെ നിലനിൽപ്പിന്റെ  അനിവാര്യതയുമാണ്.അതുകൊണ്ട് തന്നെ വിനോദസഞ്ചാരമേഖലയിൽ ഭക്ഷണത്തിന്റെ പ്രാധാന്യം തെല്ലും കുറച്ച് കാണാനാവില്ല.

ഇത്തരത്തിൽ ആസ്വാദ്യകരവും രുചിയേറിയതും അനുഭവവേദ്യവുമായ ഭക്ഷണ വൈവിധ്യങ്ങൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ച പ്രവർത്തനമാണ് " എക്സ്പീരിയൻസ് എത്നിക് ക്യുസീൻ "

Friendly Meals

2800 വീടുകളാണ് കേരളത്തിൽ ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷനോടെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റുകളായി മാറിയത്.രുചിയേറിയ ഭക്ഷണം ആസ്വദിക്കുന്നതിനൊപ്പം തന്നെ ടൂറിസ്റ്റുകൾക്ക് ഭക്ഷണം തയ്യാറാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമാകാനും ഇതുവഴി അവസരം ലഭിക്കുന്നു.

ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശുചി മുറി, കൃത്രിമ ചേരുവകളില്ലാത്ത വൃത്തിയുള്ളതും ആരോഗ്യദായകവുംരുചിയേറിയതുമായ ഭക്ഷണം ഇവയാണ് ഈ യൂണിറ്റുകളുടെ പ്രത്യേകത.ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ഒരു എത്നിക്ക് ക്യുസിൻ  യൂണിറ്റ് ആണ് കുമരകം മാലിക്കായൽ ചിറ ശ്രീജിത്തിന്റെയും  കുടുംബത്തിനെയും വീട്. വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജിന്റെ  ഭാഗമായി എത്തുന്ന സഞ്ചാരികൾ ശ്രീജിത്തിന്റെ വീട്ടിലെത്തുമ്പോൾ വാഴയിലയിൽ വിഭവസമൃദ്ധമായ നാടൻ ഭക്ഷണം ലഭിക്കും .

വിദേശികളും തദ്ദേശീയരും അടക്കമുള്ള സന്ദർശകർ ഭക്ഷണം കഴിക്കാൻ ഇവിടെയെത്താറുണ്ട് .വാഴയിലയിൽ പൊതിഞ്ഞ കരിമീൻ പൊള്ളിച്ചത് ആണ് ഇവിടുത്തെ സ്പെഷ്യൽ .ഉത്തരവാദിത്ത ടൂറിസം മിഷന്റെ തന്നെ ശിക്കാര യൂണിറ്റ് നടത്തുന്ന ശ്രീജിത്തിന്റെ സഹധർമ്മിണി ശ്രീമതി. മഞ്ജുവാണ് പ്രധാന ഷെഫ്.

Kumarakom2

ഉത്തരവാദിത്ത ടൂറിസം മിഷന്റെ എത്നിക് ക്യുസീൻ യൂണിറ്റായ  ഈ വീട്ടിൽ  നിരവധി പേരാണ് കുമരകത്തിന്റെ നാടൻ രുചികൾ  അറിയാൻ എത്തുന്നത്.കുമരകത്തെത്തുമ്പോൾ ഗൃഹാന്തരീക്ഷത്തിൽ കുമരകം നാടൻ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശ്രീജിത്തിനെ വിളിക്കാം....ഒരു ദിവസം മുൻപ് ബുക്ക് ചെയ്യണം എന്ന് മാത്രം. ഒപ്പം ശിക്കാരയാത്ര ആവശ്യമെങ്കിൽ അതുമാവാം.വിളിക്കേണ്ട നമ്പർ :-
9846425735

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു

Trending News