Asthma Day 2023: ആസ്മയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Asthma Prevention Tips: ഒരു വ്യക്തിയുടെ ശ്വാസകോശത്തെയും ശ്വസന സംവിധാനത്തെയും ദോഷകരമായി ബാധിക്കുന്ന രോ​ഗാവസ്ഥയാണ് ആസ്മ. ശ്വാസകോശത്തിന്റെ സങ്കോചം മൂലമാണ് ആസ്മ ഉണ്ടാകുന്നത്.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 10:15 AM IST
  • ശ്വാസകോശത്തിന്റെ സങ്കോചം മൂലമാണ് ആസ്മ ഉണ്ടാകുന്നത്
  • ഇത് ഒരു വ്യക്തിക്ക് സ്വതന്ത്രമായി ശ്വസിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുന്നു
  • അതിന്റെ അനന്തരഫലങ്ങൾ വിട്ടുമാറാത്തതും ദീർഘകാലം നിലനിൽക്കുന്നതുമാണ്
Asthma Day 2023: ആസ്മയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Asthma Day 2023: എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ലോക ആസ്മ ദിനമായി ആചരിക്കുന്നു. ആസ്മയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ദേശീയ-ആഗോള തലത്തിൽ അതിനെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം.

ഒരു വ്യക്തിയുടെ ശ്വാസകോശത്തെയും ശ്വസന സംവിധാനത്തെയും ദോഷകരമായി ബാധിക്കുന്ന രോ​ഗാവസ്ഥയാണ് ആസ്മ. ശ്വാസകോശത്തിന്റെ സങ്കോചം മൂലമാണ് ആസ്മ ഉണ്ടാകുന്നത്. ഇത് ഒരു വ്യക്തിക്ക് സ്വതന്ത്രമായി ശ്വസിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ വിട്ടുമാറാത്തതും ദീർഘകാലം നിലനിൽക്കുന്നതുമാണ്.

ഇത് ഒരു വിട്ടുമാറാത്ത രോഗമാണെങ്കിലും, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഇതിനെ ഒരു പരിധി വരെ തടയുമെന്ന് അവബോധം സൃഷ്ടിക്കുകയാണ് ലോക ആസ്ത്മ ദിനം ആചരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. പൂർണ്ണമായി സുഖപ്പെടുത്തിയിട്ടില്ലെങ്കിലും, നിയന്ത്രിക്കാനും ലക്ഷണങ്ങൾ കുറയ്ക്കാനും കഴിയുമെന്ന വസ്തുതയെക്കുറിച്ച് എല്ലാവരേയും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ALSO READ: Gluten Intolerance: ​ഗ്ലൂട്ടൻ അലർജിയുണ്ടോയെന്ന് എങ്ങനെയറിയാം?

ആസ്മ ദിനം 2023: തീം

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ (ജിഐഎൻഎ) യുമായി സഹകരിച്ച് ലോക ആസ്മ ദിനം സ്ഥാപിച്ച ഭരണസമിതി തിരഞ്ഞെടുത്ത ഈ വർഷത്തെ തീം "എല്ലാവർക്കും ആസ്മയിൽ നിന്ന് സംരക്ഷണം" എന്നതാണ്. ആസ്മ ലോകത്ത് വളരെ അധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു ശ്വാസകോശ രോഗമാണെങ്കിലും, ഇതിനെ സംബന്ധിച്ച് ആളുകൾക്കിടയിൽ കൃത്യമായ അവബോധമില്ല.

ആസ്മ ദിനം 2023: ചരിത്രം

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ), നാഷണൽ ഹാർട്ട്, ലംഗ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട്, യുഎസ്എയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവയുമായി സംയുക്തമായി 1993-ൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ (ജിഐഎൻഎ) രൂപീകരിച്ചു. 
അഞ്ച് വർഷത്തിന് ശേഷം, 1998 ൽ ആദ്യത്തെ ലോക ആസ്മ ദിനം ആചരിച്ചു. 2016 ൽ, ആസ്മയുമായി ബന്ധപ്പെട്ട കണക്കുകൾ ഞെട്ടിക്കുന്നതായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ, ആഗോളതലത്തിൽ ആസ്മയുള്ളവരുടെ എണ്ണം 339 ദശലക്ഷത്തിലധികം ആയിരുന്നു. ആഗോളതലത്തിൽ ആസ്മ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,17,918 ആണ്.

ആസ്മ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക
കൃത്യമായ ഇടവേളകളിൽ ശ്വസന പരിശോധന നടത്തുക
സി​ഗരറ്റ്, പുകയില എന്നിവ ഉപയോ​ഗിക്കാതിരിക്കുക
അന്തരീക്ഷ മലിനീകരണത്തിൽ നിന്നും മറ്റ് ബാക്ടീരിയകളിൽ നിന്നും സംരക്ഷണം നേടാൻ മാസ്ക് ഉപയോ​ഗിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News