ദോഹ: ഖത്തറില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മൂടല്‍മഞ്ഞിന് സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതല്‍ നവംബര്‍ 6 ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Also Read: പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ വിലക്കി സൗദി
പ്രത്യേകിച്ച് രാത്രിയും രാവിലെയും ദൂരക്കാഴ്‌ച രണ്ടു കിലോമീറ്റർ വരെ കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വണ്ടിയോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറയുന്നതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ അറിയിച്ചിട്ടുണ്ട്.
വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു
വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചതായി റിപ്പോർട്ട്. അപകടം നടന്നത് മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.
Also Read: സൂര്യൻ വിശാഖം നക്ഷത്രത്തിലേക്ക്; നവംബർ 6 മുതൽ ഇവരുടെ തലവര മാറും!
ലയൺ എയർ വിമാനത്തിലെ യാത്രക്കാരിയായിരുന്നു മരിച്ചത്. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്നും വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലയൺ എയറിന്റെ എ-330 വിമാനത്തിൽ നടന്ന അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതായി നാഷണൽ സേഫ്റ്റി സെൻറർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.