വയറ് ചാടുന്നത് ഇന്ന് ഭൂരഭാഗം പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അമിത വണ്ണം ഇല്ലാത്തവർക്കും വയറ് ചാടുന്നത് കാണാം. വിസറൽ ഫാറ്റാണ് ഇത്തരത്തിൽ വയറ് ചാടാൻ കാരണമാകുന്നത്. വയറിൽ പെട്ടെന്ന് കൊഴുപ്പ് അടിഞ്ഞ് കൂടും. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വയറ് ചാടുന്നതിന് പരിഹാരമായി പല വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാറുണ്ട്. ഇത്തരത്തിൽ ഒരു പരിഹാരമാണ് കരിഞ്ചീരകം.
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കരിഞ്ചീരകം. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും കരിഞ്ചീരകം വളരെ നല്ലതാണ്. കരിഞ്ചീരകം വറുത്ത് പൊടിച്ചതും ചെറുതേനും ചേർത്ത് കഴിക്കുന്നത് വയർ കുറയാൻ നല്ലതാണ്. തേൻ സ്വാഭാവിക മധുരമാണ്. അതിനാൽ തന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് തേൻ. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഓർമ ശക്തി മികച്ചതാക്കുന്നതിനും തേൻ നല്ലതാണ്.
ALSO READ: എന്താണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം? എങ്ങനെ പരിഹരിക്കാം? അറിയാം ഇക്കാര്യങ്ങൾ
തേനിൽ അടങ്ങിയിരിക്കുന്ന ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. കരിഞ്ചീരകം വറുത്ത് പൊടിച്ചതും ചെറുതേനും മിശ്രിതമാക്കി ദിവസവും ഒരു ടേബിൾ സ്പൂൺ കഴിക്കുന്നത് വയറ് കുറയ്ക്കാൻ നല്ലതാണ്. ഈ മിശ്രിതം വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ഗ്യാസ്, അസഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾക്കും കരിഞ്ചീരകം മികച്ച പരിഹാരമാണ്. ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കാനും കരിഞ്ചീരകം സഹായിക്കും. കരിഞ്ചീരകം വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...