ഇന്ന് എല്ലാവരും നേരിടുന്ന വലിയ ഒരു പ്രശ്നമാണ് അമിത വണ്ണം. പലപ്പോഴും അമിത വണ്ണമില്ലാത്തവർ പോലും വയറിലെ കൊഴുപ്പ് കാരണം പൊണ്ണത്തടി ഉള്ളവരായി തോന്നും. 10ൽ 8 പേരും അമിത വണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
വയറിലെ കൊഴുപ്പ് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇത് ശരീര ഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മിക്ക കേസുകളിലും ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ പ്രശ്നം ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്, അല്ലെങ്കിൽ അമിത വണ്ണം ഉണ്ടെങ്കിൽ അത് കുറയ്ക്കേണ്ടത് എന്തുകൊണ്ടാണ് തുടങ്ങിയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. ഇക്കാര്യങ്ങൾ ഇടയ്ക്കിടെ മാത്രം ചെയ്യാതെ പതിവായി പിന്തുടരേണ്ടതാണെന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ALSO READ: മുട്ട ദീർഘനാൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാമോ?
പലരും വയറു നിറയ്ക്കാൻ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ കുറേശ്ശെ കഴിക്കണം എന്നാണ് പറയാറുള്ളത്. നിങ്ങൾ ഇത്തരത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണെങ്കിൽ ഈ ശീലം ഉടൻ തന്നെ മാറ്റണം. ഓരോ രണ്ടോ മൂന്നോ മണിക്കൂറിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതും പരമാവധി പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കുന്നതുമാണ് നല്ലത്.
പഞ്ചസാരയുടെ അമിതമായ ഉപയോഗം നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യം മറക്കരുത്. ഇതിന്റെ അമിതമായ ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹത്തിന്റെ അപകടസാധ്യതയെക്കുറിച്ച് നിങ്ങൾക്ക് അറിയാം. അതിനാൽ പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. വലിയ അളവിൽ കഴിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ക്രമേണ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ അത് ചൂടുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. അത്ര ചൂടുള്ളതല്ലാത്തതോ തണുത്തതോ ആയ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങും. ചെറുനാരങ്ങയും തേനും ചെറുചൂടുള്ള വെള്ളത്തിൽ കുടിക്കുന്നത് ഗുണം ചെയ്യും. ഇത് നിങ്ങളെ വിഷവിമുക്തമാക്കുകയും ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യും. ഒരു ദിവസം കുറഞ്ഞത് 10 മുതൽ 15 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ എത്രയും വേഗം മാറ്റുകയാണ് മറ്റൊരു പരിഹാരം. എല്ലാ ഭക്ഷണവും ചവച്ചരച്ച് കഴിക്കണം. ചവച്ചരച്ച ഭക്ഷണം വേഗത്തിലും കൃത്യമായും ദഹിപ്പിക്കാൻ സഹായിക്കും. ഭക്ഷണം ദഹിക്കുമ്പോൾ അടിവയറിന് ചുറ്റും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...