Cheese health benefits: ചീസ് അനാരോ​ഗ്യകരമാണെന്ന ധാരണ തിരുത്താം; നിരവധിയാണ് ചീസിന്റെ ​ഗുണങ്ങൾ

Benefits of cheese: മിതമായ അളവിൽ ചീസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 01:28 PM IST
  • പൂരിത കൊഴുപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം സമീപകാല ഗവേഷണങ്ങളിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്
  • ചീസ് കഴിക്കുന്നത് അമിത വണ്ണത്തിനും കൊളസ്ട്രോൾ വർധനവിനും കാരണമാകുന്നതിനാൽ പലരും ചീസ് ഭക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കാറുണ്ട്
  • എന്നാൽ, മിതമായ അളവിൽ ചീസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നാണ് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളത്
Cheese health benefits: ചീസ് അനാരോ​ഗ്യകരമാണെന്ന ധാരണ തിരുത്താം; നിരവധിയാണ് ചീസിന്റെ ​ഗുണങ്ങൾ

പൂരിത കൊഴുപ്പ് ഉയർന്ന അളവിൽ ഉള്ളതിനാൽ ചീസ് അനാരോഗ്യകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും, പൂരിത കൊഴുപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം സമീപകാല ഗവേഷണങ്ങളിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ചീസ് കഴിക്കുന്നത് അമിത വണ്ണത്തിനും കൊളസ്ട്രോൾ വർധനവിനും കാരണമാകുന്നതിനാൽ പലരും ചീസ് ഭക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ, മിതമായ അളവിൽ ചീസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നാണ് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളത്.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു: ചീസ് അനാരോ​ഗ്യകരമായ ഭക്ഷണമാണെന്ന് കരുതുന്നവർക്ക് ഫ്രഞ്ച് വിരോധാഭാസം എന്താണെന്ന് മനസ്സിലാക്കാവുന്നതാണെന്ന് ആരോ​ഗ്യ വി​​ദ​ഗ്ധർ പറയുന്നു. ഫ്രഞ്ചുകാർക്ക് ചീസും പൂരിത കൊഴുപ്പ് കൂടുതലുള്ള മറ്റ് ഭക്ഷണങ്ങളും, വെണ്ണ, താറാവ് എന്നിവയും ഭക്ഷണത്തിൽ പ്രധാനപ്പെട്ടവയാണ്. എന്നാൽ, ഇവരിൽ ഹൃദ്രോഗ നിരക്ക് കുറവാണ്. ഓരോ ദിവസവും ഏകദേശം രണ്ട് ഔൺസ് ചീസ് (ഒരു ഔൺസ് ഒരു ഇഞ്ച് ക്യൂബിന് തുല്യമാണ്) കഴിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത 18 ശതമാനം കുറഞ്ഞുവെന്നതാണ് ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. റൈബോഫ്ലേവിൻ, ബി 12 തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ചീസിലുണ്ടെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷന്റെ ലേഖനത്തിൽ ​ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ, അര ഔൺസ് അളവിൽ ചീസ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത 13 ശതമാനം കുറയ്ക്കുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

ALSO READ: National Epilepsy Day 2022: അപസ്മാരത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും

പ്രമേഹ സാധ്യത കുറയ്ക്കുന്നു: അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ കോഹോർട്ട് പഠനങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത് ദിവസവും ഒന്നേമുക്കാൽ ഔൺസ് ചീസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത എട്ട് ശതമാനം കുറയ്ക്കുമെന്നാണ്. ദിവസവും ഏകദേശം മുക്കാൽ കപ്പ് തൈര് കഴിക്കുന്ന വ്യക്തികൾക്ക് പ്രമേഹത്തിനുള്ള അപകടസാധ്യത കുറവാണെന്നും ഇതേ പഠനത്തിൽ വ്യക്തമാക്കുന്നു. എജെസിഎന്നിൽ പ്രസിദ്ധീകരിച്ച ഒരു സ്വീഡിഷ് പഠനമനുസരിച്ച്, രണ്ട് ഔൺസിൽ താഴെ ചീസ് കഴിക്കുന്ന സ്ത്രീകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണ്. ചീസിന്റെ പൂരിത കൊഴുപ്പുകൾ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കാത്സ്യം ഇൻസുലിൻ സ്രവണം വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യും. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തിയേക്കാമെന്നതിനാൽ വേ പ്രോട്ടീനുകളും പ്രധാനമാണ്.

ആയുർദൈർഘ്യം വർധിപ്പിക്കുന്നു: യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്റെ 2016 ലെ പഠനമനുസരിച്ച്, 15 വർഷത്തിലേറെയായി 960 ഫ്രഞ്ച് പുരുഷന്മാരിൽ അവർ കഴിച്ച ഭക്ഷണങ്ങൾ ആയുർദൈർഘ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന പഠനത്തിൽ, ചീസ് കഴിക്കുന്നവർ കൂടുതൽ ആയുർദൈർഘ്യമുള്ളവരായി കണ്ടെത്തി. ദിവസേന രണ്ട് ഔൺസ് ചീസ് കഴിക്കുന്നത് 38 ശതമാനത്തോളം ആയുർദൈർഘ്യം വർധിപ്പിക്കുന്നതായി കണ്ടെത്തി. കുടലിലെ കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുന്നതിനുള്ള കാത്സ്യത്തിന്റെ ശേഷി അല്ലെങ്കിൽ രക്തസമ്മർദ്ദത്തിൽ അതിന്റെ സ്വാധീനം ഉൾപ്പെട്ടിരിക്കാമെന്ന് ഗവേഷകർ അനുമാനിക്കുന്നു.

ALSO READ: COPD in winter: ശൈത്യകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് എങ്ങനെയാണ് സിഒപിഡി സാധ്യതകൾ ഉയർത്തുന്നത്?

 കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു: ദിവസവും ചീസ് കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോൾ നില കുറയ്ക്കുമെന്നും ഇത് ഹൃദയാരോഗ്യത്തിന് ​ഗുണം ചെയ്യുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ആഗിരണം ചെയ്യാതെ തന്നെ നിങ്ങളുടെ കുടലിലൂടെ കൊഴുപ്പ് കടത്തിവിടാനുള്ള കാത്സ്യത്തിന്റെ ശേഷിയും അനുബന്ധ കലോറികളും കൊളസ്‌ട്രോൾ വ്യതിയാനങ്ങൾക്ക് കാരണമാകാം (ചീസിൽ കാത്സ്യത്തിന്റെ അളവ് വെണ്ണയേക്കാൾ വളരെ കൂടുതലാണ്). ചീസിലും മറ്റ് പുളിപ്പിച്ച പാൽ ഉത്പന്നങ്ങളിലും വിറ്റാമിൻ കെ 2 അടങ്ങിയിട്ടുണ്ട്.

ശക്തി വർധിപ്പിക്കുന്നു: 60 വയസിന് മുകളിലുള്ള ആളുകളിൽ 12 ആഴ്ചത്തേക്ക് ദിവസവും ഒരു കപ്പ് റിക്കോട്ട ചീസ് കഴിക്കുന്നത് പേശികളുടെ വളർച്ചയും സന്തുലിതാവസ്ഥയും വർധിപ്പിക്കുന്നതായി കണ്ടെത്തി. പാലിൽ കാണപ്പെടുന്ന പ്രോട്ടീനുകളായ കേസിൻ, വേ എന്നിവ ഈ പുരോഗതിക്ക് കാരണമായിരിക്കാമെന്ന് ഗവേഷകർ പറയുന്നു. 2014 ൽ ക്ലിനിക്കൽ ഇന്റർവെൻഷൻസ് ഇൻ ഏജിംഗിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News