ഉപാപചയ പ്രക്രിയകളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. കഴുത്തിലെ ഒരു ഗ്രന്ഥിയാണ് ഇത്. ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടായതോടെയാണ് തൈറോയ്ഡ് രോഗികളുടെ എണ്ണം വർധിച്ചത്.
തൈറോയ്ഡ് ഗ്രന്ഥിയുടെ അസന്തുലിതാവസ്ഥ മെറ്റബോളിസം, ഊർജ്ജ നില, ശരീര താപനില, സന്താനോത്പാദന ശേഷി, ശരീരഭാരം വർധിക്കൽ, ശരീരഭാരം കുറയൽ, ആർത്തവം, മുടിയുടെ ആരോഗ്യം, മാനസികാരോഗ്യം, ഹൃദയമിടിപ്പ് തുടങ്ങി ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. അതിനാൽ തന്നെ തൈറോയ്ഡിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്.
തിരക്കേറിയ ജീവിതശൈലിയും ഭക്ഷണ രീതിയും തൈറോയ്ഡ് ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാം. അതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തേങ്ങയാണ് തൈറോയ്ഡിന് ഏറ്റവും മികച്ച ഭക്ഷണമായി കണക്കാക്കുന്നത്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെളിച്ചെണ്ണ, തേങ്ങ വെള്ളം, ചട്ണി, തേങ്ങ പാൽ അല്ലെങ്കിൽ തേങ്ങ ചേർത്ത ശർക്കര ഉരുളകൾ എന്നിങ്ങനെ ഏത് രൂപത്തിലും തേങ്ങ കഴിക്കാം.
വെളിച്ചെണ്ണ നിങ്ങളുടെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൊഴുപ്പ് നഷ്ടപ്പെടുന്നതിനും ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു (തൈറോയ്ഡ് രോഗമുള്ള പലർക്കും അവരുടെ ആന്തരിക ശരീര താപനില കാരണം കൈകളും കാലുകളും തണുത്താണ് കാണപ്പെടുക.) ആഴ്ചയിൽ 3-4 തവണ തേങ്ങാവെള്ളം കുടിക്കാം (നിങ്ങൾക്ക് ജലദോഷവും ചുമയും ഇല്ലെങ്കിൽ മാത്രം). ഭക്ഷണത്തോടൊപ്പം തേങ്ങ ചട്ണി കഴിക്കാം. രാവിലെയോ രാത്രി കിടക്കുന്നതിന് മുമ്പോ തേങ്ങാപ്പാൽ കഴിക്കാം. തേങ്ങ ചേർത്ത ശർക്ക ഉരുളകൾ കഴിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...