വാൾനട്ടിൽ ഫൈറ്റോകെമിക്കലുകളും ഉയർന്ന അളവിലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഉൾപ്പെടുന്നു, ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും മസ്തിഷ്ക സിഗ്നലിംഗ് മെച്ചപ്പെടുത്തുന്നതിലും ന്യൂറോജെനിസിസിലും നിർണായ പങ്ക് വഹിക്കുന്നുണ്ട്.
1. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം
വാൾനട്ടിൽ ആന്റിഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, മെലറ്റോണിൻ, പോളിഫെനോൾസ് എന്നറിയപ്പെടുന്ന സസ്യ പദാർത്ഥങ്ങൾ വാൾനട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
2. ഒമേഗ-3
വാൾനട്ടിൽ ഒമേഗ-3 ധാരാളമായി അടങ്ങിയിട്ടുണ്ട്. സസ്യങ്ങളിൽ, പ്രത്യേകിച്ച് വാൾനട്ടിൽ കാണപ്പെടുന്ന ഒമേഗ-3 നല്ല കൊഴുപ്പാണ്. ഇത് ശരീരത്തിന് ആവശ്യമായ കൊഴുപ്പാണ്. ഭക്ഷണത്തിലൂടെയാണ് ഒമേഗ-3 ഫാറ്റി ആസിഡ് ശരീരത്തിന് ലഭിക്കുന്നത്.
4. കുടലിന്റെ ആരോഗ്യം
കുടലിന്റെ ആരോഗ്യം വർധിപ്പിക്കാൻ വാൾനട്ട് മികച്ചതാണ്. അതുവഴി ദഹനവ്യവസ്ഥയെ മികച്ചതാക്കാൻ സാധിക്കും. ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും വാൾനട്ട് സഹായിക്കും.
5. രക്തസമ്മർദ്ദം കുറയ്ക്കും
രക്തസമ്മർദ്ദം കുറയ്ക്കാൻ വാൾനട്ട് സഹായിക്കും. ഹൃദ്രോഗ സാധ്യതയുള്ളവർ വാൾനട്ട് കഴിക്കുന്നത് നല്ലതാണ്. വാൽനട്ട്, ഹൃദ്രോഗസാധ്യതകൾ കുറയ്ക്കുന്നു. കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും വാൾനട്ട് ശരീരഭാരം വർദ്ധിപ്പിക്കില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒമേഗ -3 ഫാറ്റി ആസിഡുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാലാണ് ശരീരഭാരം വർധിക്കാതിരിക്കുന്നത്.
ശ്രദ്ധിക്കുക: പലർക്കും വിവിധ തരം നട്സ് അലർജിയുണ്ടാക്കാറുണ്ട്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇത് കഴിക്കുന്നതിന് മുമ്പ് അലർജിയുണ്ടോയെന്ന് പരിശോധിക്കുകയോ ആരോഗ്യവിദഗ്ധന്റെ സഹായം തേടുകയോ ചെയ്യേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...