Depression Symptoms : പുരുഷന്മാരിൽ വിഷാദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ആൻറ് പ്രിവൻഷന്റെ റിപ്പോർട്ടുകൾ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് വിഷാദ രോഗം കൂടുതലായി കണ്ട് വരുന്നത്. എന്നാൽ അങ്ങനെയല്ല പുരുഷന്മാരിലെ വിഷാദ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2022, 02:03 PM IST
  • സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ആൻറ് പ്രിവൻഷന്റെ റിപ്പോർട്ടുകൾ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് വിഷാദ രോഗം കൂടുതലായി കണ്ട് വരുന്നത്.
  • എന്നാൽ അങ്ങനെയല്ല പുരുഷന്മാരിലെ വിഷാദ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • സോഷ്യൽ, ബയോളോജിക്കൽ ഘടകങ്ങളാണ് പുരുഷന്മാരിലെ വിഷാദരോഗം കണ്ടെത്താനും ചികിത്സിക്കാനും ബുദ്ധിമുട്ടുള്ളതായി തീർക്കുന്നത്.
  • സംസ്കാരങ്ങൾ അനുസരിച്ച് ഇത്തരം വികാരങ്ങളെ പുറത്ത് കാണിക്കാതെ അടക്കി വെക്കുന്നതാണ് ആണത്വം എന്ന് കരുതുന്നവരും കുറവല്ല. ഇതും ഈ രോഗം കണ്ടെത്തുന്നതിൽ ഒരു വലിയ വെല്ലുവിളിയാണ്.
Depression Symptoms : പുരുഷന്മാരിൽ വിഷാദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

ജീവിതത്തിൽ ഒരു സമയത്ത് എല്ലാവരും ഒരിക്കലെങ്കിലും വിഷാദ രോഗം (Depression)  അനുഭവിക്കുന്നവരാണ്. ഒരു മനുഷ്യന്റെ ചിന്തകളെയും, പ്രവർത്തികളെയും സ്വാധീനിക്കുന്ന ഒരു മാനസികാവസ്ഥയാണ് വിഷാദം. സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ആൻറ് പ്രിവൻഷന്റെ റിപ്പോർട്ടുകൾ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് വിഷാദ രോഗം കൂടുതലായി കണ്ട് വരുന്നത്.

എന്നാൽ അങ്ങനെയല്ല പുരുഷന്മാരിലെ വിഷാദ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സോഷ്യൽ, ബയോളോജിക്കൽ ഘടകങ്ങളാണ് പുരുഷന്മാരിലെ വിഷാദരോഗം കണ്ടെത്താനും ചികിത്സിക്കാനും  ബുദ്ധിമുട്ടുള്ളതായി തീർക്കുന്നത്. സംസ്കാരങ്ങൾ അനുസരിച്ച് ഇത്തരം വികാരങ്ങളെ പുറത്ത് കാണിക്കാതെ അടക്കി വെക്കുന്നതാണ് ആണത്വം എന്ന് കരുതുന്നവരും കുറവല്ല. ഇതും ഈ രോഗം കണ്ടെത്തുന്നതിൽ ഒരു വലിയ വെല്ലുവിളിയാണ്. മാത്രമല്ല പുരുഷന്മാരിൽ വിഷാദത്തിന്റെ ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

ALSO READ: Omicron | കോവിഡിന്റെ ഒമിക്രോൺ വകഭേദം അപകടകാരിയല്ലേ? ലോകമെമ്പാടുമുള്ള ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത് ഇങ്ങനെയാണ്

പുരുഷന്മാരിലെ വിഷാദ രോഗത്തിന്റെ ശാരീരിക ലക്ഷണങ്ങൾ 

പുരുഷന്മാരിൽ വിഷാദ രോഗം ഉണ്ടാകുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് ശാരീരികമായ ബുദ്ധിമുട്ടുകൾ ആയിരിക്കും. വിഷാദം മാനസികാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണെങ്കിലും ഇത് ശരീരത്തിനെയും ബാധിക്കും. പുരുഷന്മാർ മനസികാപരമായ പ്രശ്നങ്ങളെക്കാൾ ശാരീരിക പ്രശ്‍നങ്ങൾക്ക് ഡോക്ടറിനെ കാണാനാണ് സാധ്യത കൂടുതൽ. ഇതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള ശാരീരിക പ്രശ്‍നങ്ങൾ ഇവയൊക്കെയാണ് 

1)  നേരിയ നെഞ്ച് വേദന 
2) വയറിളക്കം, മലബന്ധം, ഗ്യാസ് പോലുള്ള ദഹന പ്രശ്‍നങ്ങൾ
3) ഉദ്ധാരണക്കുറവും മറ്റ് ലൈംഗിക പ്രശ്നങ്ങളും
4)തലവേദന 
5)ഹോര്മോണാൽ പ്രശ്‍നങ്ങൾ
6) ശാരീരിക വേദന 
7)ഉയരാണെന്ന് ഹൃദയമിടിപ്പ്

ALSO READ: Natural Glow Tips: നിങ്ങളുടെ ചര്‍മ്മം വെട്ടിത്തിളങ്ങും, ഈ 5 കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ മതി

പുരുഷന്മാരിലെ വിഷാദ രോഗത്തിന്റെ മാനസികാവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ 

സ്ത്രീകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങളെക്കാൾ പുരുഷന്മാരിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്. ഇതുകൊണ്ട് തന്നെ കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്. ഈ ലക്ഷണങ്ങൾ ആളുടെ സ്വഭാവത്തിലും പ്രവർത്തികളിലുമാകും പ്രകടമാകുക. മാനസികാവസ്ഥയിൽ കാണുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്.

1) ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ
2) ഓർമ്മക്കുറവ് 
3)ഒബ്‌സെസ്സിവ് കംമ്പൽസിവ് ഡിസോർഡർ 
4)ഉറക്കമില്ലായ്മ
5)ആത്മഹത്യ പ്രവണത

ALSO READ: Health Tips: ചായയ്‌ക്കൊപ്പം ഈ വിഭവങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്, ഇവ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം

വൈകാരിക ലക്ഷണങ്ങൾ 

വിഷദം എന്ന കേൾക്കുമ്പോൾ മിക്കവാറും സങ്കടം ആയിരിക്കും  കരുതുന്നത്. എന്നാൽ വിഷാദം മൂലമുണ്ടാകുന്ന വൈകാരികവസ്ഥ സങ്കടം മാത്രമല്ല. മറ്റ് ലക്ഷണങ്ങൾ എന്തൊക്കെ?

1) മാനസികാസ്വാസ്‌ഥ്യം 
2) ആക്രമണ പ്രവണത
3)ദേഷ്യം
4) സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരിൽ നിന്ന് അകലുക
5) പ്രതീക്ഷയില്ലായ്‌മ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News