New Delhi:കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് വാക്സിന്‍ ഒന്നും രണ്ടും ഡോസിന് ശേഷം ലോകം ബൂ സ്റ്റർ ഷോട്ടുകളിലേക്ക് തിരിയുന്ന കാലമാണ്. ഇന്ത്യയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള യോഗ്യരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിവരികയാണ്.
എന്നാല്‍, ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതായത്
ഇന്ത്യയിൽ “മുൻകരുതൽ ഡോസ്” എന്നറിയപ്പെടുന്ന ബൂസ്റ്റർ ഷോട്ടുകൾക്ക് പ്രാഥമിക ഡോസുകളേക്കാൾ കൂടുതൽ പാർശ്വഫലങ്ങളുണ്ടെന്നാണ് പുതിയ പഠനം നടത്തിയ കണ്ടെത്തല്‍.
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കിയ മെഡിക്കൽ ജേണലായ JAMA നെറ്റ്‌വർക്ക് ഓപ്പൺ പ്രസിദ്ധീകരിച്ച പഠനത്തിൽ, ബൂസ്റ്റർ ഡോസിന്‍റെ പാർശ്വഫലങ്ങൾ വളരെ ശക്തമായിരിയ്ക്കുമെന്നും അത് ശരീരത്തെ കൂടുതല്‍ ദുർബലമാക്കുമെന്നും പറയുന്നു.
ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്‍റെ പ്രാധാന്യം എന്താണ്?
മരണത്തില്‍നിന്നും ഒപ്പം ഏറെ ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്നതിൽ കോവിഡ് വാക്സിനുകൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോവിഡ് വാക്സിന്‍ നല്‍കുന്ന പ്രതിരോധം മാസങ്ങള്‍ കഴിയുമ്പോള്‍ കുറയുകയോ, ഇല്ലാതാകുകയോ ആവാം. ഇതിനാലാണ് ലോകമെമ്പാടുമുള്ള ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും സർക്കാരുകളും ബൂസ്റ്റർ ഷോട്ടുകൾക്കുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
എന്നാല്‍, JAMA നെറ്റ്‌വർക്ക് ഓപ്പൺ പുറത്തുവിട്ട പഠനങ്ങള്‍ പറയുന്നത് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന പാർശ്വഫലങ്ങൾ ശക്തമാണ് എന്നാണ്. എന്നാല്‍, ഇതൊരു നല്ല സൂചനയാണ്. അതായത്, ഈ പാർശ്വഫലങ്ങൾ വാക്‌സിൻ നമ്മുടെ പ്രതിരോധ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നു എന്നതിന്‍റെ ശുഭ സൂചനയാണ് നല്‍കുന്നത്.
പാർശ്വഫലങ്ങൾ സംബന്ധിച്ച് ശാസ്ത്രം എന്താണ് പറയുന്നത്?
വാക്സിൻ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ, നമ്മുടെ പ്രതിരോധ സംവിധാനം അതിനോട് പ്രതികരിക്കുകയും ആന്‍റിബോഡികൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ബൂസ്റ്റർ ഡോസുകളുടെ പാർശ്വഫലങ്ങൾ അതിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ കാരണം കൂടുതൽ ശക്തമാകും. എന്നാൽ, വാക്സിൻ യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തില്‍ പ്രവർത്തിക്കുന്നുവെന്നാണ് ഇതിനർത്ഥം. ബൂസ്റ്റർ ഡോസിന് ശേഷമുള്ള ലക്ഷണങ്ങൾ കോവിഡിന് സമാനമാണ്. കാരണം, നമ്മുടെ ശരീരം രോഗത്തിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാൻ ശ്രമിക്കുന്നു.
ബൂസ്റ്റർ ഡോസിന്‍റെ പാർശ്വഫലങ്ങൾ എങ്ങനെ ഒഴിവാക്കാം?
ബൂസ്റ്റര്‍ ഡോസിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ദിനചര്യയിലും ഭക്ഷണക്രമത്തിലുമാണ്. അതായത്, വാക്‌സിന്‍റെ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന്, സമീകൃതാഹാരം, ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിർത്തൽ, ആവശ്യത്തിന് ഉറക്കം, ശരിയായ വ്യായാമം എന്നിവ ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസ് എടുത്തതിന് ശേഷം പുകവലി, മദ്യപാനം, ജങ്ക് ഫുഡ് എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
വാക്സിനേഷനുശേഷം ഏതെങ്കിലും തരത്തിലുള്ള വേദനയോ അസ്വസ്ഥതയോ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ പകരം ഒരു ഡോക്ടറെ സമീപിക്കുക. ഈ അവസരത്തില്‍ സ്വയം ചികിത്സ ആപത്താണ്, കാരണം ഇത്തരത്തില്‍ മരുന്ന് കഴിയ്ക്കുന്നത് മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...