സൂപ്പർ കാറായ ഫെരാരി പോർട്ടോഫിനോ എം സ്വന്തമാക്കി ബോളിവുഡ് നടനും മിനിസ്ക്രീൻ താരവുമായ റാം കപൂർ. ഫെരാരി കാർ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള പോർട്ടോഫിനോ എം എന്ന മോഡലാണ് റാം കപൂർ സ്വന്തമാക്കിയത്. പോർട്ടോഫിനോ എമ്മിന്റെ എക്സ്ഷോറും വില 3.50 കോടി രൂപയാണ്. റാം കപൂറും ഭാര്യം ഗൗതമി കപൂറും ചേർന്ന് കാറിന്റെ ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.
ഫെരാരിയുടെ സിഗ്നേച്ചർ കളറായ റോസോ കോർസ പോർട്ടിഫിനോ എം ആണ് റാം കപൂർ സ്വന്തമാക്കിയത്. പോർട്ടിഫിനോയുടെ തന്നെ കരുത്തു കൂടിയ വകഭേദമാണ് എം. അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (ADAS), വെന്റിലേറ്റഡ് സീറ്റുകളും മറ്റ് അനേകം സുരക്ഷാ ഫീച്ചറുകളും ഈ മോഡലിലുണ്ട്.
3.9 ലീറ്റർ വി 8 ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 620 പിഎസ് കരുത്തുണ്ട് ഈ മോഡലിലിന്. വേഗം മൂന്നക്കത്തിലെത്താൻ വെറും 3.45 സെക്കൻഡും 200 കടക്കാൻ 9.8 സെക്കൻഡും മാത്രം മതി പോർട്ടോഫിനോ എമ്മിന് . വാഹന പ്രേമിയായ റാം കപൂറിന്റെ ഗാരിജിൽ പോർഷ് 911 കരേര എസ്, ബിഎംഡബ്ല്യു എക്സ് 5, മേഴ്സിഡീസ് ബെൻസ് ജി 63 എഎംജി തുടങ്ങി നിരവധി അത്യാഡംബര കാറുകളുണ്ട്.
ഏറ്വും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...