Bryophyllum Pinnatum: മൂത്രത്തിൽ കല്ലിന് പരിഹാരമാണോ ഇലമുളച്ചി; അറിയാം ഇലമുളച്ചിയുടെ ​ഗുണങ്ങളും ദോഷങ്ങളും

Urinary stones: ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും വൃക്കയിലെ കല്ലുകൾ സുഖപ്പെടുത്തുന്നതിനും പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും ഇലമുളച്ചിക്ക് ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 12:37 PM IST
  • ആയുർവേദത്തിൽ പലതരം മരുന്നുകൾ നിർമ്മിക്കാൻ ഇലമുളച്ചി ഉപയോഗിക്കുന്നു
  • കത്തീഡ്രൽ ബെൽസ്, ലൈഫ് പ്ലാന്റ്, മാജിക് ലീഫ്, എന്നിങ്ങനെ വിവിധ പേരുകളിൽ ഇലമുളച്ചി അറിയപ്പെടുന്നു
  • ഇംഗ്ലീഷിൽ ബ്രയോഫില്ലം പിന്നാറ്റം എന്നാണ് ഇത് അറിയപ്പെടുന്നത്
  • ഈ ചെടിയുടെ ഇലകൾക്ക് ഉപ്പും പുളിയും കലർന്ന രുചിയാണുള്ളത്
Bryophyllum Pinnatum: മൂത്രത്തിൽ കല്ലിന് പരിഹാരമാണോ ഇലമുളച്ചി; അറിയാം ഇലമുളച്ചിയുടെ ​ഗുണങ്ങളും ദോഷങ്ങളും

ഔഷധഗുണങ്ങളാൽ സമ്പന്നവും നിരവധി രോഗങ്ങളിൽ നിന്ന് ശരീരത്തെ സുഖപ്പെടുത്തുന്നതിന് പ്രയോജനപ്രദവുമാണ് ബ്രയോഫില്ലം പിന്നാറ്റം അഥവാ ഇലമുളച്ചി. വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും മൂത്രസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ അണുബാധകൾ ചികിത്സിക്കാനും ബ്രയോഫില്ലം പിന്നാറ്റം വർഷങ്ങളായി ഉപയോ​ഗിക്കുന്നുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും വൃക്കയിലെ കല്ലുകൾ സുഖപ്പെടുത്തുന്നതിനും പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും ഇലമുളച്ചിക്ക് ഉണ്ട്.

ആയുർവേദത്തിൽ പലതരം മരുന്നുകൾ നിർമ്മിക്കാൻ ഇലമുളച്ചി ഉപയോഗിക്കുന്നു. കത്തീഡ്രൽ ബെൽസ്, ലൈഫ് പ്ലാന്റ്, മാജിക് ലീഫ്, എന്നിങ്ങനെ വിവിധ പേരുകളിൽ ഇലമുളച്ചി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ബ്രയോഫില്ലം പിന്നാറ്റം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ചെടിയുടെ ഇലകൾക്ക് ഉപ്പും പുളിയും കലർന്ന രുചിയാണുള്ളത്.

1- ബ്രയോഫില്ലം പിന്നാറ്റം മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾക്കും വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനും മികച്ചതാണ്. ഇലമുളച്ചി കഷായം തയ്യാറാക്കി കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

2- ബ്രയോഫില്ലം പിന്നാറ്റം മൂത്രാശയ പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ബ്രയോഫില്ലം പിന്നാറ്റത്തിന് ചർമ്മത്തിലെ വീക്കം, മുറിവുകൾ എന്നിവ ചികിത്സിക്കാനും കഴിയും.

ALSO READ: World Rabies Day 2022: ലോക റാബിസ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും; പേ വിഷബാധയെക്കുറിച്ച് ബോധവാന്മാരാകാം

3- തലവേദനയോ മൈഗ്രേനോ ഉള്ളവരെ ഇവയുടെ ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തി നേടാൻ ബ്രയോഫില്ലം പിന്നാറ്റം സഹായിക്കും. ഇലമുളച്ചിയുടെ ഇലകൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിന് സഹായിക്കും.

4- സ്ത്രീകളുടെ ഡിസ്ചാർജ് പ്രശ്നങ്ങൾ ബ്രയോഫില്ലം പിന്നാറ്റം ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം. ഇലമുളച്ചിയുടെ ഇലകൾ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് സ്ത്രീകളിലെ ഡിസ്ചാർജ് അഥവാ വെള്ളപ്പോക്ക് പ്രശ്നത്തിന് പരിഹാരം കാണും.

5- ബ്രയോഫില്ലം പിന്നാറ്റം ഉപയോഗിച്ച് വയറിളക്കം ഫലപ്രദമായി ചികിത്സിക്കാം. ബ്രയോഫില്ലം പിന്നാറ്റം ഇലകളിൽ നിന്ന് നീര് വേർതിരിച്ചെടുത്ത ശേഷം ജീരകവും നെയ്യും യോജിപ്പിക്കുക. ഇത് കഴിക്കുന്നത് വയറിളക്കം മാറാൻ സഹായിക്കും.

ഇലമുളച്ചി കഴിക്കുന്നതിന് ഗുണങ്ങളുണ്ടെങ്കിലും പാർശ്വഫലങ്ങളും ഉണ്ട്. ബ്രയോഫില്ലം പിന്നാറ്റം കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നിരുന്നാലും, ഉയർന്ന അളവിൽ കഴിക്കുന്നത് വയറു വേദന, നെഞ്ചെരിച്ചിൽ, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും. നിങ്ങൾ ഏതെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ, ഇലമുളച്ചി ഉപയോ​ഗിച്ചുള്ള മരുന്നുകൾ കഴിക്കുകയാണെങ്കിൽ അത്തരം മരുന്നുകളുടെ ഫലങ്ങൾ കുറച്ചേക്കാം. ഈ മരുന്ന് കഴിക്കുമ്പോൾ അരി, നാരങ്ങ എന്നിവ അമിതമായി കഴിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News