ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മരുന്നുകൾ കൂടാതെ, നിരവധി ജീവിതശൈലി മാറ്റങ്ങളും ആരോഗ്യവിദഗ്ധർ നിർദേശിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയും മികച്ച ജീവിതശൈലിയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പ്രധാനമാണ്. അയമോദകം നിരവധി ഗുണങ്ങളുള്ള ഔഷധമാണ്. രാവിലെ വെറും വയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ആരോഗ്യത്തിന് ദോഷകരമാകുന്ന എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. രാവിലെ വെറുംവയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിനെ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. എങ്ങനെയാണ് അയമോദക വെള്ളം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കാം.
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, അമിതമായ കൊളസ്ട്രോൾ രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ഹൃദ്രോഗങ്ങൾക്കും പക്ഷാഘാതത്തിനും കാരണമാകും. അനാരോഗ്യകരമായ ജീവിതശൈലി, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി, മദ്യപാനം എന്നിവ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുന്നു.
ALSO READ: റോസ്മേരി ചായ മുടി വളർച്ചയ്ക്ക് നല്ലതാണോ? സത്യം അറിയാം
അയമോദകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച് ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇവയിൽ ആന്റി ഓക്സിഡന്റുകളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ പ്രതിരോധിക്കുന്നതിന് അയമോദകം മികച്ചതാണ്. അയമോദകം ദഹനത്തിനും മികച്ചതാണ്. ഇവ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും വയറുസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാനും അയമോദകം സഹായിക്കുന്നു.
ഒരു ഗ്ലാസ് അയമോദക വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇത് മെറ്റബോളിസം മികച്ചതാക്കാനും ശരീരത്തിന്റെ പ്രവർത്തനം ആരോഗ്യകരമാക്കാനും സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കുന്നു. കരളിലെ വിഷാംശം നീക്കാനും കരളിന്റെ പ്രവർത്തനം മികച്ചതാക്കാനും അയമോദകം നല്ലതാണ്.
ഒരു ടീസ്പൂൺ അയമോദകം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് രാത്രി മുഴുവൻ വയ്ക്കുക. ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കണം. ദിനചര്യയുടെ ഭാഗമായി ഇത് പിന്തുടരുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. എന്നിരുന്നാലും, നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.