Cancer: ശീതള പാനീയങ്ങളും ച്യൂയിംഗവും ക്യാന്‍സറിന് കാരണമാകും! മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

Reasons for Cancer: കോക്ക്, ഐസ്ക്രീം, ച്യൂയിംഗം എന്നിവ പതിവായി കഴിക്കാറുള്ളവർക്ക് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 07:26 PM IST
  • ശരീരത്തിൽ ക്യാൻസറിന് കാരണമാകുന്ന ഒരു വസ്തുവാണ് അസ്പാർട്ടേം.
  • കൃത്രിമ മധുരത്തിനായി 'അസ്പാർട്ടേം' എല്ലാ ശീതളപാനീയങ്ങളിലും ച്യൂയിംഗമ്മിലും ചേർക്കാറുണ്ട്.
  • ലോകാരോഗ്യ സംഘടനയുടെ ഈ ഗവേഷണമനുസരിച്ച് അസ്പാർട്ടേം ഒരുതരം അർബുദമാണ്.
Cancer: ശീതള പാനീയങ്ങളും ച്യൂയിംഗവും ക്യാന്‍സറിന് കാരണമാകും! മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

നിങ്ങൾ കോക്ക്, ഐസ്ക്രീം, ച്യൂയിംഗം എന്നിവ പതിവായി കഴിക്കാറുണ്ടോ? എങ്കിൽ ഇവയിൽ നിന്ന് വിട്ടുനിൽക്കേണ്ട സമയമാണിത്. കാരണം ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ലോകാരോ​ഗ്യ സംഘടനയുടെ ഗവേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. കോക്ക്, ഐസ്ക്രീം, ച്യൂയിംഗം എന്നിവയുടെ ഉപയോഗം ക്യാൻസർ പോലുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ. 

കൃത്രിമ മധുരത്തിനായി 'അസ്പാർട്ടേം' എല്ലാ ശീതളപാനീയങ്ങളിലും ച്യൂയിംഗമ്മിലും ചേർക്കാറുണ്ട്. ശരീരത്തിൽ ക്യാൻസറിന് കാരണമാകുന്ന ഒരു വസ്തുവാണ് അസ്പാർട്ടേം. ലോകാരോഗ്യ സംഘടനയുടെ ഈ ഗവേഷണമനുസരിച്ച് അസ്പാർട്ടേം ഒരുതരം അർബുദമാണ്. അതായത് ശരീരത്തിലെ ക്യാൻസർ കോശങ്ങളെ ഇത് ഉത്തേജിപ്പിക്കും. നിങ്ങൾ അസ്പാർട്ടേം അടങ്ങിയ എന്തെങ്കിലും കഴിക്കുകയാണെങ്കിൽ, ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ നിങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോക്ക്, സോഡ, ച്യൂയിംഗം എന്നിവയിൽ അസ്പാർട്ടേം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

ALSO READ: നെയ്യ് കഴിച്ചാൽ ഗുണങ്ങളേറെ; ഒരു ദിവസം എത്ര സ്പൂൺ കഴിക്കാം?

ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) പറയുന്നത് നിങ്ങൾ അസ്പാർട്ടേം അടങ്ങിയ ഭക്ഷണങ്ങൾ എത്രമാത്രം കഴിക്കുന്നോ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ്. നിങ്ങൾ ഇവ ചെറിയ അളവിൽ കഴിച്ചാലും നിങ്ങൾ നിങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. അസ്പാർട്ടേം ആരോഗ്യത്തിന് അത്രയ്ക്ക് അപകടകരമാണ്. അസ്പാർട്ടേമിന് പഞ്ചസാരയേക്കാൾ 200 മടങ്ങ് മധുരമുണ്ടെന്ന കാര്യവും നിങ്ങൾ അറിഞ്ഞിരിക്കണം.

കഴിഞ്ഞ വർഷം ഫ്രാൻസിൽ ഒരു ലക്ഷത്തിലധികം ആളുകളിൽ അസ്പാർട്ടേമിന്റെ ഫലത്തെക്കുറിച്ച് ഒരു ഗവേഷണം നടത്തിയിരുന്നു. കൃത്രിമ മധുരം ഉപയോഗിക്കുന്നവരിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഈ ഗവേഷണം തെളിയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News