Bitter guard: ശ്ര​ദ്ധിക്കൂ...! കയ്പ്പയ്ക്കൊപ്പം ഇവ കഴിക്കുന്നത് വിപരീതഫലം സൃഷ്ടിക്കും

Bitterguard Health benefits:  ഇത് വയറുവേദന, ശർദ്ധ, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 06:20 PM IST
  • വറുത്ത ഭക്ഷണങ്ങൾ കയ്പ്പയ്ക്കൊപ്പം കഴിക്കുന്നത് ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും.
  • കയ്പ്പ കഴിക്കുമ്പോൾ മദ്യം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, ഇത് പ്രമേഹരോഗികൾക്ക് അപകടകരമാണ്.
Bitter guard: ശ്ര​ദ്ധിക്കൂ...! കയ്പ്പയ്ക്കൊപ്പം ഇവ കഴിക്കുന്നത് വിപരീതഫലം സൃഷ്ടിക്കും

ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുണ്ടെങ്കിലും കയ്പ്പേറിയ രുചി കാരണം പലപ്പോഴും മാറ്റി നിർത്തപ്പെടുന്ന പച്ചക്കറിയാണ് കയ്പ്പ. പ്രമേഹ രോ​ഗികൾ‌ക്ക് ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന പച്ചക്കറി കൂടെയാണിത്.  പല രോഗങ്ങൾക്കും ശമനം നൽകാനും ചില രോഗങ്ങൾ തടയാനും കയ്പ്പ അഥവാ പാവലിന് സാധിക്കും. എന്നിരുന്നാലും ഇത് ചില ഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കുന്നതോ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നതോ എല്ലാം വിപരീതമായ ഫലമാണ് സൃഷ്ടിക്കുന്നത്. അത്തരത്തിൽ കയ്പ്പയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തിൽ പരിശോധിക്കാം. 

പാലുൽപ്പന്നങ്ങൾ

പാവലിന്റെ കൂടെ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കും. കാരണം, പാലുൽപ്പന്നങ്ങളിലെ കാൽസ്യം കയ്പ്പയിലെ സംയുക്തങ്ങളുമായി പ്രവർത്തിച്ച് നമ്മുടെ ശരീരത്തിന്റെ ദഹനവ്യവസ്ഥയെ ദുർബലമാക്കുന്നു. അതിനാൽ, കയ്പ്പയ്ക്കൊപ്പം പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. പാൽ, ചീസ്, തൈര്, ഐസ്ക്രീം എന്നിവ സാധാരണ പാലുൽപ്പന്നങ്ങളാണ്, അവ ഈ പച്ചക്കറിക്കൊപ്പം ഒഴിവാക്കണം.

ALSO READ: സാവധാനം കൊല്ലുന്ന വിഷം...! അറിയണം ഉപ്പ് വരുത്തുന്ന പ്രത്യാഘാതങ്ങൾ

മധുരമുള്ള പഴങ്ങൾ

മധുരമുള്ള പഴങ്ങൾ കയ്പുള്ള പാവലിനൊപ്പം ഒഴിവാക്കണം, കാരണം അവ പാവലിന്റെ ഹൈപ്പോഗ്ലൈസമിക് ഫലങ്ങളെ പരിമിതപ്പെടുത്തും. പാവലിലെ സാരന്റൈൻ, പോളിപെപ്റ്റൈഡ്-ബി എന്നീ സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രവർത്തിക്കുന്നു. എന്നിരുന്നാലും, വാഴപ്പഴം, മുന്തിരി അല്ലെങ്കിൽ മാമ്പഴം തുടങ്ങിയ മധുരമുള്ള പഴങ്ങൾ കഴിക്കുമ്പോൾ കയ്പ്പ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കില്ല. കാരണം അവയിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്.

വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങൾ കയ്പ്പയ്ക്കൊപ്പം കഴിക്കുന്നത്  ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും. വറുത്ത ഭക്ഷണങ്ങൾ സാധാരണയായി കൊഴുപ്പ് കൂടുതലുള്ളതും ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. ഇവയ്‌ക്കൊപ്പം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങൾ ദഹിക്കാൻ വൈകും. ഇത് വയറുവേദന, ശർദ്ധ, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

മദ്യപാനം

കയ്പ്പ കഴിക്കുമ്പോൾ മദ്യം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, ഇത് പ്രമേഹരോഗികൾക്ക് അപകടകരമാണ്. കയ്പ്പ സംസ്കരിക്കാനുള്ള കരളിന്റെ കഴിവിനെ മദ്യം തടസ്സപ്പെടുത്തുകയും വിഷാംശത്തിലേക്ക് നയിക്കുകയും ചെയ്യും. ക്യൂറന്റിൻ, പോളിപെപ്റ്റൈഡ്-ബി തുടങ്ങിയ സംയുക്തങ്ങളുടെ സാന്നിധ്യം മൂലം രക്തത്തിലെ പഞ്ചസാര കുറയ്ക്കാനുള്ള കഴിവിന് പേരുകേട്ടതാണ് പാവൽ. 

കഫീൻ

കയ്പ്പയിലെ ചില പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ കഫീൻ തടസ്സപ്പെടുത്തുമെന്നതിനാൽ, ഈ പച്ചക്കറി കഴിക്കുമ്പോൾ കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങളും കാപ്പിയും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ  കഫീന് കുറയ്ക്കാൻ കഴിയും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News