രാജ്യത്ത് ഇന്ന് കാലാവസ്ഥയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. അത് കാരണം ആളുകൾക്ക് പതിവായി ജലദോഷം, ചുമ, തുമ്മൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. മഞ്ഞുകാലത്ത് ജലദോഷവും ചുമയും അകറ്റാൻ ശക്തമായ പ്രതിരോധ സംവിധാനം അത്യാവശ്യമാണ്. പ്രതിരോധശേഷി ദുർബലമാണെങ്കിൽ പലപ്പോഴും അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.
നിങ്ങൾക്ക് മഞ്ഞുകാലത്ത് ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ വിഷമിക്കേണ്ടതില്ല. കാരണം, ഇന്ന് നമുക്ക് ഈ ശൈത്യകാല പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ചില വീട്ടുവൈദ്യങ്ങളെ കുറിച്ചും ഫലപ്രദമായ പ്രതിവിധികളെക്കുറിച്ചും പറയാം. ഈ വീട്ടുവൈദ്യം ചെയ്യുന്നത് തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയിൽ നിന്ന് തൽക്ഷണം ആശ്വാസം നൽകുന്നു.
ALSO READ: ഗര്‍ഭകാലത്ത് പേരയ്ക്ക കഴിയ്ക്കാം, ഗുണങ്ങള്‍ ഏറെ
മഞ്ഞൾ, കുരുമുളക്, ഇഞ്ചി
ജലദോഷവും ഇടയ്ക്കിടെയുള്ള ചുമയും ഉണ്ടെങ്കിൽ മഞ്ഞൾ, കുരുമുളക്, ഇഞ്ചി തുടങ്ങിയ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം ഉണ്ടാക്കി കഴിക്കാം. ഇതിനായി ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ കുരുമുളക്, അര ടീസ്പൂൺ ഇഞ്ചിപ്പൊടി, കുറച്ച് തേൻ എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം ദിവസത്തിൽ രണ്ട് തവണ കഴിക്കണം. ഈ മിശ്രിതം ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞോ കഴിക്കണം. അതിനുശേഷം വെള്ളം കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ജലദോഷം കാരണം മൂക്ക് അടയുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്താൽ അയമോദകം വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് അതിൽ നിന്ന് ആവി എടുത്ത് കൊണ്ടിരിക്കുക. രാത്രിയിൽ പതിവായി അയമോദക വെള്ളം ഉപയോഗിച്ച് ആവി കൊള്ളുന്നത് തുടരുകയാണെങ്കിൽ, തൊണ്ടവേദന, മൂക്കടപ്പ് എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
ഈ വസ്തുക്കൾ കഴിക്കരുത്
ശൈത്യകാലത്ത് മൂക്കടപ്പ്, ജലദോഷം, ചുമ എന്നീ പതിവ് പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് ചില ഇനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. തണുപ്പ് തുടങ്ങുമ്പോൾ ശീതളപാനീയങ്ങൾ, തൈര്, ഐസ്ക്രീം, വറുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. പ്രത്യേകിച്ച് രാത്രി വൈകി ഉറങ്ങുന്നതും ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.