Dengue Fever: ഡെങ്കപ്പനി പരത്തുന്ന കൊതുകുകൾ പകൽ മാത്രമാണോ മനുഷ്യരെ കടിക്കുന്നത്? വാസ്തവം ഇതാണ്

Dengue Outbreak: കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനി കേസുകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 09:05 PM IST
  • നാല് മുതൽ പത്ത് ദിവസം വരെയാണ് ഡെങ്കി വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്
  • അതിനുശേഷം എപ്പോൾ വേണമെങ്കിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും
Dengue Fever: ഡെങ്കപ്പനി പരത്തുന്ന കൊതുകുകൾ പകൽ മാത്രമാണോ മനുഷ്യരെ കടിക്കുന്നത്? വാസ്തവം ഇതാണ്

ഡെങ്കിപ്പനി: ഡെങ്കി വൈറസ് വഹിക്കുന്ന കൊതുകിന്റെ കടിയേൽക്കുന്നതിലൂടെയാണ് രോ​ഗം പകരുന്നത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസിന് നാല് വ്യത്യസ്ത സെറോടൈപ്പുകൾ ഉണ്ട്, അവയെ DEN-1, DEN-2, DEN-3, DEN-4 എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനി കേസുകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഡെങ്കിപ്പനി പരത്തുന്ന കൊതുക് രാത്രിയിലും കടിക്കുമോ?

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾക്ക് രാത്രിയിൽ ആക്രമിക്കാനുള്ള കഴിവുണ്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകൾ പകൽ സമയത്ത് കടിക്കാൻ സാധ്യതയുണ്ടെങ്കിലും രാത്രിയിലും അവ മനുഷ്യനെ ആക്രമിക്കും. പ്രഭാതത്തിന് ശേഷം ഏകദേശം രണ്ട് മണിക്കൂറും സൂര്യാസ്തമയത്തിന് മണിക്കൂറുകൾക്ക് മുമ്പും ഇവയുടെ സാന്നിധ്യം കൂടുതലാണ്.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

നാല് മുതൽ പത്ത് ദിവസം വരെയാണ് ഡെങ്കി വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്. അതിനുശേഷം എപ്പോൾ വേണമെങ്കിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും നിങ്ങളുടെ അപകടസാധ്യത ഘടകങ്ങൾ, പ്രായം, നിലവിലെ മെഡിക്കൽ അവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കി വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. ഡെങ്കിപ്പനിയുടെ ചില പ്രാരംഭ ലക്ഷണങ്ങൾ ഇവയാണ്.

കടുത്ത പനി
പേശി വേദന
ക്ഷീണം, ബലഹീനത
അസ്ഥികൾക്കും സന്ധികൾക്കും വേദന
വയറുവേദന
തിണർപ്പ്, കണ്ണിലെ ചുവപ്പ്
ഛർദ്ദിയും തലകറക്കവും

2015 ന് ശേഷമുള്ള ഏറ്റവും വലിയ ഡെങ്കിപ്പനി ബാധയാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, ഈ വർഷം ഇതുവരെ 3,000-ത്തിലധികം ഡെങ്കി കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യമുനയിലെ ജലനിരപ്പ് അസാധാരണമായി ഉയർന്നതിനാൽ, ജൂലൈയിൽ ഡൽഹിയിൽ വെള്ളപ്പൊക്കം ഉണ്ടായി. മൺസൂണിലെ മഴയ്ക്ക് പുറമേ, സെപ്റ്റംബറിൽ തലസ്ഥാനത്ത് അസാധാരണമായ മഴയും ഉണ്ടായി. ഇതിനെ തുടർന്നാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News