വൃക്കകളുടെ ആരോഗ്യത്തിൽ ഡയറ്റിനുമുണ്ട് പങ്ക്, ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാം.... ഏതൊക്കെ ഒഴിവാക്കണം; അറിയാം ഇക്കാര്യങ്ങൾ

കൃത്യമായ ഡയറ്റിലൂടെ വൃക്കകളുടെ ആരോ​ഗ്യം നിലനിർത്താൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 08:26 AM IST
  • വൃക്കകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ മെഡിറ്ററേനിയൻ ഭക്ഷണരീതി പിന്തുടരുന്നത് നല്ലതാണ്
  • ഒലിവ് എണ്ണയും മത്സ്യവും ഇലക്കറികളും ഉൾപ്പെടുന്നതാണ് മെഡിറ്ററേനിയൻ ഭക്ഷണരീതി
  • ഒലിവ് ഓയിൽ വൃക്കകളുടെ ആരോ​ഗ്യ സംരക്ഷണത്തിന് മികച്ചതാണ്
  • പഞ്ചസാര, ശുദ്ധീകരിച്ച ധാന്യങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണം
വൃക്കകളുടെ ആരോഗ്യത്തിൽ ഡയറ്റിനുമുണ്ട് പങ്ക്, ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാം.... ഏതൊക്കെ ഒഴിവാക്കണം; അറിയാം ഇക്കാര്യങ്ങൾ

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമീകരണവുമെല്ലാം വൃക്കകളുടെ ആരോ​ഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ ശരീരത്തിന്റെ മൊത്തം പ്രവർത്തനവും താളംതെറ്റും. കൃത്യമായ ഡയറ്റിലൂടെ വൃക്കകളുടെ ആരോ​ഗ്യം നിലനിർത്താൻ സാധിക്കും.

വൃക്കകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. ഒലിവ് എണ്ണയും മത്സ്യവും ഇലക്കറികളും ഉൾപ്പെടുന്നതാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഒലിവ് ഓയിൽ വൃക്കകളുടെ ആരോ​ഗ്യ സംരക്ഷണത്തിന് മികച്ചതാണ്. പഞ്ചസാര, ശുദ്ധീകരിച്ച ധാന്യങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ആരോ​ഗ്യകരമായ വിഭവങ്ങളാണ് മെഡിറ്ററേനിയൻ ഡയറ്റിലുള്ളത്. 

മെഡിറ്ററേനിയൻ ഡയറ്റ് മറ്റ് ഡയറ്റുകളെ അപേക്ഷിച്ച് വൃക്കകളുടെ ആരോ​ഗ്യത്തിന് കൂടുതൽ ​ഗുണം ചെയ്യുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ഒലിവ് ഓയിലിന് പകരം കനാല ഓയിൽ ഉപയോ​ഗിക്കാവുന്നതാണ്. കനോല ഓയിൽ, ഒലിവ് ഓയിൽ എന്നിവയിൽ ആരോ​ഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്.

ഇറച്ചി, മുട്ട എന്നിവ അധികമായി കഴിക്കുന്നത് വൃക്കയുടെ ആരോ​ഗ്യത്തെ ബാധിക്കും. പഞ്ചസാരയുടെ ഉപയോ​ഗം അമിതമായാൽ വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യത കൂടുതലാണ്. ​വൃക്കയിൽ കല്ലുള്ളവർ ഗോതമ്പ് തവിട്, പരിപ്പ്, ചീര, ചായ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

ഇവയിൽ ഓക്സാലിക് ആസിഡിന്റെ സാന്നിധ്യമുള്ളതിനാലാണ് ഈ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കാൻ നിർദേശിക്കുന്നത്. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും വൃക്കകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണ ക്രമീകരണത്തിലോ വ്യായാമത്തിലോ വ്യത്യാസം വരുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News