Wheat Chapathi: നിങ്ങള്‍ രാത്രി ചപ്പാത്തി കഴിക്കുന്നവരാണോ? എങ്കില്‍ ഈ പാര്‍ശ്വഫലങ്ങള്‍ അറിഞ്ഞിരിക്കണം..!

Chapati side effects: രാത്രി ചോറിന് പകരം ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 10:16 AM IST
  • കേരളത്തിൽ ഉൾപ്പെടെ നിരവധിയാളുകൾ ചപ്പാത്തി പ്രിയരാണ്.
  • മിക്ക വീടുകളിലും ഗോതമ്പ് ചപ്പാത്തിക്കാണ് പ്രഥമ പരിഗണന.
  • ഒരു സാധാരണ ചപ്പാത്തിയിൽ 120 കലോറി അടങ്ങിയിട്ടുണ്ട്.
Wheat Chapathi: നിങ്ങള്‍ രാത്രി ചപ്പാത്തി കഴിക്കുന്നവരാണോ? എങ്കില്‍ ഈ പാര്‍ശ്വഫലങ്ങള്‍ അറിഞ്ഞിരിക്കണം..!

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ചപ്പാത്തി. കേരളത്തിൽ ഉൾപ്പെടെ നിരവധിയാളുകൾ ചപ്പാത്തി പ്രിയരാണ്. രാവിലെയോ ഉച്ചയ്ക്കോ രാത്രിയോ അങ്ങനെ ഏത് സമയത്തും ചപ്പാത്തി കഴിക്കുന്നവരുണ്ട്. കേരളത്തിലാണെങ്കിൽ രാത്രി ചോറ് കഴിക്കുന്നതാണ് ഭൂരിഭാ​ഗം ആളുകളുടെയും ശീലം. എന്നാൽ രാത്രി ചോർ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ചപ്പാത്തിയ്ക്കാണ് പ്രഥമ പരി​ഗണന നൽകാറുള്ളത്. 

രാത്രി ചോറിന് പകരം ചപ്പാത്തി കഴിക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് പലരും പറയാറുണ്ട്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ALSO READ: ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന വീട്ടിലുള്ള സാധനങ്ങൾ

മിക്ക വീടുകളിലും ഗോതമ്പ് ചപ്പാത്തിക്കാണ് പ്രഥമ പരിഗണന. ഒരു സാധാരണ ചപ്പാത്തിയിൽ 120 കലോറി അടങ്ങിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രാവിലെ സ്ത്രീകൾ രണ്ട് ചപ്പാത്തിയും പുരുഷന്മാർ മൂന്ന് ചപ്പാത്തിയും മാത്രമേ കഴിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത്താഴ സമയത്ത് നിങ്ങളുടെ ആവശ്യാനുസരണം ഭക്ഷണം കഴിക്കാം. എന്നിരുന്നാലും, 3 അല്ലെങ്കിൽ 4 ചപ്പാത്തികളിൽ കൂടുതൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.

ചപ്പാത്തി കഴിക്കുന്നത് പൂർണ്ണമായും നിർത്തരുത് എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. എന്നാൽ നിങ്ങൾ ചപ്പാത്തി കഴിക്കുന്നത് അൽപ്പം കുറയ്ക്കണം. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ചപ്പാത്തിയുടെ അളവ് കുറച്ചേ തീരൂ. ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ കാർബോഹൈഡ്രേറ്റിൻ്റെയും ഗ്ലൂറ്റൻ്റെയും അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യുന്നു. കൂടാതെ, അമിതമായി ചപ്പാത്തി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നത്തിന് കാരണമാകും. ചപ്പാത്തി ശരീരത്തിന് ഊർജം നൽകും എന്നതിനാൽ പൂർണമായി ഉപേക്ഷിക്കുന്നതിനു പകരം കുറയ്ക്കുന്നതാണ് നല്ലത്. 

ചപ്പാത്തി കഴിക്കാൻ പ്രത്യേക സമയമുണ്ട്. ചപ്പാത്തിയിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്. രാത്രി ചപ്പാത്തി കഴിച്ചാൽ അത്  ദഹിക്കാൻ കൂടുതൽ സമയമെടുക്കും. രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതുകൊണ്ട് തന്നെ രാത്രിയിൽ ചപ്പാത്തി കഴിക്കാൻ പാടില്ല. കൂടാതെ ഉച്ചയ്ക്കാണെങ്കിൽ ചപ്പാത്തി കഴിക്കുന്നത് ശരീരത്തിന് ​ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കുന്നു എന്നതിലുപരി ഉച്ചകഴിഞ്ഞ് നിങ്ങളുടെ ശരീരം കൂടുതൽ സജീവമാവുകയും ചപ്പാത്തി വേഗത്തിൽ ദഹിപ്പിക്കുകയും ചെയ്യുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News