Insta reels: നിങ്ങൾ മണിക്കൂറുകളോളം റീൽസ് കാണാറുണ്ടോ? സൂക്ഷിക്കുക, നിങ്ങൾ ഈ മാനസിക രോഗത്തിന് ഇരയാകാം!

Addiction of watching reels: 10 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായമുള്ളവരാണ് കൂടുതലായും റീൽസ് കാണുന്നത് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Written by - Zee Malayalam News Desk | Last Updated : May 23, 2023, 03:10 PM IST
  • ഉറക്കം കളഞ്ഞും റീൽസ് കാണുന്നത് ആളുകൾക്ക് ഇന്ന് ശീലമായി മാറിക്കഴിഞ്ഞു.
  • യുവതലമുറ മണിക്കൂറുകളോളം ഫോണിൽ ചിലവഴിക്കുന്നതിന് റീൽസ് പ്രധാന കാരണമാകുന്നുണ്ട്.
  • തലവേദന, മൈഗ്രേൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
Insta reels: നിങ്ങൾ മണിക്കൂറുകളോളം റീൽസ് കാണാറുണ്ടോ? സൂക്ഷിക്കുക, നിങ്ങൾ ഈ മാനസിക രോഗത്തിന് ഇരയാകാം!

ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. ഇക്കാലത്ത് നിങ്ങൾക്ക് ഇന്റർനെറ്റിൽ നിങ്ങളുടെ ഇഷ്ടമുള്ള എല്ലാത്തരം കാര്യങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഇതിനാൽ യുവതലമുറ മണിക്കൂറുകളോളം ഫോണിൽ ചിലവഴിക്കുന്നതിനും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഫോണിൽ സ്ക്രോൾ ചെയ്യുന്നതിനും കാരണമാകുന്നു. 

ബസിലോ ട്രെയിനിലോ മെട്രോയിലോ വീട്ടിലോ കുടുംബത്തിലോ ചുറ്റുമുള്ള ആളുകളിലോ അങ്ങനെ എവിടെ നോക്കിയാലും ആളുകൾ  എല്ലാം ഫോൺ ഉപയോ​ഗിക്കുന്ന തിരക്കിലാണ്. മണിക്കൂറുകളോളം ഫോണിൽ സ്ക്രോൾ ചെയ്യുന്നതും ഇൻസ്റ്റ​ഗ്രാമിൽ റീൽസ് കാണുന്നതുമായ രോഗം ആളുകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന തരത്തിൽ ഗുരുതരമായി മാറിയിരിക്കുന്നു.

ALSO READ: നല്ല ഉറക്ക ശീലങ്ങള്‍ പാലിയ്ക്കാം, മാനസികാരോഗ്യം വർദ്ധിപ്പിക്കാം

ഫോണിന്റെ ഉപയോ​ഗം കൂടുതൽ ഇഷ്ടപ്പെടുന്നവർ ഉറക്കമില്ലായ്മ, തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഉറക്കം കളഞ്ഞും റീൽസ് കാണുന്നത് ആളുകൾക്ക് ഇന്ന് ശീലമായി മാറിക്കഴിഞ്ഞു. ഈ റീൽസ് കാണുന്ന ശീലം യുവാക്കൾക്കിടയിൽ മാത്രമല്ല, 10 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായമുള്ളവരിലും കാണപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതുമൂലം മാനസികരോഗങ്ങൾ അനുദിനം വർധിച്ചുവരികയാണ്.

ഓരോ ഉപയോക്താവിന്റെയും ഡാറ്റ അവരുടെ ഫീഡിൽ കാണിക്കുന്നതിന് അനുയോജ്യമായ റീലുകൾ കണ്ടെത്താൻ ഇൻസ്റ്റാഗ്രാം അൽഗോരിതം  ശ്രമിക്കുന്നു. നിങ്ങൾ ഇഷ്‌ടപ്പെടുന്നതും ഒഴിവാക്കാൻ കഴിയാത്തതുമായ വീഡിയോകളെ അടിസ്ഥാനമാക്കി നിങ്ങളുടെ മുൻഗണനകൾ കണ്ടെത്താൻ അൽഗോരിതങ്ങൾക്ക് കഴിയും. 

പ്രശ്‌നങ്ങൾ
 
കണ്ണുകളിലും തലയിലും കടുത്ത വേദന
ഉറങ്ങുമ്പോൾ കണ്ണുകളിൽ നീറ്റലും പുകച്ചിലും
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നില്ല

റീലുകൾ കാണാനുള്ള ആഗ്രഹം ഒരു തരം രോഗം തന്നെയാണ്  

ഈ രോഗം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രതിദിനം കുറച്ച് റീലുകൾ മാത്രം കാണാൻ ശ്രമിക്കുക. ആവശ്യമുള്ളപ്പോൾ മാത്രം മൊബൈൽ ഉപയോഗിക്കുക. പകരം പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുക. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതൽ സമയം ചെലവഴിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News