ഇന്ന് നിരവധി പ്രായ വ്യത്യാസമില്ലാതെ നിരവധി ആളുകളാണ് കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മരുന്നുകളും മറ്റ് വേദനാ സംഹാരികളും ഉപയോഗിച്ചാണ് പലരും ഇതിൽ നിന്ന് ആശ്വസം കണ്ടെത്തുന്നത്. ഇത് കുറച്ച് സമയം മാത്രം നീണ്ടുനിൽക്കുന്ന ആശ്വാസമാണ്. തുടർന്ന് വീണ്ടും പഴയത് പോലെ തന്നെ വേദന അനുഭവിക്കേണ്ടി വരും.
കിഡ്നി സ്റ്റോണിൽ നിന്ന് ആശ്വാസം ലഭിക്കാൻ ബിയർ കഴിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥ എന്ന് പലർക്കും അറിയില്ല. ബിയർ കുടിക്കുമ്പോൾ അമിതമായി മൂത്രശങ്ക അനുഭവപ്പെടുകയും ഇതുവഴി കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പലരും കരുതുന്നത്. ബിയർ കുടിച്ചാൽ കിഡ്നി സ്റ്റോൺ കുറയുമോ? ഇക്കാര്യത്തിൽ ആരോഗ്യവിദഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാം.
ALSO READ: എന്താണ് നിപ വൈറസ്? ലക്ഷണങ്ങൾ അറിയാം
ദിവസവും ബിയർ കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉള്ളവരെ സഹായിക്കുമെന്നതിന് തെളിവില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസവും ഇങ്ങനെ ബിയർ കുടിച്ചാൽ മദ്യപാനത്തിന് അടിമപ്പെടാൻ സാധ്യതയുണ്ട്. ഇതോടൊപ്പം, വൃക്ക തകരാർ, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ പല വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് കിഡ്നി സ്റ്റോൺ പ്രശ്‌നമുള്ളവർ ബിയർ കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കിഡ്നി സ്റ്റോണിന്റെ വേദന സഹിക്കാൻ പറ്റാത്തവർ ബിയർ കുടിക്കാറുണ്ട്. ഇത് ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൂടാതെ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ചിലരിൽ ബിയർ കുടിച്ചാൽ കിഡ്നി സ്റ്റോൺ മാറാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ ഫലങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലെന്ന് വിദഗ്ധർ പറയുന്നു. സ്റ്റോണുകൾ പുറത്തുവരുമെന്ന ധാരണയിൽ ചിലർ ബിയർ കുടിക്കുന്നുണ്ട്. ഇങ്ങനെ കുടിക്കുന്നത് ശരീരത്തിന് ഏറെ ദോഷകരമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സ്റ്റോണുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് നിങ്ങൾക്കറിയാമോ?
കാത്സ്യം, ഓക്‌സലേറ്റ്, കാൽസ്യം ഫോസ്‌ഫേറ്റ് എന്നിവ കൊണ്ടാണ് കിഡ്‌നി സ്റ്റോൺ നിർമ്മിക്കപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ഇവയെ അലിയിക്കാൻ പലതരം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും കിഡ്നി സഹായിക്കുന്നു. വൃക്കയിലെ കല്ലുകൾ ആസിഡ് ലവണങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഇവ മൂലം കിഡ്‌നിയിൽ കടുത്ത വേദന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...