Dry skin: വരണ്ട ചർമ്മം അലട്ടുന്നോ? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്...

Dry Skin: ചർമ്മത്തിന് ശരിയായ രീതിയിൽ സംരക്ഷണം നൽകുന്നില്ലെങ്കിൽ ചൊറിച്ചിൽ, മുറിവ്, ചർമ്മത്തിന്റെ പുറംതൊലി അടർന്നു പോകൽ, തൊലി ചെതുമ്പൽ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകാം

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 12:03 PM IST
  • ചെറു ചൂടുവെള്ളത്തിൽ കുളിച്ചതിന് ശേഷം ബോഡി ലോഷൻ പുരട്ടുക
  • എണ്ണ ഉപയോഗിച്ച് ചർമ്മത്തിൽ മസാജ് ചെയ്യുക
  • ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ എന്നിവ പുരട്ടുക
  • അവയിൽ നിന്ന് നിർമ്മിച്ച മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും നല്ലതാണ്
Dry skin: വരണ്ട ചർമ്മം അലട്ടുന്നോ? ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്...

ശൈത്യകാലത്ത്, മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് വരണ്ട ചർമ്മം. എന്നിരുന്നാലും, ചർമ്മം അമിതമായി വരണ്ട ആളുകളിൽ, സീസൺ പരിഗണിക്കാതെ എല്ലാ കാലത്തും ഈ പ്രശ്നം കാണാറുണ്ട്. ചില തെറ്റുകളും അശ്രദ്ധയും കാരണം, ശൈത്യകാലത്ത് ചർമ്മം കൂടുതൽ വരണ്ടതായിത്തീരുന്നു. ചർമ്മത്തെ ശരിയായ രീതിയിൽ പരിപാലിക്കുന്നില്ലെങ്കിൽ ചൊറിച്ചിൽ, മുറിവ്, ചർമ്മത്തിന്റെ പുറംതൊലി അടർന്നു പോകൽ, തൊലി ചെതുമ്പൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. വരണ്ട ചർമ്മം, നിങ്ങൾക്ക് സോറിയാസിസ്, എക്സിമ തുടങ്ങിയ ചില ചർമ്മ വൈകല്യങ്ങളും ഉണ്ടാകുന്നതിന് കാരണമാകാം. ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ, മഞ്ഞുകാലത്ത് ചർമ്മവുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വരണ്ട ചർമ്മം: ചെയ്യേണ്ട കാര്യങ്ങൾ

ചെറു ചൂടുവെള്ളത്തിൽ കുളിച്ചതിന് ശേഷം ബോഡി ലോഷൻ പുരട്ടുക.
എണ്ണ ഉപയോഗിച്ച് ചർമ്മത്തിൽ മസാജ് ചെയ്യുക. ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ എന്നിവ പുരട്ടുക. അവയിൽ നിന്ന് നിർമ്മിച്ച മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും നല്ലതാണ്.
ബോഡി ലോഷൻ ഉപയോ​ഗിക്കുക. ഇല്ലെങ്കിൽ തീർച്ചയായും മോയ്സ്ചറൈസർ ക്രീം പുരട്ടുക. അവ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക.
വീടിന് പുറത്ത് പോകേണ്ടി വരുമ്പോഴെല്ലാം ക്രീം കയ്യിൽ കരുതുക. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ക്രീം ഉപയോ​ഗിക്കുക. ക്രീം പുരട്ടുന്നതിന് മുൻപ് കൈ കഴുകിയ ശേഷം പുരട്ടാൻ ശ്രദ്ധിക്കുക.
മുടി നീക്കം ചെയ്യാൻ നിങ്ങൾ റേസർ ഉപയോഗിക്കുകയാണെങ്കിൽ, 4-5 തവണ ഉപയോഗിച്ചതിന് ശേഷം ബ്ലേഡ് മാറ്റുക. ബ്ലേഡ് മാറ്റിയില്ലെങ്കിൽ ചർമ്മം വരണ്ടതാകും.
മുഖത്തും എണ്ണ പുരട്ടുക. ഇത് വരണ്ട ചർമ്മത്തിന് ഈർപ്പവും പോഷണവും നൽകുന്നു.
വരണ്ട ചർമ്മത്തിന് വേണ്ടിയുള്ള പ്രത്യേക ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. ചർമ്മം ആരോഗ്യത്തോടെ നിലനിൽക്കും.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുക. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നു. 
ദിവസവും എട്ട് മണിക്കൂർ ഉറങ്ങുക.

ALSO READ: World Food Day 2022: ലോക ഭക്ഷ്യ ദിനം; ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനും ബം​ഗ്ലാദേശിനും താഴെ

വരണ്ട ചർമ്മം: ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ, സോപ്പ് അധികം ഉപയോഗിക്കരുത്. പകരം, എണ്ണമയമുള്ള ഒരു ക്ലെൻസർ പ്രയോഗിക്കുക.
വളരെ ചൂടുവെള്ളത്തിൽ കുളിക്കരുത്. ചെറുചൂടുള്ള വെള്ളം ഉപയോ​ഗിക്കുക.
മദ്യപിക്കുന്നതും മദ്യം അടങ്ങിയ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗവും ഒഴിവാക്കുക.
ചർമ്മം സ്‌ക്രബ് ചെയ്യരുത്. ടവ്വൽ കൊണ്ട് അധികം അമർത്തി തുടയ്ക്കരുത്.
ധാരാളം വെള്ളം കുടിക്കണം.
മേക്കപ്പ് കൂടുതലായി ധരിക്കുന്നത് ഒഴിവാക്കുക.
ചർമ്മം വൃത്തിയാക്കാതെ രാത്രി ഉറങ്ങരുത്. മുഖത്തെ മേക്കപ്പ്, പൊടി, അഴുക്ക്, ബാക്ടീരിയ, മൃതകോശങ്ങൾ എന്നിവ ചർമ്മത്തെ നശിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News