വേനൽകാലത്ത് (Summer) ചർമ്മം വരളുന്നത് വളരെ സാധാരണമാണ്. ചിലപ്പോൾ ചില അസുഖങ്ങളുടെ ഭാഗമായും ചർമ്മത്തിന് വരൾച്ച ഉണ്ടാകാറുണ്ട്. എന്നാൽ മിക്കപ്പോഴും ചില ചെറിയ കാലാവസ്ഥ വ്യതിയാനം മൂലവും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ചില സോപ്പുകൾ, ചൂട്, ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒക്കെ ഇതിന് കാരണമാകും. ഇതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം.
വെളിച്ചെണ്ണ
വെളിച്ചെണ്ണയിൽ (Coconut Oil) അടങ്ങിയിട്ടുള്ള . എമോളിയന്റുകൾ ചർമ്മത്തിന് കോശങ്ങൾക്കിടയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി ചർമ്മം കൂടുതൽ സുഗമമാക്കും. നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. ഇതിൽ കണ്ണുകളുടെ അടിഭാഗവും വായുടെ ചുറ്റുമുള്ള ഭാഗങ്ങളും ഉൾപ്പെടും.
ALSO READ: Eye Health: ഈ വേനൽക്കാലത്ത് സൂര്യനിൽ നിന്നും കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?
പെട്രോളിയം ജെല്ലി
പഠനങ്ങൾ അനുസരിച്ച് പെട്രോളിയം ജെല്ലിക്ക് ചർമ്മത്തിലെ (Skin) പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. പെട്രോളിയം ജെല്ലിയിൽ അടങ്ങിയിട്ടുള്ള മിനറൽ ഓയിൽ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും. ഇത് ചർമ്മം വരളുന്നതും ചൊറിച്ചിലുണ്ടാകുന്നതും തടയാൻ സഹായിക്കും.
കൈയുറകൾ ഉപയോഗിക്കുക
അന്തരീക്ഷത്തിലുള്ള വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൈകളെയാണ്. അത് കൊണ്ട് തന്നെ കൈയുറകൾ ധരിക്കാൻ ശ്രദ്ധിക്കുക. കൈയുറകൾ സോപ്പിൽ (Soap) നിന്നും അന്തരീക്ഷയിലെ അലർജി ഉണ്ടാക്കുന്ന സാധനങ്ങളിൽ നിന്നുമൊക്കെ നിങ്ങളെ രക്ഷിക്കും
ALSO READ: Wheezing: ശ്വാസംമുട്ടൽ കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ
വളരെയധികം ചൂടുള്ള വെള്ളത്തിൽ കുളിക്കാതിരിക്കുക
കുളിക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ (Water) ചൂട് ആവശ്യത്തിന് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കിയ ശേഷം കുളിക്കുക. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാൻ കാരണമാകും. മാത്രമല്ല ചർമ്മത്തിന്റെ കട്ടി കുറയ്ക്കുകയും അലർജികൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
ALSO READ: Soap Allergy: സോപ്പ് മൂലം ഉണ്ടാകുന്ന അലർജി എങ്ങനെ പ്രതിരോധിക്കാം? ചികിത്സകൾ എന്തൊക്കെ?
അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കുക
നിങ്ങളുടെ ചർമ്മത്തിന് പ്രശ്‌നം ഉണ്ടാക്കുന്ന സാധനങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചിലപ്പോൾ അത് നിങ്ങളുടെ തുണി കഴുകുന്ന സോപ്പോ സോപ്പ് പൊടിയും ആകാം, അല്ലെങ്കിൽ പുകയാകാം, പൊടിയാകാം. നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന സാധനം കണ്ടെത്തി അത് ഒഴിവാക്കാൻ ശ്രമിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...