ഇയര്‍ ഫോണുകളുടെ അമിത ഉപയോഗം ചെവികളെ ദോഷമായി ബാധിക്കുന്നത് എങ്ങനെ; ഇക്കാര്യങ്ങൾ അറിയുക

മണിക്കൂറുകളോളം നീളുന്ന  ഇയർഫോൺ ഉപയോഗം ചെവിക്ക് വലിയ  സമ്മർദമാകും നൽകുന്നത്. 

Last Updated : Apr 7, 2022, 06:02 PM IST
  • തുടർച്ചയായ എട്ടും പത്തും മണിക്കൂറുകളാകും പലരും ഇയർഫോൺ ഉപയോഗിക്കുന്നത്
  • ചെവിക്ക്‌ സ്വാഭാവികമായ ഒരു വൃത്തിയാക്കൽ പ്രക്രിയയാണുള്ളത്
  • ഇയർഫോൺ ഉപയോഗിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കണം
ഇയര്‍ ഫോണുകളുടെ അമിത ഉപയോഗം ചെവികളെ ദോഷമായി ബാധിക്കുന്നത് എങ്ങനെ; ഇക്കാര്യങ്ങൾ അറിയുക

ഫോണുകൾ ഉപയോഗിക്കാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ നമുക്ക് ഇന്ന് പ്രയാസമാണ്. കോവിഡും ലോക്ഡൗണുമൊക്കെ മൊബൈൽ ഫോണിന്‍റെ ഉപയോഗം വളരെയധികം വർദ്ധിക്കാൻ കാരണമായി. ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമും ഒക്കെ വന്നതോടെ ഇത് ഇരട്ടിയായി എന്നു തന്നെ പറയാം. ഫോണിനൊപ്പം തന്നെ  നമ്മുടെ കൂടെ കൂടിയിരിക്കുന്ന ഒന്നാണ് ഇയർഫോണും. പാട്ടു കേൾക്കാനും സിനിമ കാണാനും വല്ലപ്പോഴും ഉപയോഗിച്ചിരുന്ന രീതിയിൽ നിന്ന്  ഇയർഫോൺ ഇല്ലാതെ പറ്റാത്ത ഒരു അവസ്ഥയാണ് പലർക്കും ഇപ്പോഴുള്ളത്. എന്നാൽ അമിതമായ ഇയർ ഫോൺ ഉപയോഗം വലിയ അപകടത്തിലേക്കാകും നമ്മെ എത്തിക്കുന്നത്. ‌തുടർച്ചയായ എട്ടും പത്തും മണിക്കൂറുകളാകും പലരും  ഇയർഫോൺ ഉപയോഗിക്കുന്നത്. മണിക്കൂറുകളോളം നീളുന്ന  ഇയർഫോൺ ഉപയോഗം ചെവിക്ക് വലിയ  സമ്മർദമാകും നൽകുന്നത്. 

നമ്മുടെ ചെവിക്ക്‌  സ്വാഭാവികമായ ഒരു വൃത്തിയാക്കൽ പ്രക്രിയയാണുള്ളത്. ഇയര്‍ കനാലിലെ ചെവിമെഴുക് പതിയെ പുറത്തേക്ക് തള്ളുകയും അതിനൊപ്പം മാലിന്യങ്ങളും  പൊടിയുമൊക്കെ ചെവി പുറത്തേക്ക് വിടുകയും ചെയ്യുന്നു. ഈ വൃത്തിയാക്കല്‍ പ്രക്രിയക്കാകും  ഇയര്‍ ഫോണുകള്‍ തടസ്സം സൃഷ്ടിക്കുന്നത് . മാത്രമല്ല തുടര്‍ച്ചയായി ഇയര്‍ ഫോണ്‍ ചെവിക്കുള്ളില്‍ ഇരിക്കുമ്പോൾ  ഇയര്‍ കനാലിനുള്ളിലെ ചൂടും ഈര്‍പ്പവും വര്‍ധിക്കുകയും  ഇതുവഴി ബാക്ടീരിയ ചെവിക്കുളളില്‍ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അണുബാധകള്‍ ഉണ്ടാകുകയും ചെയ്യുന്നു.  മാത്രമല്ല ചെവിക്കുള്ളിൽ പറ്റി പിടിച്ചിരിക്കുന്ന അണുക്കളും പൊടിയും ചെവിയ്ക്കകത്ത് എത്താനുള്ള സാധ്യതയും കൂടുതലാണ്. കേള്‍വിക്കുറവ് പോലുള്ള പ്രശ്നങ്ങളുണ്ടാകാനും  ചെവിയില്‍ എപ്പോഴും മുഴക്കമുണ്ടാക്കുന്ന ടിന്നിറ്റസിനും ഇയര്‍ഫോണിന്റെ അമിത ഉപയോഗം വഴിവച്ചേക്കും.

അതുകൊണ്ട് തന്നെ ഇയർഫോൺ ഉപയോഗിക്കുമ്പോൾ കുറച്ച് മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത്  ഇയര്‍ ഫോണുകള്‍ ഒരു ദിവസം പരമാവധി ഒരു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്. ആവശ്യം കഴിഞ്ഞാൽ അപ്പോൾ തന്നെ ഇയർഫോൺ എടുത്ത് മാറ്റുക.  ഇയര്‍ ഫോണ്‍ ഇല്ലാത്ത കുറച്ച് സമയം ചെവിക്ക് നല്‍കുന്നത് ചെവിയിലെ മെഴുകിന് അണുക്കളെ നശിപ്പിക്കാനുള്ള അവസരമൊരുക്കും.

ഇയർ ഫോണിന്റെ അമിത ഉപയോഗം മൂലം ചെവിയില്‍ ഈര്‍പ്പം കൂടാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് പ്രധാനമാണ്. ചെവിക്ക്  കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ സോഫ്ട് ബാന്‍ഡ് ഇയര്‍ ഫോണുകള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എപ്പോഴും  ചെവികൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കരുത്.  തീപ്പെട്ടി, പെൻസിൽ, ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടുന്നത് ഒഴിവാക്കുക. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കുന്നത് അപകടത്തിന് ഇടയാക്കിയേക്കും. ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കണം.

ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കും. ബാഗിലോ പഴ്സിലോ സൂക്ഷിക്കുന്നതിന് പകരം ഇയര്‍ഫോണുകള്‍ ഒരു പായ്ക്കറ്റിലോ മറ്റോ അടച്ച് സൂക്ഷിക്കുന്നതുപോലുള്ള മുൻ കരുതലുകളും സ്വീകരിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News