ഇനി പതിയെ മാമ്പഴക്കാലം തുടങ്ങുകയായി. മാങ്ങ കൂടുതലായി വീട്ടിലുണ്ടാവും ചീത്തയാവുമെന്ന് ഒന്നും കരുതണ്ട റെസിപ്പികൾ ഒരുപാടുണ്ട്. വീട്ടിലെ മാങ്ങ കൊണ്ട് നല്ലൊരു പുഡ്ഡിംഗ് തന്നെ പരീക്ഷിക്കാം.
ആവശ്യമായ സാധനങ്ങൾ
മാങ്ങ(നാരില്ലാത്തത്)- 6 എണ്ണം
പാൽ- 500 ml
ബ്രഡ്/ബിസ്ക്കറ്റ്
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
ഉണ്ടാക്കുന്ന രീതി
ആദ്യം 2 പഴുത്ത മാങ്ങ മിക്സിയിൽ അരച്ചെടുക്കുക. അതിനെ ഒരു ഫ്രൈ പാനിലിട്ട് നന്നായി കുറുക്കിയെടുക്കുക. കുറുകി വന്നാൽ തീ ഓഫ് ചെയ്ത് തണുക്കാൻ മാറ്റി വെക്കുക. ഇനി പാൽ ചൂടാക്കുക. ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി തിളപ്പിക്കുക. പാൽ അൽപം കുറുകി വന്നാൽ തീ ഓഫ് ചെയ്യുക. ശേഷം നേരത്തെ തണുപ്പിക്കാൻ വെച്ച മാങ്ങ പാലിൽ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിക്സ് തണുത്തതിന് ശേഷം പുഡ്ഡിംഗ് സെറ്റ് ചെയ്യാം.
(ഒപ്പം ബ്രഡ് നനക്കാനായി മധുരമിട്ട അൽപം പാൽ മാറ്റിവെക്കണം)
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy