Covid Test| 250 രൂപ മതി, വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം ഇതൊക്കെ നിങ്ങളെ സഹായിക്കും

ഇത് മൂലം ലാബുകളിലെ തിരക്കും ഫലത്തിനായുള്ള കാത്തിരുപ്പും. ആശുപത്രിയിലേക്കോ ലാബിലേക്കോ നേരിട്ട് പോവുന്നതോ എല്ലാം ഒഴിവാക്കാം

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 01:00 PM IST
  • ചെറിയ രോഗ ലക്ഷണമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തണം
  • വീട്ടിലിരുന്ന ടെസ്റ്റ് ചെയ്യാവുന്ന കിറ്റുകൾക്ക് ഐ.സി.എം.ആർ അംഗീകാരം നൽകിയിട്ടുണ്ട്
  • ലാബുകളിലെ തിരക്കും ഫലത്തിനായുള്ള കാത്തിരുപ്പും ഒഴിവാക്കാം
Covid Test| 250 രൂപ മതി, വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം ഇതൊക്കെ നിങ്ങളെ സഹായിക്കും

New Delhi: കോവിഡ് മൂന്നാം തംരംഗം രാജ്യത്ത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ചെറിയ രോഗ ലക്ഷണമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തണം എന്ന് ഇതിനോടകം ആരോഗ്യ വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ഇ അവസരത്തിലാണ് വീട്ടിലിരുന്ന ടെസ്റ്റ് ചെയ്യാവുന്ന കിറ്റുകൾക്ക് ഐ.സി.എം.ആർ അംഗീകാരം നൽകിയത്.

ഇത് മൂലം ലാബുകളിലെ തിരക്കും ഫലത്തിനായുള്ള കാത്തിരുപ്പും. ആശുപത്രിയിലേക്കോ ലാബിലേക്കോ നേരിട്ട് പോവുന്നതോ എല്ലാം ഒഴിവാക്കാം.

ALSO READ: Covid update | സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആയിരം കടന്ന് തിരുവനന്തപുരം, എറണാകുളം ജില്ലകൾ

List of COVID home testing kits In India

മൈലാബ് കോവി സെൽഫ് (Mylab CoviSelf)

ആമസോണിൽ 250 രൂപക്ക് ലഭിക്കുന്ന ടെസ്റ്റ് കിറ്റാണിത്. 18 വയസ്സ് മുതലുള്ളവർക്കാണ് ഇതു വഴി ടെസ്റ്റ് ചെയ്യാൻ പറ്റു. ഫലങ്ങൾ കോവി സെൽഫ് ആപ്പിൽ രേഖപ്പെടുത്തണം. ആറ് മാസമാണ് കിറ്റിൻറെ കാലാവധി. ഇത് ആൻറിജൻ ടെസ്റ്റാണ്

പാൻബയോ ആൻറിജൻ സെൽഫ് ടെസ്റ്റ് (Panbio COVID-19 Antigen Self-Test)

മൂക്കിൽ നിന്നും സാമ്പിൾ എടുക്ക് നടത്തുന്ന ആൻറിജൻ പരിശോധനയാണിതും.ടെസ്റ്റ് നടത്തി ഫലങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് അറിയാനാകും. ഐസിഎംആർ അംഗീകരിച്ച ഈ കൊവിഡ് ടെസ്റ്റ് കിറ്റിന് ആമസോണിൽ 249 രൂപയാണ് വില.

കോവിഫൈൻഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് (CoviFind rapid antigen test kit)

15 മിനിറ്റിനുള്ളിൽ തന്നെ അണുബാധ നിർണ്ണയിക്കാൻ കഴിയന്ന കിറ്റാണിത്, രണ്ട് വയസും അതിൽ കൂടുതലുമുള്ള ആർക്കും അനുയോജ്യമാണ്.  ഒരു ബഫർ ട്യൂബ്, ഒരു അണുവിമുക്ത നാസൽ സ്വാബ് സിരിൽ,  ഒരു ഡിസ്പോസൽ ബാഗ്, ഒരു നിർദ്ദേശ മാനുവൽ എന്നിവയോടുകൂടിയാണ് കിറ്റ് വരുന്നത്. ആമസോണിൽ ഈ കിറ്റ് 242 രൂപയ്ക്കാണ് വിൽക്കുന്നത്.

അൾട്രാ കോവി-ക്യാച്ച് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (Ultra Covi-Catch rapid antigen test)

ഈ കിറ്റിന് ഫ്ലിപ്പ്കാർട്ടിൽ 275 രൂപയാണ് വില. അൾട്രാ കോവി-ക്യാച്ച് - SD ബയോസെൻസറാണ് ഇന്ത്യയിൽ കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ആദ്യമായി പുറത്തിറക്കിയ കമ്പനിയെന്ന് പ്രസ്താവനയിൽ പറയുന്നു. 15 മിനിട്ടിൽ ഫലം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News