Salt Side Effects: ചിലര്‍ക്ക് ഉപ്പിന്‍റെ രുചി ഏറെ ഇഷ്ടമാണ്, അതായത്, ഭക്ഷണത്തില്‍ എത്ര ഉപ്പ് ഉണ്ടെങ്കിലും അല്പം ഉപ്പ് അധികമായി വേണം എന്നത് ഇവരുടെ ഒരു ശീലമാണ്.
ചില ആളുകൾ പുറത്തുനിന്നുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുകയോ ജങ്ക് ഫുഡ് അധികമായി ഇഷ്ടപ്പെടുകയോ ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ ഉപ്പിന്‍റെ അളവ് കൂടുതലാവാം. അതായത്, ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ഉപ്പിന്‍റെ അംശം കൂട്ടുവാന്‍ ഇടയാക്കും.
Also Read: Muscle Strength: പേശികൾക്ക് കൂടുതല്‍ ശക്തി, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
ഒരു പ്രായം കഴിഞ്ഞാല്‍പിന്നെ നാം കഴിയ്ക്കുന്ന ഉപ്പിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.
ഉപ്പ് അമിതമായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ജാഗ്രത പാലിക്കുക, കാരണം ഉപ്പ് അമിതമായി കഴിക്കുന്നത് ശരീരത്തിന് പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഉപ്പില്‍ സോഡിയം കാണപ്പെടുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കാന്‍ ഇടയാക്കും. കറികള്‍, അച്ചാറുകള്‍, ആഹാര പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയിലൂടെ ദിവസവും ഇരുപതു ഗ്രാം ഉപ്പാണ് ഓരോ ആളുകളുടേയും ശരീരത്തിലേക്കെത്തുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
Also Read: Long Healthy Hair: നീളമുള്ള ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി വേണോ? ഈ അടുക്കള നുറുങ്ങുകൾ പരീക്ഷിക്കാം
ഉപ്പ് കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കും എന്ന് നോക്കാം... ഉപ്പ് അമിതമായി കഴിയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാമാണ് എന്നറിയാം... അമിതമായ ഉപ്പ് ഉപയോഗം വരുത്തുന്ന വിനകള്‍...
ഒരു വ്യക്തി അമിതമായി ഉപ്പ് ഉപയോഗിക്കുമ്പോള്‍ അത് ശരീരഭാരം വർദ്ധിപ്പിക്കുന്ന പ്രശ്നത്തിലേക്ക് നയിക്കും. യഥാർത്ഥത്തിൽ, ഉപ്പ് അമിതമായി കഴിക്കുന്നത് വിശപ്പം ദാഹവും വര്‍ദ്ധിപ്പിക്കും. ഇത് ക്രമേണ ശരീരഭാരം വർദ്ധിക്കുന്നതിലേയ്ക്ക് നയിക്കും.
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്‌നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യതയ്ക്ക് വഴിതെളിക്കുന്നു.
ഉപ്പ് അധികം കഴിയ്ക്കുന്നത് വഴി നമ്മുടെ ശരീരത്തില്‍ നിന്ന് കാത്സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകുന്നതിന് ഇടയാക്കുന്നു.
ഉപ്പിന്‍റെ അമിത ഉപയോഗം ആമാശയ ക്യാന്‍സറിന് വഴി തെളിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒരു വ്യക്തി അമിതമായി ഉപ്പ് കഴിക്കുമ്പോൾ, ആ വ്യക്തിക്ക് ബിപി പ്രശ്നം നേരിടേണ്ടി വന്നേക്കാം. കൂടുതൽ ഉപ്പ് കഴിക്കുന്നത് കാരണം രക്തത്തിലെ സോഡിയത്തിന്‍റെ അളവ് വർദ്ധിക്കാൻ ഇടയാകുന്നു, ഇതാണ് ബിപി പ്രശ്നത്തിന് ഇടയാക്കുന്നത്.
ഉപ്പിന്‍റെ അമിത ഉപയോഗം എങ്ങിനെ ഒഴിവാക്കാം?
ഉപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ക്ഷീണം തോന്നുമ്പോള്‍ ഉപ്പിട്ടു നാരങ്ങാ വെളളം കുടിയ്ക്കുന്നത് കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക.
ബിപി കുറയുന്ന അവസരത്തില്‍, സോഡിയം കുറയുന്ന അവസരത്തില്‍ അമിതമായി ഉപ്പ് കഴിക്കാന്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഉപ്പ് കഴിയ്ക്കുക. അല്ലെങ്കില്‍ അത് ദോഷകരമായി ഭാവിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...