പരീക്ഷാ കാലമെത്തി, തയ്യാറെടുക്കാം കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും

കഥകളിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെ പഠനം ലളിതമക്കാൻ കുട്ടികളെ സഹായിക്കാം

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Mar 27, 2022, 06:31 PM IST
  • ഭാരിച്ച ജോലി ചെയ്യുന്നപോലെ പഠനത്തെ കാണാതിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാം
  • പഠനത്തിൽ ഇടയ്ക്ക് ചെറിയ ഇടവേളകൾ നൽകുക
  • വൃത്തിയുള്ളതും വായു സഞ്ചാരമുള്ളതുമായ പഠനമുറി ഒരുക്കി നൽകുക
  • കുട്ടികളിൽ വ്യായാമം പ്രോത്സാഹിപ്പിക്കുക
പരീക്ഷാ കാലമെത്തി, തയ്യാറെടുക്കാം കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും

 വിദ്യാർത്ഥികൾക്ക് പരീക്ഷാ കാലം എത്തി കഴിഞ്ഞു. മാസങ്ങളോളം ക്ലാസ്സുകൾ കൃത്യമായി നടക്കാതിരുന്നതും ഓൺലൈൻ ക്ലാസ്സുകളുമൊക്കെ ഈ വർഷം കുട്ടികളിൽ പരീക്ഷാ സമ്മർദ്ദം വർധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. കുട്ടികളിലെ പരീക്ഷാ പേടി അകറ്റാൻ രക്ഷിതാക്കളും ചില കാര്യങ്ങൾ തയ്യാറായവേണ്ടതുണ്ട്.

1 ഭാരിച്ച ജോലി ചെയ്യുന്നപോലെ പഠനത്തെ കാണാതിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാം

2 കഥകളിലൂടെയും ചിത്രങ്ങലിലൂടെയുമൊക്കെ പഠനം ലളിതമക്കാൻ കുട്ടികളെ സഹായിക്കാം

3 കുട്ടികളിൽ വ്യായാമം പ്രോത്സാഹിപ്പിക്കുക. ഇത് ഓർമ്മശക്തി വർധിപ്പിക്കും

4 പഠനത്തിൽ ഇടയ്ക്ക് ചെറിയ ഇടവേളകൾ നൽകുക. മണിക്കൂറുകൾ തുടർച്ചയായി പഠിക്കാൻ ഇരുത്തരുത്

കുട്ടികളുടെ ഭക്ഷണ ക്രമവും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. അവർക്ക് വേണ്ടുന്ന പോഷകാഹാരങ്ങൾ മുടങ്ങാതെ നൽകുക. ആന്റി-ഓക്‌സിഡന്റുകള്‍-, ഒമേഗ- 3- ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുക. 

വൃത്തിയുള്ളതും വായു സഞ്ചാരമുള്ളതുമായ പഠനമുറി ഒരുക്കി നൽകുക.പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾ എത്രത്തോളം റിലാക്സ്ഡ് ആണോ അത്രത്തോളം അവർ പരീക്ഷയെ അനായാസമായി നേരിടും. ഇതിനായി കുട്ടികളെ പ്രാപ്തരാക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. രക്ഷിതാക്കളുടെ സാന്നിധ്യവും സ്നേഹവും ഈ സമയങ്ങളിൽ കുട്ടികൾക്ക് കരുത്താവും.

Trending News