ദീർഘനേരം കമ്പ്യുട്ടറിലും മൊബൈലിലും ടിവിയിലും ഒക്കെ ദീർഘസമയം ചിലവഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. മൊബൈലിൽ നിന്നും മറ്റും വരുന്ന ബ്ലൂ റെയ്‌സ് പലപ്പോഴും കണ്ണിന്റെ കാഴ്ച ശക്തിയെയും ബാധിക്കാറുണ്ട്. കൂടാതെ കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. വൈറ്റമിൻ, മിനറൽസ്, ന്യൂട്രിയന്റ്സ് ഇവയെല്ലാം ശരീരത്തിന് ലഭിക്കേണ്ടത് കണ്ണിന്റെ കാഴ്ചശക്തി നിലനിർത്തേണ്ടതിനും ആവശ്യമാണ്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം സംരക്ഷണത്തിന് സഹായിക്കും.
മുട്ട
കണ്ണിന് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് തുടങ്ങിയ പദാർതഥങ്ങൾ ഒക്കെ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം പ്രധാനമാണ്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം നിലനിർത്തും. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. സിങ്ക് റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കുകയും രാത്രി കാല കാഴ്ച വർധിപ്പിക്കുകയും ചെയ്യും.
ALSO READ: High Cholestrol : ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിന്റെ ലക്ഷണങ്ങൾ
ഒമേഗ-3 ഫാറ്റി ആസിഡ്
കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യത്തില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ മീനെണ്ണ ഉപയോഗിക്കുന്നതിലൂടെയും കാഴ്ചശക്തി വർധിപ്പിക്കാം. മത്സ്യം ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. മത്തി, അയല, ചൂര, എന്നീ മീനുകള്‍ കഴിക്കുന്നത് ശീലമാക്കുക. ഇതുകൂടാതെ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മുട്ടകൾ, പഴങ്ങൾ എന്നിവയുടെ ഉപഭോഗവും കണ്ണുകൾക്ക് വളരെ ഉപയോഗപ്രദമാണ്.
ബദാം
ബദാമും കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. ഇത് കൂടാതെ സൂര്യകാന്തി പൂവിന്റെ അരി, ഹേസൽ നട്ട്, കടല എന്നിവയിലും വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍
കാഴ്ചക്കുറവ് എന്ന പ്രശ്‌നംഒരു പരിധി വരെ പരിഹരിക്കാന്‍ ഇലക്കറികൾക്ക് കഴിയും. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്‌സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. ബ്രോക്കോളി, ഇലക്കറികൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പാലും തൈരും
കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വൈറ്റമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും. അതെ സമയം സിങ്ക് കരളിൽ നിന്ന് വിറ്റാമിനുകളെ കണ്ണുകളിൽ എത്തിക്കാൻ സഹായിക്കും. പുല്ല് തിന്ന് വളരുന്ന പശുക്കളുടെ പാലാണ് ഏറ്റവും നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...