Skin Care: നെയ്യ് പുരട്ടി പാദങ്ങള്‍ മസാജ് ചെയ്യൂ, മുഖം ചന്ദ്രനെപ്പോലെ തിളങ്ങും!!

Skin Care:  പല ചർമ്മസംരക്ഷണ വിദഗ്‌ധരും ഉറപ്പായി പറയുന്നത്, നെയ്യ്  ഉപയോഗിച്ച് കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും എന്നാണ്.

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 02:31 PM IST
  • പാര്‍ലറില്‍ വില കൂടിയ സ്കിന്‍ ട്രീറ്റ്മെന്‍റ് നടത്തിയതിന് ശേഷവും ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിച്ചു എന്ന് വരില്ല. ഈ അവസരത്തില്‍ ഒട്ടു ചിലവില്ലാത്ത ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗമാണ് ആയുര്‍വേദം പറഞ്ഞു തരുന്നത്
Skin Care: നെയ്യ് പുരട്ടി പാദങ്ങള്‍ മസാജ് ചെയ്യൂ, മുഖം ചന്ദ്രനെപ്പോലെ തിളങ്ങും!!

Skin Care: ചർമ്മത്തിന് കൂടുതല്‍  സൗന്ദര്യവും തിളക്കവും ലഭിക്കാന്‍ പല ശ്രമങ്ങളും നടത്തുന്നവരാണ് നമ്മില്‍ പലരും. എന്നല്‍ പലപ്പോഴും നാം ആഗ്രഹിക്കുന്ന ഫലം ലഭിക്കാറില്ല. ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടി പാര്‍ലറിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്‌.   

Also Read:   Eyebrows and Personality: പുരികത്തിന്‍റെ ആകൃതി പറയും നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം!! 

 

പാര്‍ലറില്‍ വില കൂടിയ സ്കിന്‍ ട്രീറ്റ്മെന്‍റ്  നടത്തിയതിന് ശേഷവും ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിച്ചു എന്ന് വരില്ല. ഈ അവസരത്തില്‍ ഒട്ടു ചിലവില്ലാത്ത ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗമാണ് ആയുര്‍വേദം പറഞ്ഞു തരുന്നത്.

Also Read:  Skin Tanning: ടാനിംഗ് ഞൊടിയിടയില്‍ മാറ്റാം, ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ

നിങ്ങളുടെ ചർമ്മവും പാദങ്ങളും തമ്മില്‍ ബന്ധമുണ്ട് എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പല ചർമ്മസംരക്ഷണ വിദഗ്‌ധരും ഉറപ്പായി പറയുന്നത്, നെയ്യ്  ഉപയോഗിച്ച് കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും എന്നാണ്...!! അതായത്, മുഖ സൗന്ദര്യത്തിന്, മുഖത്തിന്‌ തിളക്കം കിട്ടാന്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ആയുർവേദ ചികിത്സാ രീതിയാണിത്. ഇപ്രകാരം ചെയ്യൂന്നതിലൂടെ ചർമ്മത്തിന് തിളക്കം മാത്രമല്ല, പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരവും കൂടിയാണ് ഇത്. 
 
പലരും ഭക്ഷണത്തോടൊപ്പം നെയ്യ് ഉപയോഗിക്കുന്നവര്‍ ആകാം. എന്നാല്‍, നെയ്യ് ചര്‍മ്മത്തില്‍ പുരട്ടുന്നവര്‍ വിരളമാണ്. എന്നാല്‍, ആയുര്‍വേദം പറയുന്നതനുസരിച്ച് ദിവസവും കാലില്‍ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതുകൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങള്‍ ഏറെയാണ്‌. 
 
1. നെയ്യ് ഉപയോഗിച്ച് കാൽപാദം മസാജ് ചെയ്യുന്നത് മുഖത്തിന് അത്ഭുതകരമായ തിളക്കം നൽകും, അതോടൊപ്പം ചർമ്മത്തിലെ പല പ്രശ്നങ്ങളും അവസാനിക്കും.

2. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാത്തവർ ഉറങ്ങുന്നതിന് മുമ്പ് അവരുടെ കാൽപാദങ്ങള്‍ നെയ്യ് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യണം.

3. ഉറങ്ങുമ്പോൾ ഉറക്കെ കൂർക്കം വലിയ്ക്കുന്ന ശീലം ഉള്ളവര്‍ ഉറങ്ങുന്നതിന് മുന്‍പ് അവരുടെ പാദങ്ങള്‍ നെയ്യ് പുരട്ടി നന്നായി മസാജ് ചെയ്തശേഷം ഉറങ്ങുക. നിങ്ങള്‍ക്ക്  അതിശയിക്കുന്ന ഫലം കാണാം.

4. ദഹനക്കേടോ വയറ്റിലെ പ്രശ്‌നങ്ങളോ കൊണ്ട് ബുദ്ധിമുട്ടുന്നവർ പാദങ്ങളില്‍ നെയ്യ് പുരട്ടി മസാജ് ചെയ്യുക. ഇത് വളരെ ഗുണകരമാണ്. 

5. കിടക്കുന്നതിന് മുമ്പ് നെയ്യ് ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്താൽ അത് മനസ്സിന് ആശ്വാസം നൽകുകയും ടെൻഷൻ ഒഴിവാകുകയും ചെയ്യും. 
 
നെയ്യ് പുരട്ടി പാദങ്ങള്‍ എങ്ങിനെ മസാജ്  ചെയ്യാം?
നെയ്യ് പുരട്ടി പാദങ്ങള്‍ മസാജ് ചെയ്യേണ്ടത് രാത്രിയിലാണ്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നെയ്യ് നിങ്ങളുടെ കൈപ്പത്തിയിൽ നന്നായി പുരട്ടുക, തുടർന്ന് നിങ്ങളുടെ പാദങ്ങളിൽ മസാജ് ചെയ്യുക. പാദങ്ങൾക്ക് ചെറിയ ചൂട് ലഭിക്കുന്നതുവരെ ഇത്തരത്തില്‍  മസാജ് ചെയ്യുന്നത് തുടരുക. പിന്നെ സുഖമായി ഉറങ്ങുക, ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങള്‍ക്ക് ഇതിന്‍റെ ഫലം കാണാം. 

ഇത്തരത്തില്‍ പാദങ്ങള്‍ മസാജ് ചെയ്യാന്‍ നെയ്യ്ക്ക് പകരം  വെളിച്ചെണ്ണയും ഉപയോഗിക്കാം. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News