Microwave: മൈക്രോവേവ് ഓവനിൽ പതിവായി ഭക്ഷണം ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കണം ഈ അഞ്ച് അപകടങ്ങൾ

 Microwave oven: ഭക്ഷണത്തിലെ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങളെ മൈക്രോവേവ് ഇല്ലാതാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 01:45 PM IST
  • ഊർജ്ജ കാര്യക്ഷമതയും പെട്ടെന്ന് ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതും മൈക്രോവേവിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളാണ്
  • അടുക്കളയിൽ വളരെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ് മൈക്രോവേവ് ഓവൻ
  • എന്നിരുന്നാലും, പതിവായി മൈക്രോവേവ് ഓവനിൽ ഭക്ഷണം ചൂടാക്കുന്നത് വലിയ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്
Microwave: മൈക്രോവേവ് ഓവനിൽ പതിവായി ഭക്ഷണം ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കണം ഈ അഞ്ച് അപകടങ്ങൾ

പെട്ടെന്ന് ഭക്ഷണം ചൂടാക്കി എടുക്കാൻ മികച്ച ഓപ്ഷനാണ് മൈക്രോവേവ് ഓവൻ. പല വീടുകളും പതിവായി മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നുണ്ട്. ഊർജ്ജ കാര്യക്ഷമതയും പെട്ടെന്ന് ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതും മൈക്രോവേവിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളാണ്. അടുക്കളയിൽ വളരെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ് മൈക്രോവേവ് ഓവൻ. എന്നിരുന്നാലും, പതിവായി മൈക്രോവേവ് ഓവനിൽ ഭക്ഷണം ചൂടാക്കുന്നത് വലിയ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

മൈക്രോവേവ് ഓവനുകൾ ഉപയോ​ഗിക്കുന്നതിന്റെ അഞ്ച് ദൂഷ്യഫലങ്ങൾ:

അവശ്യ പോഷകങ്ങൾ കുറയ്ക്കുന്നു: ഭക്ഷണത്തിലെ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങളെ മൈക്രോവേവ് ഇല്ലാതാക്കുന്നു. തൽഫലമായി, നിങ്ങൾ മൈക്രോവേവ് ചെയ്ത എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം മൈക്രോവേവ് ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരുന്ന പ്രധാന പോഷക ഗുണങ്ങൾ നഷ്‌ടമാകും.

രോഗപ്രതിരോധ സംവിധാനത്തിൽ ഗുരുതരമായ ആഘാതം ഏൽപ്പിക്കുന്നു: മൈക്രോവേവിൽ പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്ത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ സെറം നിലകളിലും ലിംഫ് ഗ്രന്ഥികളിലും ഗുരുതരമായ സ്വാധീനം ചെലുത്തും. ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു. മൈക്രോവേവ് ചെയ്ത ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി കുറയ്ക്കാൻ സാധ്യതയുണ്ട്.

ALSO READ: Covid: ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 8,582 പുതിയ കോവിഡ് കേസുകൾ

ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു: പച്ചക്കറികൾ മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ അവശ്യ ധാതുക്കൾ ഫ്രീ റാഡിക്കലുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് ശരീരത്തിൽ ക്യാൻസർ ബാധിക്കുന്നതിലേക്ക് നയിച്ചേക്കാം. മൈക്രോവേവിൽ പച്ചക്കറികൾ ചൂടാക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് ഗുരുതരമായ ദോഷങ്ങളുണ്ടാക്കും. ഉയർന്ന താപനിലയിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ചില ഗുരുതരമായ ആരോ​ഗ്യ സ്ഥിതിയിലേക്ക് നയിക്കും.

ശരീരത്തിന്റെ മൊത്തത്തിലുള്ള വികാസത്തെ ഗുരുതരമായി ബാധിക്കുന്നു: മൈക്രോവേവ് ഓവനിൽ തയ്യാറാക്കിയ ഭക്ഷണം പതിവായി കഴിക്കുന്നത് ദീർഘകാല- സ്ഥിരമായ മസ്തിഷ്ക ക്ഷതം ഉണ്ടാക്കും. മൈക്രോവേവ് ചെയ്ത വസ്തുക്കൾ പതിവായി കഴിക്കുന്നതിലൂടെ, സ്ത്രീ-പുരുഷ ഹോർമോൺ വികസനം കുറയുകയും ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.

ആരോ​ഗ്യത്തിന് കൂടുതൽ പ്രയോജനം ചെയ്യില്ല: മൈക്രോവേവിൽ ചൂടാക്കി ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് വലിയ ഗുണം ചെയ്യില്ല. ഇവ കൂടുതൽ ദോഷം വരുത്തുകയും ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, തിരക്കിലാണെങ്കിലും വൈകിയാണെങ്കിലും ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഭക്ഷണം ചൂടാക്കാൻ ശ്രമിക്കുക. കാരണം ഇപ്രകാരം ഭക്ഷണം പാകം ചെയ്യുകയും ചൂടാക്കുകയും ചെയ്യുമ്പോൾ അതിന്റെ പോഷകമൂല്യം നഷ്ടപ്പെടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News