"ലാലേട്ടന്നൊൽ വികാരമാണ്, ഉയിരാണ്... മരിക്കും വരെയും ഒപ്പമുണ്ടാകും"; സിനിമയ്ക്കൊപ്പം നല്ല തട്ടുദോശയും ചുട്ട് ബിനു

അട്ടക്കുളങ്ങര ഫാസ്റ്റ് ഫുഡ് എന്ന പേരിൽ തട്ടുകട നടത്തുകയാണ് ബിനു

Written by - Abhijith Jayan | Last Updated : Feb 16, 2022, 06:33 PM IST
  • 25 വർഷത്തോളമായി കിഴക്കേകോട്ട അട്ടക്കുളങ്ങര സബ്ജയിലിന് എതിർവശത്ത് അട്ടക്കുളങ്ങര ഫാസ്റ്റ് ഫുഡ് എന്ന പേരിൽ തട്ടുകട നടത്തുകയാണ് ബിനു.
  • മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രവും കടയ്ക്കുള്ളിൽ കാണാൻ കഴിയും.
  • കടക്ക് മുൻവശത്ത് ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന സൂപ്പർഹിറ്റ് ചിത്രമായ 'ആറാട്ടിന്റെ' ഗംഭീര പോസ്റ്ററും പതിച്ചിട്ടുണ്ട്.
"ലാലേട്ടന്നൊൽ വികാരമാണ്, ഉയിരാണ്... മരിക്കും വരെയും ഒപ്പമുണ്ടാകും"; സിനിമയ്ക്കൊപ്പം നല്ല തട്ടുദോശയും ചുട്ട് ബിനു

തിരുവനന്തപുരം: ഇനി പറയുന്നത്,  മോഹൻലാലിന്റെ കടുത്ത ആരാധകനായ ഒരു തട്ടുകടക്കാരനെ കുറിച്ചാണ്. ലാലേട്ടന്റെ എല്ലാ സൂപ്പർഹിറ്റ് ചിത്രങ്ങളും ആദ്യദിനം തന്നെ പോയി കാണുന്ന കട്ട മോഹൻലാൽ ഫാൻ. ബിനു ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ അട്ടക്കുളങ്ങര യൂണിറ്റിന്റെ സെക്രട്ടറിയാണ്. ബിനുവിന്റെ തട്ടുകടയിലെ സിനിമാ വിശേഷങ്ങൾ....

25 വർഷത്തോളമായി കിഴക്കേകോട്ട അട്ടക്കുളങ്ങര സബ്ജയിലിന് എതിർവശത്ത് അട്ടക്കുളങ്ങര ഫാസ്റ്റ് ഫുഡ് എന്ന പേരിൽ തട്ടുകട നടത്തുകയാണ് ബിനു. മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രവും കടയ്ക്കുള്ളിൽ കാണാൻ കഴിയും. കടക്ക് മുൻവശത്ത് ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന സൂപ്പർഹിറ്റ് ചിത്രമായ 'ആറാട്ടിന്റെ' ഗംഭീര പോസ്റ്ററും പതിച്ചിട്ടുണ്ട്. ഒരു തട്ടുകടക്കാരന് മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനെ ഇത്രമേൽ സ്നേഹിക്കാനാകുമോ എന്നുള്ള ചോദ്യത്തിന് തലയാട്ടി ചിരിച്ചുകൊണ്ടുള്ള ചെറു പുഞ്ചിരിയിലൊതുക്കി ബിനു മറുപടി നൽകി.

ALSO READ : Thiruvananthapuram Kantharees | പഴങ്കഞ്ഞിയുടെ പെരുമയുമായി തോന്നയ്ക്കലിലെ കാന്താരീസ്; കാന്താരീസിനൊരു പ്രത്യേകതയുണ്ട്; എന്താണ് അതെന്നറിയാം!

എല്ലാ ദിവസം രാവിലെ മുതൽ ബിനുവിന്റെ തട്ടുകട പ്രവർത്തിക്കും. രാവിലെ മുതൽ വൈകിട്ട് വരെ അടുത്ത ബന്ധുവാണ് കട നടത്തുന്നത്. ശേഷം ബിനുവെത്തും കൂടെ സഹായത്തിന് രണ്ട് ജോലിക്കാരും കാണും. നല്ല ഗംഭീര രുചിയുള്ള ദോശയും രസവടയും പപ്പടവുമാണ് ബിനു ചേട്ടന്റെ തട്ടുകടയിലെ ഹൈലൈറ്റ്. മുളക് ചമ്മന്തി, ചമ്മന്തി, സാമ്പാർ, ഓംപ്ലേറ്റ്, രസവട ഉഴുന്നുവട, ചുക്കുകാപ്പി എന്നിവയാണ് വിഭവങ്ങൾ. 

മറ്റെല്ലാ കടകളിലും ഇത്തരം വിഭവങ്ങളൊക്കെ കിട്ടുമെങ്കിലും ഇവിടുത്തെ ഭക്ഷണങ്ങളുടെ രുചി അക്ഷരാർത്ഥത്തിൽ രുചിച്ച് തന്നെ അറിയണം. കൂടെ നല്ല അടിപൊളി ചുക്കുകാപ്പിയാണ് ബിനുവിന്റെ കടയിലെ മറ്റൊരു പ്രധാന സ്പെഷ്യൽ. ചുക്കും കുരുമുളകും കരിപ്പെട്ടിയുമൊക്കെ ചേർത്ത് തനതായ രീതിയിലാണ് ഇതിന്റെ പാചകം.

 

മോഹൻലാലിന്റെ ഏതു സിനിമ റീലിസിനെത്തിയാലും ആദ്യ ദിനം ഫാൻസ് ഷോയ്ക്ക് തന്നെ ബിനുവെത്തും. കൂടെ കട്ടക്ക് സഹപ്രവർത്തകരും. മോഹൻലാൽ ഫാൻസിന്റെ വക ആഘോഷത്തോടെ ആയിരിക്കും ലാലേട്ടന്റെ ഏത് സിനിമ പുറത്തിറങ്ങിയാലും ഫാൻസ് ഷോ ആരംഭിക്കുന്നതെന്ന് ബിനു പറയുന്നു. ലാലേട്ടന്നൊൽ വികാരമാണ്, ഉയിരാണ്... മരിക്കും വരെയും ലാലേട്ടനൊപ്പം തന്നെയെന്ന് പറയുന്നു ബിനുചേട്ടൻ.

ALSO READ : Ammavanpara | അമ്മാവൻ പാറയിൽ സ്വകാര്യ ആശുപത്രിയുടെ അനധികൃത കയ്യേറ്റം; ജില്ല കലക്ടർക്ക് പരാതിയുമായി സംരക്ഷസമിതി

കൊവിഡ് കാലത്തിനു ശേഷം മലയാളക്കരയിലെ തിയേറ്ററുകളെ ഇളക്കി മറിക്കാൻ എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് തകർക്കുമെന്ന് ഉറപ്പല്ലേ എന്നായിരുന്നു മാസ് മറുപടി. മാസ്സ് ആക്ടിംഗ് ആണ് ലാലേട്ടൻ സിനിമയിൽ. ഉദയകൃഷ്ണ - ബി ഉണ്ണികൃഷ്ണൻ ടീമിന്റെ നല്ല കോമ്പോയാണ് ആറാട്ട്. ചിത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന് ഉറപ്പുണ്ട്. പാട്ടുകൾ ഉൾപ്പെടെ വൈറലായി കഴിഞ്ഞു. തീയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് തർക്കമില്ലല്ലോ... ബിനുവിന്റെ വാക്കുകൾ ഇങ്ങനെ.

"ലാലേട്ടനൊപ്പം പലതവണ ഫോട്ടോ എടുത്തിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അദ്ദേഹവുമായി നല്ല അടുപ്പം ഇന്നും കാത്തു സൂക്ഷിക്കുന്നു. ലോക മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട ലാലേട്ടന് കെട്ടിപ്പിടിച്ച് നൂറുമ്മ" - ബിനു പറഞ്ഞു നിർത്തി...

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News