ജനിതകശാസ്ത്രം, വാർദ്ധക്യം, ഹോർമോണുകൾ, പോഷകങ്ങളുടെ കുറവ്, മറ്റ് ഘടകങ്ങൾ എന്നിവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയുടെ ആരോഗ്യത്തിന് ഭക്ഷണശീലങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ മുടിയിഴയും കെരാറ്റിൻ അടങ്ങിയ കോശങ്ങളാൽ നിർമ്മിതമാണ്. വിറ്റാമിനുകളും ധാതുക്കളും കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രധാനപ്പെട്ട വിറ്റാമിനുകൾ, നല്ല കൊഴുപ്പുകൾ, പ്രോട്ടീനുകൾ എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം. ആരോഗ്യകരമായ കൊഴുപ്പുകൾ നിങ്ങളുടെ മുടി, ചർമ്മം, നഖങ്ങൾ എന്നിവയിൽ ജലാംശം നിലനിർത്തുന്നു. മുടിയുടെ വളർച്ചയ്ക്ക് ആവശ്യത്തിന് പ്രോട്ടീൻ ആവശ്യമാണ്, കാരണം നിങ്ങളുടെ മുടിയുടെ ഭൂരിഭാഗവും പ്രോട്ടീനുകളാൽ നിർമ്മിതമാണ്. ഭക്ഷണത്തിന് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ എങ്ങനെ മാറ്റാമെന്നും ആരോഗ്യകരവും തിളക്കമുള്ളതാക്കാമെന്നും ന്യൂട്രീഷ്യനിസ്റ്റും സെർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്ററും ഫിസിയോതെറാപ്പിസ്റ്റുമായ ഡോക്ടർ അർച്ചന ബത്ര വിശദീകരിക്കുന്നു.
വാൽനട്ട്സ്
വാൽനട്ടിൽ ബയോട്ടിൻ, വിറ്റാമിൻ ഇ, ഒമേഗ 6, 3, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ പുറംതൊലി ശക്തിപ്പെടുത്താനും തലയോട്ടിയെ പോഷിപ്പിക്കാനും സഹായിക്കും. ദിവസേനയുള്ള ഭക്ഷണത്തിൽ വാൽനട്ട് ഉൾപ്പെടുത്തിയാൽ മുടിയുടെ വളർച്ച വർധിപ്പിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സാധിക്കും. മുടിയുടെ കേടുപാടുകൾ തീർക്കാൻ വാൽനട്ട്സ് സഹായിക്കും. സൂര്യപ്രകാശം കൊണ്ടോ രാസ ചികിത്സകൾ കൊണ്ടോ നിങ്ങളുടെ മുടിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, ഇങ്ങനെ സംഭവിച്ച കേടുപാടുകൾ മാറ്റാൻ ദിവസവും കുറച്ച് വാൽനട്ട് കഴിക്കുന്നത് നല്ലതാണ്.
സാൽമൺ
ഒമേഗ 6, 3 ഫാറ്റി ആസിഡുകളുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് സാൽമൺ മത്സ്യം. ഫാറ്റി ഫിഷ് ആയ സാൽമൺ കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. ശരീരത്തിന് ഇത്തരത്തിലുള്ള ആരോഗ്യകരമായ കൊഴുപ്പ് ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ, അത് ഭക്ഷണ സ്രോതസ്സുകളിൽ നിന്ന് ലഭിക്കണം. സാൽമൺ കഴിക്കുകയാണെങ്കിൽ, മുടി കൊഴിച്ചിൽ ഉള്ളവർക്ക് പുതിയ മുടി വളരാൻ ഇത് സഹായിക്കും. കൂടാതെ, ഈ മത്സ്യത്തിൽ ആവശ്യമായ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്ക് ആരോഗ്യകരമാണ്. കൂടാതെ, സാൽമണിലും മറ്റ് കൊഴുപ്പുള്ള മത്സ്യങ്ങളിലും ഫോളിക്കിൾ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഡി കൂടുതലാണ്. മത്സ്യം കഴിക്കാത്തവർക്ക് ഒമേഗ -3 അണ്ടിപ്പരിപ്പ്, ഫ്ളാക്സ് സീഡ് പോലുള്ള വിത്തുകൾ കഴിക്കുന്നതിലൂടെ ലഭിക്കും.
മുട്ട
കോളിൻ, ഇരുമ്പ്, വിറ്റാമിനുകൾ എ, ഡി, ബി 12 എന്നിവ പോലുള്ള മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന പ്രോട്ടീനും അവശ്യ പോഷകങ്ങളും മുട്ടയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബി വിറ്റാമിനായ ബയോട്ടിനും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കെരാറ്റിൻ എന്ന ഒരു തരം പ്രോട്ടീൻ നമ്മുടെ മുടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തൽഫലമായി, മുടിയുടെ ഘടനയിലും വളർച്ചയിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കും. വിറ്റാമിൻ ബി 6 തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും. ബയോട്ടിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 7 മുടിയുടെ ഗുണനിലവാരം, തിളക്കം, കനം എന്നിവ മെച്ചപ്പെടുത്തുന്നു. ഇത്തരത്തിൽ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സൂക്ഷ്മ പോഷകങ്ങളും ലഭിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുക.
പച്ച ഇലക്കറികൾ
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിർത്താനും സഹായിക്കുന്ന നിരവധി പച്ചക്കറികളുണ്ട്. പച്ച ഇലക്കറിയായ ചീര, സോയ, വൈറ്റ് ബീൻസ്, ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതും തടയാൻ സഹായിക്കുന്നു. ചീര ഇരുമ്പിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ്. ഇരുമ്പ് കൂടാതെ, ചീരയിൽ ഫോളേറ്റ്, വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ കുറവ് ഇന്നത്തെ സമൂഹത്തിൽ അസാധാരണമാണെങ്കിലും, കൊളാജൻ സിന്തസിസിനും മുടിയുടെ ഉൽപാദന സമയത്ത് ഉണ്ടാകുന്ന കെരാറ്റിൻ നാരുകളുടെ ക്രോസ്-ലിങ്കിംഗിനും ഇത് ആവശ്യമാണ്.
ക്യാരറ്റ്
ക്യാരറ്റ് കണ്ണിന് മാത്രമല്ല, മുടിയുടെ വളർച്ചയ്ക്കും തലയോട്ടിക്കും നല്ലതാണ്. ആരോഗ്യമുള്ള ശിരോചർമ്മത്തിനും മുടിയുടെ വളർച്ചയ്ക്കും ക്യാരറ്റ് നല്ലതാണ്. ബീറ്റാ കരോട്ടിൻ ക്യാരറ്റിൽ ധാരാളമുണ്ട്, കഴിക്കുമ്പോൾ അത് വിറ്റാമിൻ എ ആയി മാറുന്നു. നിങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടെയും പ്രവർത്തനത്തിന് വിറ്റാമിൻ എ ആവശ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ വിറ്റാമിൻ എ വലിയ അളവിൽ കഴിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. കഷണ്ടി, മുടി കൊഴിച്ചിൽ എന്നിവ വൈറ്റമിൻ എ ഇല്ലാത്ത ഭക്ഷണക്രമത്തിന്റെ ഫലമായി ഉണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...