ഭക്ഷണക്രമം മുതൽ ജീവിതരീതിയിൽ വരെ മാറ്റം: ടിബറ്റൻ ചികിത്സ സോവ റിഗ്പയെ കുറിച്ച് അറിയാം

ആയുർവേദം അടക്കമുള്ള പ്രാചീന ചികിത്സാരീതികൾ ഒട്ടേറെയുള്ള കേരളത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സോവ റിഗ്പ. നൂറ്റാണ്ടുകൾക്ക് മുൻപ് ഹിമാലയത്തിൽ എത്തിയ ബുദ്ധ സന്യാസിമാരാണ് ഈ ചികിത്സയ്ക്ക് ഇന്ത്യയിൽ പ്രചാരം നൽകിയത്. പ്രധാനമായും ഭക്ഷണക്രമം, ജീവിത രീതി എന്നിവയ്ക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ആരോഗ്യ സംരക്ഷണ സംവിധാനമാണിത്. 

Edited by - Zee Malayalam News Desk | Last Updated : Nov 22, 2022, 10:50 AM IST
  • ഹിമാലയ സാനുക്കളിലെ ഔഷധ സസ്യങ്ങളിൽ നിന്നുമാണ് ചികിത്സയ്ക്കുള്ള മരുന്നുകൾ നിർമ്മിക്കുന്നത്.
  • നൂറ്റാണ്ടുകൾക്ക് മുൻപ് ഹിമാലയത്തിൽ എത്തിയ ബുദ്ധ സന്യാസിമാരാണ് ഈ ചികിത്സയ്ക്ക് ഇന്ത്യയിൽ പ്രചാരം നൽകിയത്.
  • തൃദോഷ ചികിത്സാ രീതി പോലെ ലൂം, ത്രിപ, ബീക്കൻ എന്നീ 3 ഘടകങ്ങളെ ആധാരമാക്കിയാണ് സോവ റിഗ് ചികിത്സ നടക്കുന്നത്.
ഭക്ഷണക്രമം മുതൽ ജീവിതരീതിയിൽ വരെ മാറ്റം: ടിബറ്റൻ ചികിത്സ സോവ റിഗ്പയെ കുറിച്ച് അറിയാം

ആലപ്പുഴ: രണ്ടായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ടിബറ്റൻ ചികിത്സരീതിയായ സോവ റിഗ്പ കേരളത്തിലും. പാരമ്പരാഗത രോഗങ്ങളിൽ വലയുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന ഈ ചികിത്സരീതി കേരളത്തിൽ എത്തിച്ചത് ഫ്രണ്ട്‌സ് ഓഫ് ടിബറ്റ് എന്ന സന്നദ്ധ സംഘടനയാണ്.

ആയുർവേദം അടക്കമുള്ള പ്രാചീന ചികിത്സാരീതികൾ ഒട്ടേറെയുള്ള കേരളത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സോവ റിഗ്പ. നൂറ്റാണ്ടുകൾക്ക് മുൻപ് ഹിമാലയത്തിൽ എത്തിയ ബുദ്ധ സന്യാസിമാരാണ് ഈ ചികിത്സയ്ക്ക് ഇന്ത്യയിൽ പ്രചാരം നൽകിയത്. പ്രധാനമായും ഭക്ഷണക്രമം, ജീവിത രീതി എന്നിവയ്ക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ആരോഗ്യ സംരക്ഷണ സംവിധാനമാണിത്. 

Read Also: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ

ഹിമാലയ സാനുക്കളിലെ ഔഷധ സസ്യങ്ങളിൽ നിന്നുമാണ് ചികിത്സയ്ക്കുള്ള മരുന്നുകൾ നിർമ്മിക്കുന്നത്. ആയുർവേദത്തിലെ വാതം, പിത്തം, കഫം എന്നീ തൃദോഷങ്ങളെ ആധാരമാക്കിയുള്ള ചികിത്സാ രീതി പോലെ ലൂം, ത്രിപ, ബീക്കൻ എന്നീ 3 ഘടകങ്ങളെ ആധാരമാക്കിയാണ് സോവ റിഗ് ചികിത്സ നടക്കുന്നത്.

22 വർഷങ്ങൾക്ക് മുൻപ് മുംബൈയിൽ ആണ് ആദ്യമായി സോവ റിഗ്പയുടെ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നത്. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ചവർ, അസ്ഥിസംബന്ധിമായ ദുരിതങ്ങൾ നേരിടുന്നവർ, മറ്റ് ഗുരുതര ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവർ തുടങ്ങിയവർക്ക് ആശ്വാസം നൽകാൻ ഈ ചികിത്സ സംവിധാനത്തിന് കഴിയുന്നുണ്ട്. 

Read Also: Tripunithura Sexual Abuse Case: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ

2010ൽ കേന്ദ്ര ആരോഗ്യം മന്ത്രാലയത്തിന്റെ അംഗീകാരം സോവ റിഗ്പക്ക്  ലഭിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയും ഈ ചികിത്സാ രീതിക്ക് ഉണ്ട്. പുതിയ ചികിത്സാ രീതിയെക്കുറിച്ച് കേട്ടറിഞ് നിരവധി ആളുകളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News