ഇന്നീ ഡിജിറ്റൽ യുഗത്തിൽ എല്ലാവരും നേരിടുന്ന പ്രശ്നമാണ് കുടവയറും പൊണ്ണത്തടിയും.മാറിയ ജീവിത സാഹചര്യങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലവുമാണ് ഇതിന് കാരണം. ഇന്ന് ആരും തന്നെ ആയാസപ്പെട്ട ജോലികൾ ഒന്നും ചെയ്യുന്നില്ല. മണിക്കൂറുകളോളം ഇരിക്കേണ്ടി വരുന്ന ജോലി സാഹചര്യമാണ് പലരുടേയും. ഇതിന്റെ പാർശ്വഫലമായാണ് കുടവയറും, പൊണ്ണത്തടിയും ഉണ്ടാകുന്നത്. ഇതിനൊപ്പം ജങ്ക് ഫുഡ്സ് അമിതമായി കഴിക്കുന്നത് കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ ഗുരുതരമായി മാറുന്നു.
ഇവയിൽ നിന്നും എങ്ങിനെ മോചിതരാകാമെന്ന ചോദ്യത്തിനാകട്ടെ ഒറ്റ ഉത്തരം മാത്രം. ജീവിത രീതിയിൽ കാതലായ മാറ്റം കൊണ്ടുവരുക. ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക. അതിനോടൊപ്പം തന്നെ ഭക്ഷണ രീതിയിലും ആരോഗ്യകരമായ ഒരു മാറ്റം കൊണ്ടുവരിക. പിന്നെ പെട്ടെന്നൊരു റിസൽട്ട് ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ചില പൊടിക്കൈകളും പരീക്ഷിക്കാവുന്നതാണ്. അതിന് സഹായകരമാകുന്ന ഒരു സൂപ്പർ റെമഡിയാണ് ഇന്നീ ലേഖനത്തിൽ പറയുന്നത്.
ALSO READ: തലേ ദിവസത്തെ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ...? വമ്പൻ പണി നിങ്ങളെ കാത്തിരിക്കുന്നു
ഇതിനായി അധികം സാധനങ്ങളൊന്നും തന്നെ ആവശ്യമില്ല. നമ്മുടെ അടുക്കളയിൽ കാണുന്ന രണ്ടേ രണ്ട് കാര്യങ്ങൾ മാത്രം മതി. ഇഞ്ചിയും ചെറുനാരങ്ങയും. ഇതിനായി ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഇഞ്ചി നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഈ വെള്ള അൽപ്പം ചൂടാറിയ ശേഷം, ഇളം ചൂടുള്ള വെള്ളത്തിലേക്ക് നാരങ്ങ നീരും ചേർക്കുക. ഇത് വെറും വയറ്റിലാണ് കുടിക്കേണ്ടതെന്നും മറ്റൊരു കാര്യം. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ കുടവയർ കുറയ്ക്കാൻ സഹായകരമാണ്. മാത്രമല്ല ഇത് ദഹന പ്രശ്നങ്ങൾ ഉള്ളവർക്കാണെങ്കിൽ ആരോഗ്യകരമായ ദഹനത്തിനും സഹായകരമാണ്.
ഈ പാനീയം സ്ഥിരമായ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിക്കുകയും ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതു കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ പാനീയം സഹായകരമാണ്. ചെറുനാരങ്ങ ചേർക്കുന്നതിനാൽ തന്നെ ഈ ഡ്രിങ്കിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലല്ലോ... അതിനാൽ വിറ്റമിൻ സി അപരാപ്ത്യത കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഈ പാനീയം കുടിക്കാവുന്നതാണ്. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കം നിലനിർത്തുന്നതിനും ഏറെ സഹായകരമായ ഒരു പോഷകമാണ് വിറ്റാമിൻ സി. അതിനാൽ ഈ ഒരൊറ്റ പാനീയം കഴിക്കുന്നതിലൂടെ പൊണ്ണത്തടി കുറയുമെന്ന പോലെ തന്നെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഈ പാനീയം സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല. ഏതെങ്കിലും മാർഗം സ്വീകരിക്കുന്നതിന് മുമ്പായി വൈദ്യോപദേശം തേടേണ്ടതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.