Hair Care: കണ്ടീഷണർ ഉപയോ​ഗിക്കുമ്പോൾ നിങ്ങൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഇക്കാര്യങ്ങൾ മുടിക്ക് ദോഷം ചെയ്യും

പലരും മുടിയിൽ കണ്ടീഷണർ കൂടുതൽ നേരം വയ്ക്കാറുണ്ട്. ചിലർ ഇത് മുടിയുടെ വേരുകൾ മുതൽ ഉപയോ​ഗിക്കുന്നു. ഇതുപോലുള്ള പിഴവുകൾ നിങ്ങളുടെ മുടിയുടെ വേരുകളെ നശിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 08:12 PM IST
  • കണ്ടീഷണർ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗം കുറച്ച് മിനിറ്റ് മാത്രം ഇത് മുടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം, തണുത്ത വെള്ളത്തിൽ കഴുകുക എന്നതാണ്
  • ഈ രീതിയിൽ, ഉപയോ​ഗിക്കുമ്പോൾ കണ്ടീഷണർ മുടിയെ മൃദുലവും തിളക്കമുള്ളതുമാക്കും
Hair Care: കണ്ടീഷണർ ഉപയോ​ഗിക്കുമ്പോൾ നിങ്ങൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഇക്കാര്യങ്ങൾ മുടിക്ക് ദോഷം ചെയ്യും

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി ഉണ്ടാകാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ഷാംപൂ ചെയ്ത ശേഷം മുടിയിൽ കണ്ടീഷണർ ഉപയോ​ഗിക്കുന്നത് മുടി സംരക്ഷണരീതികളിൽ വളരെ സാധാരണമാണ്. എന്നാൽ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോൾ പലരും സാധാരണയായി ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ഉണ്ട്.

പലരും മുടിയിൽ കണ്ടീഷണർ കൂടുതൽ നേരം വയ്ക്കാറുണ്ട്. ചിലർ ഇത് മുടിയുടെ വേരുകൾ മുതൽ ഉപയോ​ഗിക്കുന്നു. ഇതുപോലുള്ള പിഴവുകൾ നിങ്ങളുടെ മുടിയുടെ വേരുകളെ നശിപ്പിക്കും. മുടി കണ്ടീഷൻ ചെയ്യുമ്പോൾ ആളുകൾ സാധാരണയായി വരുത്തുന്ന ചില തെറ്റുകളും ഇതിന്റെ പ്രത്യാഘാതങ്ങളും എന്താണെന്ന് നോക്കാം.

മുടിയുടെ വേരുകൾ മുതൽ കണ്ടീഷണർ ഉപയോ​ഗിക്കുന്നത്: വേരുകളിൽ കണ്ടീഷണർ ഉപയോഗിക്കുന്നത് നിങ്ങളുടെ തലയോട്ടിയിൽ കൊഴുപ്പുണ്ടാകാൻ കാരണമാകുന്നു. നിങ്ങളുടെ തലയോട്ടി വേരുകളെ പോഷിപ്പിക്കുന്നതിന് സ്വാഭാവിക സെബം ഉത്പാദിപ്പിക്കും. കണ്ടീഷണർ അതിനെ കൊഴുപ്പുള്ളതാക്കും. അതിനാൽ, മികച്ച ഫലം ലഭിക്കാൻ തുമ്പ് മുതൽ മധ്യഭാഗം വരെ കണ്ടീഷണർ ഉപയോ​ഗിക്കണം.

കണ്ടീഷണർ മുടിയിൽ കൂടുതൽ നേരം വയ്ക്കുന്നത്: നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്യുമ്പോൾ, നിങ്ങൾ കുറച്ച് മിനിറ്റ് നേരം മാത്രമേ ഇത് മുടിയിൽ വയ്ക്കാവൂ. കണ്ടീഷണർ മുടിയിൽ അധികനേരം സൂക്ഷിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. കണ്ടീഷണർ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗം കുറച്ച് മിനിറ്റ് മാത്രം ഇത് മുടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം, തണുത്ത വെള്ളത്തിൽ കഴുകുക എന്നതാണ്. ഈ രീതിയിൽ, ഉപയോ​ഗിക്കുമ്പോൾ കണ്ടീഷണർ മുടിയെ മൃദുലവും തിളക്കമുള്ളതുമാക്കും.

വളരെയധികം കണ്ടീഷണർ ഉപയോഗിക്കുന്നത്: മുടിയിൽ കൂടുതൽ കണ്ടീഷണർ ഉപയോ​ഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യും. കണ്ടീഷണർ അൽപം മാത്രം എടുക്കണം. ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ മുടിയെ കൂടുതൽ വഴുവഴുപ്പുള്ളതാക്കും. അതിനാൽ അധികമായി ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോ​ഗ്യം മോശമാക്കും.

നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ കണ്ടീഷണർ ഉപയോഗിക്കാതിരിക്കുന്നത്: പരസ്യങ്ങളുടെ സ്വാധീനത്താൽ ഏതെങ്കിലും ഒരു കണ്ടീഷണർ തെരഞ്ഞെടുക്കുന്നവരാണോ നിങ്ങൾ? എന്നാൽ, നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. നിങ്ങളുടെ മുടിയുടെ തരത്തിന് ഏറ്റവും അനുയോജ്യമായ കണ്ടീഷണർ ഏതാണെന്ന് മനസ്സിലാക്കി അവ തെരഞ്ഞെടുക്കണം.

അടുത്തടുത്ത പല്ലുള്ള ചീപ്പ് ഉപയോഗിക്കാതിരിക്കുക: കണ്ടീഷണർ ഉപയോ​ഗിക്കുമ്പോൾ നിങ്ങളുടെ വിരലുകളോ വീതിയുള്ള പല്ലുകളുള്ള ചീപ്പോ ഉപയോഗിച്ച് മുടി ചീകുകയാണെങ്കിൽ, അത് എളുപ്പത്തിൽ ഉത്പന്നം നിങ്ങളുടെ മുടിയിൽ യോജിപ്പിക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ മുടി പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News