Hair Care Tips | സംരക്ഷിക്കാം, മുടിയുടെ ആരോ​ഗ്യത്തിന് ഇതാ ചില ടിപ്സുകൾ

ഷാംപൂ ചെയ്ത ശേഷം നല്ല കണ്ടീഷണർ ഉപയോ​ഗിക്കുന്നതും മുടിയുടെ പരുക്കൻ സ്വഭാവം മാറ്റാൻ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 09:07 PM IST
  • മുടിയുടെ അറ്റം പൊട്ടുന്നത്, മുടികൊഴിച്ചിൽ തടയുന്നതും ഒക്കെയായ നല്ല നിലവാരമുള്ള ഹെയർ ഷാംപൂ നിങ്ങളുടെ മുടി നേരായതും മിനുസമാർന്നതുമാക്കാൻ ഏറ്റവും അനുയോജ്യമാണ്.
  • ഷാംപൂ ചെയ്ത ശേഷം നല്ല കണ്ടീഷണർ ഉപയോ​ഗിക്കുന്നതും മുടിയുടെ പരുക്കൻ സ്വഭാവം മാറ്റാൻ സഹായിക്കും.
  • ഗോതമ്പ് പ്രോട്ടീൻ, അർഗൻ ഓയിൽ, ഷിയ ബട്ടർ എന്നിവയാൽ സമ്പുഷ്ടമായ ഹെയർ മാസ്‌കുകൾ മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും നിങ്ങളുടെ തലയോട്ടിയെ മൃദുവാക്കാനും കേടായ മുടി നന്നാക്കാനും അനുയോജ്യമാണ്.
Hair Care Tips | സംരക്ഷിക്കാം, മുടിയുടെ ആരോ​ഗ്യത്തിന് ഇതാ ചില ടിപ്സുകൾ

മാറുന്ന കാലാവസ്ഥ പലപ്പോഴും നമ്മുടെ മുടിയെ ബാധിക്കും. മുടിയുടെ അറ്റം പൊട്ടുന്നത് പതിവാണ്. കരുത്തുറ്റ മുടി എപ്പോഴും നമുക്ക് അഴക് തന്നെയാണ്. ഔട്ട്‌ഡോർ മലിനീകരണവും ചൂടായ സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗവും തലയോട്ടിയിലെ ഈർപ്പം ഇല്ലാതാക്കുന്നു. ഇത് നമ്മുടെ മുടിക്ക് കേടുപാടുകൾ വരുത്തുകയും പൊട്ടിപ്പോകുകയും ചെയ്യുന്നു. O3+ സ്ഥാപകനും എംഡിയുമായ വിനീത് കപൂർ, നിങ്ങളുടെ മുടിയെ കേടുപാടുകളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നും അതിന് പോഷണവും ആരോഗ്യകരവുമാക്കുന്നത് എങ്ങനെയെന്നുള്ളതിന് ചില നുറുങ്ങു വിദ്യകൾ നിർദ്ദേശിക്കുന്നു.

അനുയോജ്യമായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക - മുടിയുടെ പ്രശ്നങ്ങൾ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. മുടിയുടെ അറ്റം പൊട്ടുന്നത്, മുടികൊഴിച്ചിൽ തടയുന്നതും ഒക്കെയായ നല്ല നിലവാരമുള്ള ഹെയർ ഷാംപൂ നിങ്ങളുടെ മുടി നേരായതും മിനുസമാർന്നതുമാക്കാൻ ഏറ്റവും അനുയോജ്യമാണ്. ഓട്‌സ്, കടല, റോസ്മേരി, അർഗൻ ഓയിൽ, ഓർഗാനിക് ഇലകൾ എന്നിവയുടെ മിശ്രിതം ഉള്ള ഷാംപൂ ആരോഗ്യകരവും സിൽക്കി മുടി ലഭിക്കുന്നതിനും അനുയോജ്യമാണ്. ഷാംപൂ ചെയ്ത ശേഷം നല്ല കണ്ടീഷണർ ഉപയോ​ഗിക്കുന്നതും മുടിയുടെ പരുക്കൻ സ്വഭാവം മാറ്റാൻ സഹായിക്കും. 

Also Read: Dehydration | ഈ ലക്ഷണങ്ങൾ ഉണ്ടോ? ശ്രദ്ധിക്കണം, ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ സൂചനയാണ്

പതിവായി ഒരു ഹെയർ മാസ്ക് ഉപയോഗിക്കുക - പെട്ടെന്നുള്ള DIY ഹെയർ കെയർ വരുമ്പോൾ ഹെയർ മാസ്കുകൾ മികച്ചതായി കണക്കാക്കപ്പെടുന്നു. ഗോതമ്പ് പ്രോട്ടീൻ, അർഗൻ ഓയിൽ, ഷിയ ബട്ടർ എന്നിവയാൽ സമ്പുഷ്ടമായ ഹെയർ മാസ്‌കുകൾ മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും നിങ്ങളുടെ തലയോട്ടിയെ മൃദുവാക്കാനും കേടായ മുടി നന്നാക്കാനും അനുയോജ്യമാണ്. 

ഫസ് ഫ്രീ ഹോം ഹെയർ സ്പാ കിറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം - ധാരാളം ഹെയർ സ്പാ കിറ്റുകൾ വിപണിയിൽ ലഭ്യമാണ്. അർഗൻ ഓയിൽ, റോസ്മേരി, ഓട്സ് എന്നിവയാൽ സമ്പുഷ്ടമായവ മികച്ചതായി കണക്കാക്കപ്പെടുന്നു, കാരണം അവ മുടിയെ തീവ്രമായി പോഷിപ്പിക്കുന്നു. ഹെയർ ഷാംപൂ, ഹെയർ മാസ്‌കുകൾ, ഹെയർ സെറം എന്നിവ അടങ്ങിയതാണ് കിറ്റ്. മുടികൊഴിച്ചിൽ തടയുന്ന ഈ ഉൽപ്പന്നങ്ങളിൽ സാധാരണയായി നാരുകൾ, ഈർപ്പം, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ മുടിക്ക് വീണ്ടും ജലാംശം ലഭിക്കുകയും മൃദുവാക്കുകയും തിളങ്ങുകയും ചെയ്യും. 

Also Read: Hair Fall Problems: മുടികൊഴിച്ചില്‍ തടയാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സലൂൺ പെർഫോമൻസ് ഫോർമുല മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം മുടിയിഴകളും ഫോളിക്കിളുകളും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കേടുപാടുകൾ കുറയ്ക്കുന്നതിന് നിങ്ങളുടെ മുടി സ്റ്റൈലിംഗ് ചെയ്യുമ്പോൾ ഹെയർ സെറം ഉപയോഗിക്കുന്നത് നല്ലതാണ്.

ഹെയർ സെറം, നരച്ച മുടിക്ക് അനുഗ്രഹം - വരണ്ടതും നരച്ചതുമായ മുടിയാണ് പ്രശ്നമെങ്കിൽ പോഷകസമൃദ്ധവും ആരോഗ്യകരവും മൃദുവായതുമായ ഇഴകൾക്കുള്ള നിങ്ങളുടെ ഏറ്റവും മികച്ച ചോയിസാണ് ഹെയർ സെറം. ഈ സെറം മുടി മിനുസപ്പെടുത്തുക മാത്രമല്ല, സന്തുലിതമായ ഈർപ്പം നൽകുകയും ചെയ്യുന്നു. ഓട്‌സ്, കടല, റോസ്മേരി, അർഗൻ ഓയിൽ, ഓർഗാനിക് ഇലകൾ എന്നിവയുടെ മിശ്രിതം ചേർത്ത് ആരോഗ്യകരവും സിൽക്കി മുടിയും നൽകുന്നതിന് ശക്തമായ ആക്റ്റീവുകൾക്കൊപ്പം ഒരു സെറം തിരഞ്ഞെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News