ഇന്ന് പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളാണ് അമിതഭാരം പൊണ്ണത്തടി എന്നിവ. മാറിയ ജീവിതരീതിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുമാണ് ഇതിന് വഴിയൊരുക്കുന്നത്. ഇന്ന് എല്ലവാരും ഫാസ്റ്റ് ഫുഡിന്റെ പുറകേയാണ്. ഇവയാണെങ്കിലോ വളരെ ഫാസ്റ്റായി തന്നെ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. നല്ല ആരോഗ്യം നിലനിർത്തുന്നതിനായി ശരിയായ അളവിൽ വെള്ളം കുടിക്കണം. മാത്രമല്ല ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തേണ്ടതും വളരെ പ്രധാനമാണ്. പച്ചക്കറികളിൽ തന്നെ ചിലത് കഴിക്കുന്നത് ശരീരത്തിന് കൂടുതലായി ഗുണം നൽകുന്നു. അതിലൊന്നാണ് പീച്ചിങ്ങ.
പലരും അവഗണിക്കുന്ന അല്ലെങ്കിൽ കഴിക്കാൻ ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. എന്നാൽ അത് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ അറിഞ്ഞാല് ഞെട്ടും എന്നുള്ളതാണ് വാസ്തവം. ഗോവ കുടുംബത്തിൽ പെട്ട പച്ചക്കറിയാണ് പീച്ചിങ്ങ. ശരീരത്തിനാവശ്യമായ വിവിധ വിറ്റാമിനുകൾ ധാതുക്കൾ, ഉയർന്ന നാരുകൾ, ജലാംശം എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുന്നത് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ പീച്ചിങ്ങയ്ക്ക് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. പീച്ചിങ്ങയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നോക്കാം.
ALSO READ: ദിവസവും രാത്രി ഒരു അല്ലി വെളുത്തുള്ളി കഴിക്കാം... ഇത്രയുമാണ് ഗുണങ്ങൾ
പോഷകങ്ങൾ: വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ ബി6, പൊട്ടാസ്യം, സോഡിയം, സിങ്ക്, കോപ്പർ, സെലിനിയം എന്നിവ അടങ്ങിയ ഉയർന്ന ഫൈബറും ജലവും അടങ്ങിയ പച്ചക്കറിയാണ് പീച്ചിങ്ങ.
കരളിൻ്റെ സംരക്ഷണം: ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. അതിനാൽ കരളിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ പീച്ചിങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനാൽ കരൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അത്ഭുതകരമായ പച്ചക്കറിയായി പീച്ചിങ്ങയെ കണക്കാക്കുന്നു.
പൊണ്ണത്തടി: ശരീരഭാരം കുറയ്ക്കാൻ പീച്ചിങ്ങ കഴിക്കുന്നത് പല വിധത്തിൽ ഗുണം ചെയ്യും. ഇത് ആമാശയത്തിലെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ ജലത്താൽ സമ്പന്നമാണ്ഈ പച്ചക്കറി.
ദഹനം: ദഹനസംഹന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവർക്ക് പീച്ചിങ്ങ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. കാരണം ഇതിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഇത് കഫം, പിത്തം എന്നിവ ശമിപ്പിക്കുകയും വാതത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രമേഹം: പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഒരു അനുഗ്രഹമാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നു. അതിലൂടെ ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചർമ്മത്തിൻ്റെ ആരോഗ്യം: പീച്ചിങ്ങയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിലെ മുഖക്കുരു പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ഇതിലെ ജലാംശം ചർമ്മത്തെ ഉള്ളിൽ നിന്ന് മോയ്സ്ചറൈസ് ചെയ്യുകയും ചർമ്മത്തെ ഉള്ളിൽ നിന്ന് വിഷവിമുക്തമാക്കുകയും തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്. ഈ വിവരങ്ങൾ ZEE മലയാളം ന്യൂസ് സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.