Health Tips: തലവേദനയ്ക്കൊപ്പം തലകറക്കവും, അവഗണിച്ചാല്‍ "തലവേദന"യാകും...!!

ഇന്ന് പല ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തലവേദന  (Headache). ഇതിന് കാരണങ്ങള്‍ പലതാണ്.  Lifestyle മാറ്റങ്ങള്‍,  ടെന്‍ഷന്‍ തുടങ്ങി പലതും  ആവാം ഇതിന് പിന്നില്‍...  

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 09:31 PM IST
  • മിക്ക ആളുകളിലും തലവേദന (Headache) സാധാരണമാണ് എങ്കിലും ചിലരില്‍ തലവേദനയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാറുണ്ട്.
  • ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ചിലപ്പോൾ അവ ഒരു നിസാര കാരണത്തേക്കാൾ ഉപരി ഗുരുതരമായ രോഗത്തിന്‍റെ ലക്ഷണമാകാം...!!
Health Tips: തലവേദനയ്ക്കൊപ്പം തലകറക്കവും, അവഗണിച്ചാല്‍ "തലവേദന"യാകും...!!

Health Tips: ഇന്ന് പല ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തലവേദന  (Headache). ഇതിന് കാരണങ്ങള്‍ പലതാണ്.  Lifestyle മാറ്റങ്ങള്‍,  ടെന്‍ഷന്‍ തുടങ്ങി പലതും  ആവാം ഇതിന് പിന്നില്‍...  

മിക്ക ആളുകളിലും തലവേദന  (Headache) സാധാരണമാണ് എങ്കിലും   ചിലരില്‍ തലവേദനയ്ക്കൊപ്പം  തലകറക്കവും അനുഭവപ്പെടാറുണ്ട്.   ആരോഗ്യ  വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, തലവേദനയ്ക്കും തലകറക്കത്തിനും നിരവധി കാരണങ്ങളുണ്ടാകാം, പക്ഷേ ചിലപ്പോൾ അവ ഒരു നിസാര കാരണത്തേക്കാൾ ഉപരി  ഗുരുതരമായ രോഗത്തിന്‍റെ  ലക്ഷണമാകാം...!!

തലവേദനയ്ക്കൊപ്പം  തലകറക്കവും  ഉണ്ടാകുമ്പോള്‍..... 

തലവേദനയ്‌ക്കൊപ്പം തലകറക്കം ഉണ്ടാവുമ്പോള്‍  അതിനെ നിസാരമായി കാണരുത് എന്നാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.   ഈ അവസ്ഥയെ അവഗണിച്ചാല്‍ അത്  നിങ്ങള്‍ ക്ക് ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.  തലവേദനയ്‌ക്കൊപ്പം കാഴ്ചമങ്ങലും ഉണ്ടാകുന്നത്  മറ്റു രോഗങ്ങളുടെ  ലക്ഷണമാകാം. ഈ സാഹചര്യത്തിൽ, ഉടൻതന്നെ  ഒരു ഡോക്ടറെ സമീപിക്കുക.  

ഹൃദ്രോഗങ്ങളുടെ കാരണം 

ചിലപ്പോൾ തലവേദന,  കൈകളിലും കാലുകളിലും മരവിപ്പ്, കാഴ്ച മങ്ങൽ എന്നിവയിൽ ആരംഭിക്കുകയും നിങ്ങൾക്ക് വീണ്ടും വീണ്ടും തലകറക്കം അനുഭവപ്പെടുകയും ചെയ്യും.  രക്തസമ്മർദ്ദം, വിഷാദം, ഹൃദ്രോഗങ്ങൾ എന്നിവ മൂലമാകാം   ഇത്തരത്തില്‍ അനുഭവപ്പെടുന്നത്.   ശരീരത്തിലെ ധമനികൾ ശരിയായി പ്രവർത്തിക്കാത്ത അവസരത്തിലാണ്  അത് തല കറക്കം,  ക്ഷീണം, കേൾവിശക്തി കുറയുക, കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾക്ക്  കാരണമാകുന്നത്. 

ഒരു[പക്ഷെ ശരീരത്തില്‍ കൊളസ്ട്രോളിന്‍റെ  അളവ് വർദ്ധിച്ചതിനാലാവാം  ഇത്തരത്തില്‍ സംഭവിക്കുന്നത്.   ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍  എണ്ണമയമുള്ള ഭക്ഷണം കൂടുതൽ  കഴിക്കരുത്.  ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ല എങ്കില്‍ രക്ത ധമനികളിൽ  കൂടുതല്‍  കൊഴുപ്പ്   അടിഞ്ഞുകൂടി  വലിയ ഹൃദയ രോഗങ്ങള്‍ക്ക് വഴിതെളിക്കാം. 

ശരീരത്തിൽ രക്തത്തിന്‍റെ അഭാവം

അനീമിയയും തലവേദനയ്ക്കും തലകറക്കത്തിനും കാരണമാകാം. ആർത്തവ സമയത്ത്, സ്ത്രീകളുടെ ശരീരത്തിൽ രക്തം കുറവായിരിക്കും. ഇത് ക്ഷീണം ഉണ്ടാക്കുകയും തലകറക്കം ഉണ്ടാക്കുകയും ചെയ്യും. ഇതിനായി, ശരിയായ ഭക്ഷണരീതി പിന്തുടരേണ്ടത്‌ അനിവാര്യമാണ്.  

എപ്പോഴാണ് കൂടുതൽ അപകടം 

നിങ്ങൾക്ക് പതിവായി തലകറക്കം, കാഴ്ച മങ്ങൽ, പെട്ടെന്ന് ബോധക്ഷയം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.  സ്വയം ചികിത്സ ഏറ്റവും അപകടമാണ് എന്ന വസ്തുത മറക്കാതിരിയ്ക്കുക....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News