Weight Loss Diet: വണ്ണം കുറച്ച് നിങ്ങള്‍ക്കും Slim ആകാം, ഈ ഭക്ഷണങ്ങള്‍ പരീക്ഷിക്കൂ...

എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്,  മെലിഞ്ഞ് ആകര്‍ഷണീയമായ  ശരീരം. എന്നാല്‍, നമ്മുടെ ഭക്ഷണക്രമവും ജിവിതരീതികളും നമ്മുടെ ശരീരഘടനയെ തികച്ചും മാറ്റി മറിച്ചിരിയ്ക്കുകയാണ് 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 11:43 PM IST
  • എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്, മെലിഞ്ഞ് ആകര്‍ഷണീയമായ ശരീരം. എന്നാല്‍, നമ്മുടെ ഭക്ഷണക്രമവും ജിവിതരീതികളും നമ്മുടെ ശരീരഘടനയെ തികച്ചും മാറ്റി മറിച്ചിരിയ്ക്കുകയാണ്
  • ദിവസേനയുള്ള വ്യായാമവും ശരിയായ ഭക്ഷണക്രമവും ശീലിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഭംഗിയുള്ള ശരീരം സ്വന്തമാക്കാം...
Weight Loss Diet: വണ്ണം കുറച്ച് നിങ്ങള്‍ക്കും  Slim ആകാം, ഈ ഭക്ഷണങ്ങള്‍ പരീക്ഷിക്കൂ...

എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്,  മെലിഞ്ഞ് ആകര്‍ഷണീയമായ  ശരീരം. എന്നാല്‍, നമ്മുടെ ഭക്ഷണക്രമവും ജിവിതരീതികളും നമ്മുടെ ശരീരഘടനയെ തികച്ചും മാറ്റി മറിച്ചിരിയ്ക്കുകയാണ് 

ദിവസേനയുള്ള വ്യായാമവും  ശരിയായ ഭക്ഷണക്രമവും ശീലിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള  ഭംഗിയുള്ള ശരീരം സ്വന്തമാക്കാം...   

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച്‌ അറിയാം.

പലരും അമിത വണ്ണം കുറയ്ക്കാന്‍  വ്യായാമത്തിനൊപ്പം  ഭക്ഷണത്തിന്‍റെ അളവ് പരമാവധി കുറയ്ക്കുകയുമാണ് ചെയ്യാറ്.  എന്നാല്‍, ഇത് തികച്ചും  തെറ്റായ രീതിയാണ്.   ചെയ്യും. ഇപ്രകാരം ചെയ്യുന്നതിലൂടെ  ലക്ഷ്യം നേടാന്‍ കഴിയാതെ വരിക മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. 

ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്... 

ആപ്പിള്‍  

അനാരോഗ്യകരമായ ബോഡി മാസ് ഇന്‍ഡക്സ് (BMA) നേടാന്‍  ആപ്പിള്‍ സഹായിക്കും. കലോറി കുറഞ്ഞ പഴവര്‍ഗമായ ആപ്പിള്‍  നാരുകളാല്‍  സമ്പന്നമാണ്.  ഇത് ദഹനപ്രക്രിയയെ ക്രമീകരിക്കുകയും   ആരോഗ്യം നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

ഓട്സ്

ഓട്‌സ് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഭക്ഷണമാണ്. കാരണം ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഓട്സ് ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്.  ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നു. ദൈനംദിന ഭക്ഷണത്തില്‍ അരകപ്പ് ഓട്സ് ചേര്‍ക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും.

ഗ്രീന്‍ ടീ 

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍റെ  സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ കഫീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം 

ബദാം ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന  ഒരു ഡ്രൈ ഫ്രൂട്ടാണ്.  ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്ഇത്.  ബോഡി മാസ് സൂചിക നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബദാം മികച്ചതാണ്.

മുളക്  

പച്ച മുളകില്‍ കാണപ്പെടുന്ന 'ക്യാപ്സൈസിന്‍' എന്ന സംയുക്തം ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ക്രമേണ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News