Garlic Benefits: പുരുഷന്മാർ വെളുത്തുള്ളി കഴിയ്ക്കണം, ആരോഗ്യഗുണങ്ങള്‍ അറിയാം

Garlic Benefits: വെളുത്തുള്ളിയുടെ ഗുണങ്ങള്‍ മനസിലാക്കിയ മുന്‍ തലമുറ പോലും  പാചകത്തില്‍ ഇത് ഒഴിവാക്കിയിരുന്നില്ല.  പാചകത്തില്‍ വെളുത്തുള്ളി  സ്വാദിന് മാത്രമല്ല, അതിന്‍റെ  ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവം കൊണ്ടുമാണ് ഇടം പിടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 06:58 PM IST
  • വെളുത്തുള്ളിയുടെ ഗുണങ്ങള്‍ മനസിലാക്കിയ മുന്‍ തലമുറ പോലും പാചകത്തില്‍ ഇത് ഒഴിവാക്കിയിരുന്നില്ല. പാചകത്തില്‍ വെളുത്തുള്ളി സ്വാദിന് മാത്രമല്ല, അതിന്‍റെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവം കൊണ്ടുമാണ് ഇടം പിടിച്ചത്.
Garlic Benefits: പുരുഷന്മാർ വെളുത്തുള്ളി കഴിയ്ക്കണം, ആരോഗ്യഗുണങ്ങള്‍ അറിയാം

Garlic Benefits: ഇന്ന് ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു സമൂഹമാണ്‌ ഉള്ളത്. ആരോഗ്യ സംരക്ഷണത്തിനായി തങ്ങളുടെ ദിനചര്യയില്‍ കാര്യമായ മാറ്റം വരുത്തുന്നതോടൊപ്പം ശരിയായ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കാനും  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇന്ന് ആളുകള്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. 

Also Read:  Black Pepper Benefits: ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരിയ്ക്കലും കുരുമുളകിനെ നിങ്ങള്‍ ഒഴിവാക്കില്ല... 

 

ആരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പല ഭക്ഷണ പദാര്‍ത്ഥങ്ങളും നാം നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, ചില അവ നല്‍കുന്ന മികച്ച ആരോഗ്യഗുണങ്ങള്‍  അറിഞ്ഞാണ് ഇത്. അത്തരത്തില്‍ ആരോഗ്യത്തിന് ഏറെ സഹായകമായ ഒന്നാണ് വെളുത്തുള്ളി.

Also Read:  Tips for wealth: സമ്പത്ത് നേടാം, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, ചെയ്യേണ്ടത് ഇത്രമാത്രം

നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാകാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി. പാചകത്തില്‍ നാം ഒഴിവാക്കാത്ത ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ മനസിലാക്കിയ മുന്‍ തലമുറ പോലും  പാചകത്തില്‍ ഇത് ഒഴിവാക്കിയിരുന്നില്ല.  പാചകത്തില്‍ വെളുത്തുള്ളി  സ്വാദിന് മാത്രമല്ല, അതിന്‍റെ  ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവം കൊണ്ടുമാണ് ഇടം പിടിച്ചത്. 

വെളുത്തുള്ളിയില്‍ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് വെളുത്തുള്ളി.  വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതെല്ലം വെളുത്തുള്ളിയെ ആരോഗ്യഗുണങ്ങള്‍കൊണ്ട് സമ്പന്നമാക്കുന്നു. 

വെളുത്തുള്ളി കഴിയ്ക്കുന്നത്, ചുമ ജലദോഷം, കഫം തുടങ്ങിയവയ്ക്ക് ശമനം നല്‍കുന്നു.  ഹൃദയാരോഗ്യത്തിന് ഉത്തമമാണ് വെളുത്തുള്ളി എന്നാണ്  പഠനങ്ങള്‍ പറയുന്നത്. തലച്ചോറിന്‍റെ പ്രവർത്തനം, ദഹനം മെച്ചപ്പെടുത്തുക, രക്തത്തിലെ ഷുഗർ ലെവൽ ക്രമീകരിക്കുക തുടങ്ങി നിരവധി ആരോഗ്യകാര്യങ്ങള്‍ക്ക് വെളുത്തുള്ളി സഹായകമാണ്.  

 രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളിഉത്തമമാണ്.  കാൻസർ, പെപ്റ്റിക് അൾസർ എന്നിവ തടയുന്നതിനും വെളുത്തുള്ളിയ്ക്ക് സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

എന്നാല്‍, സ്ത്രീകള്‍ വെളുത്തുള്ളി കഴിയ്ക്കുന്നതുകൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്‌. ശരീരത്തില്‍ ഈസ്ട്രജന്‍റെ കുറവ് പരിഹരിക്കാൻ വെളുത്തുള്ളി സഹായിയ്ക്കും. മധ്യ വയസ്കരായ സ്ത്രീകളിൽ  ആർത്തവവിരാമത്തിന്‍റെ ഘട്ടത്തിൽ സൈറ്റോകൈൻ എന്നറിയപ്പെടുന്ന പ്രോട്ടീന്‍റെ ക്രമരഹിതമായ ഉത്പാദനം, ശരീരത്തില്‍ ഈസ്ട്രജൻ ഹോർമോണിന്‍റെ കുറവുണ്ടാകാൻ ഇടയാക്കുന്നു. ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായകമാണ്. 

എന്നാല്‍, അതേപോലെതന്നെ വെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷന്മാർക്കും  ഏറെ ഗുണകരമാണ്. അതായത്,  പുരുഷന്മാരുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താൻ വെളുത്തുള്ളി സഹായിക്കും. 
വറുത്ത വെളുത്തുള്ളി പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്‍റെ അളവ് വർദ്ധിപ്പിക്കുകയും  ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ  സഹായിക്കുകയും ചെയ്യുന്നു
 
വെളുത്തുള്ളി എതു വിധത്തിലാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ? 

ദിവസവും വെളുത്തുള്ളിയുടെ രണ്ടോ മൂന്നോ അല്ലികൾ വീതം കഴിച്ചാല്‍ മതിയാകും. ഇത് കറികളില്‍ ഉള്‍പെടുത്താം. എന്നാല്‍, വെളുത്തുള്ളി വറുത്ത് കഴിക്കുന്നതിലൂടെ അതിന്‍റെ ഗുണങ്ങൾ കൂടുതലായി ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വറുത്ത വെളുത്തുള്ളി കഴിക്കാൻ താൽപര്യമില്ലെങ്കിൽ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി ചതച്ച് 1 ടീസ്പൂൺ തേനിൽ കലർത്തിയും കഴിയ്ക്കാം.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

  

Trending News