Mint Tea benefits: പുതിന ചായ കുടിയ്ക്കാം, ശരീരഭാരം കുറയും ഗുണങ്ങളും ഏറെ

Mint Tea Benefits: അമിതവണ്ണംമൂലം നാണക്കേട് അനുഭവിക്കേണ്ടിവരുന്നവരും ഉണ്ട്. നിങ്ങളും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ വിഷമിക്കേണ്ട. ഈ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് പുതിന ചായ.

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 07:57 PM IST
  • അമിതവണ്ണംമൂലം നാണക്കേട് അനുഭവിക്കേണ്ടിവരുന്നവരും ഉണ്ട്. നിങ്ങളും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ വിഷമിക്കേണ്ട. ഈ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് പുതിന ചായ.
Mint Tea benefits: പുതിന ചായ കുടിയ്ക്കാം, ശരീരഭാരം കുറയും ഗുണങ്ങളും ഏറെ

Mint Tea Benefits: ശരീരഭാരം വര്‍ദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. അമിതവണ്ണം ശരീരഭംഗി നശിപ്പിക്കുമെന്ന് മാത്രമല്ല, ആത്മവിശ്വാസവും ഇല്ലാതാക്കും. 

അമിതവണ്ണംമൂലം നാണക്കേട് അനുഭവിക്കേണ്ടിവരുന്നവരും ഉണ്ട്. നിങ്ങളും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ വിഷമിക്കേണ്ട. ഈ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് പുതിന ചായ. ആളുകൾ സാധാരണ നേരിടുന്ന പല  ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് പുതിന ചായ. 

Also Read:  Sleep Disorder: ഉറക്കം നഷ്ടപ്പെടുന്നുവോ? അത്താഴ സമയത്ത് ഈ 3 സാധനങ്ങള്‍ ഒഴിവാക്കുക

പുതിനയുടെ ഗുണങ്ങള്‍ അറിയാം 
 
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിരിക്കുന്നു. പുതിനയിലയില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ സി   പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. പുതിനയില കഴിയ്ക്കുന്നത് ദഹന പ്രശ്നമുള്ളവർക്ക് ഉത്തമമാണ്. പുതിനയില ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. കൂടാതെ, ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും പുതിനയില സാഹിയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ചർമ്മത്തിന്‍റെ ഭംഗിയ്ക്കും ആരോഗ്യത്തിനും പുതിനയില മികച്ചതാണ്. 

Also Read:  Obesity and Food: ശരീരഭാരം കൂടുന്നതില്‍ ആശങ്ക വേണ്ട, ഈ 4 സാധനങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചോളൂ

 

പുതിന ചായ എളുപ്പത്തില്‍ എങ്ങിനെ ഉണ്ടാക്കാം?

ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പുതിന ചായ ശീലമാക്കുന്നത് നല്ലതാണ്.  പുതിന ചായ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും.  

പുതിന  ചായയ്ക്ക് വേണ്ട ചേരുവകൾ...

തേലിയ പൊടി                           1 ടീസ്പൂൺ
പുതിനയില                                  5 ഇലകൾ
തേൻ                                              1 ടീസ്പൂൺ
വെള്ളം                                         2 ​ഗ്ലാസ് 
‌നാരങ്ങ നീര്                               1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

തിളപ്പിച്ച് അതിലേക്ക് അല്പം തേയില പൊടി ഇടുക. ശേഷം പുതിനയിലയും ചേർക്കുക. കുടിക്കുന്നതിന്  മുമ്പ് തേനും നാരങ്ങ നീരും ചേർക്കാം. 

എങ്ങിനെ ശരീര ഭാരം വർദ്ധിക്കുന്നത് തടയുമെന്നും പുതിന ചായയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്നും അറിയാം 

പുതിന ചായ കുടിച്ചാലുള്ള ഗുണങ്ങൾ :-

ഭാരം കുറയ്ക്കാന്‍ പുതിന  ചായ സഹായകമാണ്. ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്താനും ഇത് സഹായിക്കുന്നു. ഉറക്കമില്ലായ്മയുടെ പ്രശ്നം നീങ്ങുന്നു, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു, അണുബാധയുടെ പ്രശ്‌നവും ഇല്ലാതാക്കുന്നു, വായ് നാറ്റം അകറ്റുന്നു. 
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News