Snail: വീട്ടിൽ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടിയോ ? പ്രതിവിധിയുണ്ട്

Home remedies to prevent Snails: മുട്ടയുടെ തോട് ചെടിയുടെ അടിയിൽ വളമായി ഇട്ടുകൊടുക്കാം.

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 02:43 PM IST
  • ഒച്ചിൽ നിന്നും രക്ഷനേടുന്നതിനായി താഴെ പറയുന്ന ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്.
  • വീട്ടിലെ ചെടികളെ ഒച്ചിൽ നിന്നും രക്ഷിക്കുന്നതിനായി മുട്ടത്തോട് ഉപയോ​ഗിക്കാവുന്നതാണ്.
Snail: വീട്ടിൽ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടിയോ ? പ്രതിവിധിയുണ്ട്

പലരും വീട്ടിൽ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഒച്ചുകളുടെ സാന്നിധ്യം. മഴക്കാലമയാൽ പ്രത്യേകിച്ചും ഇവ പരിസത്തും മുറിക്കുള്ളിലുമെല്ലാം ഇഴയുന്നത് കാണാം. മാത്രമല്ല ചെടികൾക്കിടയിൽ കയറി അവ തിന്നു നശിപ്പിക്കുകയും ചെയ്യും ഇവ. അത്തരത്തിൽ പല തരത്തിലുള്ള ശല്യമാണ് ഒച്ചുകൾ ഉണ്ടാക്കുന്നത്. ഒച്ചിൽ നിന്നും രക്ഷനേടുന്നതിനായി താഴെ പറയുന്ന ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്.  

മുട്ടത്തോട്

വീട്ടിലെ ചെടികളെ ഒച്ചിൽ നിന്നും രക്ഷിക്കുന്നതിനായി മുട്ടത്തോട് ഉപയോ​ഗിക്കാവുന്നതാണ്. അതിനായി മുട്ടയുടെ തോട് ചെടിയുടെ അടിയിൽ വളമായി ഇട്ടുകൊടുക്കാം. ഇത് ഒച്ചിന്റെ ആക്രമണത്തിൽ നിന്നും ചെടിയെ സംരക്ഷിക്കുന്നതിനോടൊപ്പം ചെടി തഴച്ച് വളരാനും സ​​ഹായിക്കുന്നു.  
നിരപ്പായ പ്രതലത്തിൽ കൂടി മാത്രമേ ഒച്ചുകൾക്ക് ഇഴഞ്ഞുനീങ്ങാൻ സാധിക്കു. ചെടികൾക്ക് ചുവട്ടിൽ ഏറെ മുട്ടത്തോട് വിതറിയാൽ  ഒച്ചുകൾ അവയ്ക്ക് സമീപത്തേക്ക് എത്താതെ പ്രതിരോധം തീർക്കാനാവും.

ALSO READ: പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കാറുണ്ടോ? എങ്കിൽ ഇനി ആ തെറ്റ് ആവർത്തിക്കരുത്!

ഉപ്പ്

ഒച്ചുകളെ തുരത്തിയോടിക്കാനുള്ള മറ്റൊരു ഫലപ്രദവും എളുപ്പവുമായ മാർഗമാണ് ഉപ്പിന്റെ ഉപയോഗം. മുറിയിലോ മറ്റോ ഇഴഞ്ഞു നീങ്ങുന്ന ഒച്ചുകളെ കണ്ണിൽപെട്ടാൽ ഉടൻതന്നെ അവയുടെ മേലേയ്ക്ക് അല്പം ഉപ്പു വിതറുക. മുറ്റത്തും പറമ്പിലുമാണ് ഒച്ചു ശല്യമെങ്കിൽ മണ്ണിൽ ഉപ്പ് വിതറിയാൽ മതിയാകും.

പുതിനയില

ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കാൻ മാത്രമല്ല ഒച്ചു ശല്യത്തിന് പ്രതിവിധിയായും തുരത്താനും പുതിന ഇലകൾ ഫലപ്രദമാണ്. ഒച്ചു ശല്യമുള്ള പ്രദേശങ്ങളിൽ പുതിനയില വെറുതെ വിതറിയാൽ അവയുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടാനാകും. പുതിന ഇലയിൽ നിന്നും വമിക്കുന്ന രൂക്ഷഗന്ധത്തെ ചെറുത്തുനിൽക്കാൻ ഒച്ചുകൾക്ക് സാധിക്കില്ല. 

മണ്ണ് ഇടക്കിടെ ഇളക്കിയിടുക 

ഒച്ചുകളുടെ സുഗമമായ സഞ്ചാരത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു മാർഗമാണ് മണ്ണ് ഇളക്കിയിടുന്നത്. ഒച്ചുകൾക്ക് നിരപ്പായ പ്രതലത്തിൽ കൂടി മാത്രമേ സഞ്ചരിക്കാനാകു. ഇളകിയ മണ്ണിന് പുറമേ കൂടി സഞ്ചരിക്കുന്നത് ഒച്ചുകൾക്ക് ആയാസകരമായതിനാൽ അവയെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ മാർഗ്ഗം സഹായിക്കും. മാത്രമല്ല ഈർപ്പമുള്ള മണ്ണിലാണ് ഒച്ചുകൾ മുട്ടയിട്ട് പെരുകുന്നത്. രാത്രികാലങ്ങളിലാണ് ഇവ മുട്ടയിടാറ്. ആ സാഹചര്യം കണക്കിലെടുത്ത് ചെടികൾക്ക് കഴിവതും  രാവിലെതന്നെ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കുക. വൈകുന്നേരമാവുമ്പോഴേക്കും മണ്ണിലെ ജലാംശം ഏതാണ്ട് പൂർണ്ണമായി നീങ്ങുന്നതിനാൽ ഒച്ചുകൾ പരിസരങ്ങളിൽ മുട്ടയിട്ട് പെരുകാതെ തടയാൻ ഇത് സഹായിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News