Ginger: ശൈത്യകാലത്ത് ബെസ്റ്റാണ് ഇഞ്ചി: ആരോഗ്യ ഗുണങ്ങളേറെ

Ginger Benefits: ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം അനിവാര്യമാണ്.   

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 08:48 PM IST
  • ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു
  • ജലദോഷത്തിനും ചുമയ്ക്കും ഇഞ്ചി നല്ലതാണ്.
  • ഫാറ്റി ലിവർ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും.
Ginger: ശൈത്യകാലത്ത് ബെസ്റ്റാണ് ഇഞ്ചി: ആരോഗ്യ ഗുണങ്ങളേറെ

ശൈത്യകാലത്ത്, ജലദോഷവും ചുമയും മാത്രമല്ല, മറ്റ് രോഗങ്ങളും പെട്ടെന്ന് പിടിപെടും. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം അനിവാര്യമാണ്. മഞ്ഞുകാലത്ത് തണുപ്പിൽ നിന്ന് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തേണ്ടതായുണ്ട്. അതിന് സഹായകരമായുള്ള ഒന്നാണ് ഇഞ്ചി. സോഡിയം, ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റ്, പൊട്ടാസ്യം, വിറ്റാമിൻ ബി, സി, ഫോളേറ്റ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഇഞ്ചിക്ക് ശൈത്യകാലത്ത് പല രോഗങ്ങളും തടയാൻ കഴിയും. ഇഞ്ചിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ALSO READ: ഗുണങ്ങളാല്‍ സമ്പന്നം മുളപ്പിച്ച പയർ, പോഷകമൂല്യം അറിയാം

മഞ്ഞുകാലത്ത് ഇഞ്ചി കഴിക്കുന്നതിന്റെ ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു 

മഞ്ഞുകാലത്ത് ഇഞ്ചി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. രോഗങ്ങളെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു. അതിനാൽ, ഈ സീസണിൽ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

ജലദോഷം-ചുമയിൽ നിന്നുള്ള ആശ്വാസം

ആയുർവേദത്തിൽ ഇഞ്ചി വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. മഞ്ഞുകാലത്ത് ഇഞ്ചി കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകും. അതിന് ഇഞ്ചി തിളപ്പിച്ച് (ജിഞ്ചർ ടീ) കുടിക്കുന്നത് ഗുണം ചെയ്യും. ഇത് അണുബാധയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

ഫാറ്റി ലിവർ

ചൂടുള്ള ചായയിൽ ഒരു കഷ്ണം ഇഞ്ചി കുടിക്കുന്നത് കടുത്ത ശൈത്യകാലത്ത് നല്ലതാണ്. ഇത് ഫാറ്റി ലിവർ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ഇത് കുടിക്കുന്നത് പല ഗുണങ്ങളും നൽകും. ഇതുവഴി ഫാറ്റി ലിവർ എന്ന പ്രശ്നവും ഇല്ലാതാക്കാം. 

മലബന്ധം ഒഴിവാക്കുന്നു

ശൈത്യകാലത്ത് ഭക്ഷണത്തിലെ മാറ്റങ്ങൾ, ഇത് മലബന്ധം, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുന്നു. ഇഞ്ചി കഴിച്ചാൽ ഈ ഉദരരോഗങ്ങൾ ഒഴിവാക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News