രാവിലെ എഴുന്നേറ്റാൽ ഉടനെ ഒരു കപ്പ് കാപ്പി കുടിക്കുക എന്നത് പണ്ട് കാലം തൊട്ടേ ആളുകളുടെ പ്രത്യേകിച്ച് മലയാളികളുടെ ഒരു ശീലമാണ്. ബെഡ് കോഫിയിൽ നിന്ന് തുടങ്ങി രാത്രി കിടക്കുന്നതിന് മുമ്പ് വരെ കാപ്പി കുടിക്കുന്നവരുണ്ട്. മിതമായ രീതിയിൽ കാപ്പി കുടിക്കുന്നത് കൊണ്ട് ശരീരത്തിന് പല തരത്തിലുമുള്ള ആരോഗ്യ ഗുണങ്ങളുണ്ട്.
സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നതിനുള്ള ഗുണങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കാപ്പിയിൽ വെളിച്ചെണ്ണ ചേർക്കുന്നത് ഇരട്ടി ഗുണം നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്തൊക്കെയാണ് കാപ്പിയിൽ വെളിച്ചെണ്ണ ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്ന് നോക്കാം.
ALSO READ: മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ കാരണങ്ങളും പരിഹാരവും!
ദിവസവും രാവിലെ ഒരു കപ്പ് കാപ്പിയിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കുടിക്കുന്നത് ശരീരത്തിന് ഇരട്ടി ഗുണം നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ, ഹൃദ്രോഗം, മറ്റ് അപകടകരമായ രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കുന്നു. കൂടാതെ, വെളിച്ചെണ്ണ ചേർത്ത കാപ്പി കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ശരീരത്തിലുള്ള ദോഷകരമായ ബാക്ടീരിയകളും ഇതിലൂടെ എളുപ്പത്തിൽ മരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കാപ്പിയിൽ വെളിച്ചെണ്ണ കലർത്തി കുടിച്ചാൽ തലച്ചോറിൻ്റെ പ്രവർത്തനം വേഗത്തിൽ മെച്ചപ്പെടും. ഇതിലൂടെ ഏകാഗ്രത വർദ്ധിക്കുകയും വിട്ടുമാറാത്ത രോഗങ്ങളെ തടയുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തലച്ചോറിലെ ഞരമ്പുകളെ ശക്തമായി നിലനിർത്താനും ഇത് സഹായിക്കുന്നു. പലപ്പോഴും ദഹനപ്രശ്നങ്ങൾ അനുഭവിക്കുന്നവർ കാപ്പിയിൽ വെളിച്ചെണ്ണ ചേർത്ത് കഴിച്ചാൽ ഉടൻ തന്നെ ഫലം ലഭിക്കും.
കാപ്പിയും വെളിച്ചെണ്ണയും സംയോജിപ്പിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ പ്രമേഹരോഗികളെയും ഫലപ്രദമായി സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും മറ്റ് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിഷാദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.