COVID 19 വാക്സിൻ 2021 പകുതിയോടെ; ഇന്ത്യയിലെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്...

മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി  ഹൈദരാബാദ് ആസ്ഥാനമായുള്ള  കമ്പനിയ്ക്ക് ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

Written by - Sneha Aniyan | Last Updated : Nov 2, 2020, 08:46 AM IST
  • ഒരു ആശുപത്രിയിൽ 2000 ലധികം പേർക്ക് വാക്സിനേഷൻ നൽകാനാകും.
  • 2021 പകുതിയോടെ വാക്‌സിൻ അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സായ് പ്രസാദ് പറഞ്ഞു.
COVID  19 വാക്സിൻ 2021  പകുതിയോടെ; ഇന്ത്യയിലെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്...

കൊറോണ വൈറസിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും വിജയത്തിലേക്ക്.. ഇന്ത്യയുടെ ആദ്യത്തെ വാക്സിനായ കോവാക്‌സി(COVAXIN)ന്റെ പരീക്ഷണങ്ങളാണ് വിജയത്തിലേക്ക് കുതിക്കുന്നത്. ആവശ്യമായ അംഗീകാരങ്ങൾ ലഭിച്ചാൽ അടുത്ത വർഷം  പകുതിയോടെ വാക്സിൻ പുറത്തിറക്കും. 

അവസാന ഘട്ട പരീക്ഷണങ്ങളിലെ വിജയം ഉറപ്പാക്കിയ ശേഷം ആവശ്യമായ  അംഗീകാരങ്ങൾ ലഭിച്ചാൽ  2021 പകുതിയോടെ വാക്‌സിൻ അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ  ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സായ്  പ്രസാദ് പറഞ്ഞു.  മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി  ഹൈദരാബാദ് ആസ്ഥാനമായുള്ള  കമ്പനിയ്ക്ക് ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

ALSO READ ||  'പഞ്ചരത്ന'ങ്ങളിൽ മൂന്നു പേർ കണ്ണന് മുന്നിൽ വിവാഹിതരായി

25  മുതൽ 30  വരെ സെറ്റുകളിലായി 13-14 സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നടത്തും. ഒരു ആശുപത്രിയിൽ 2000 ലധികം പേർക്ക് വാക്സിനേഷൻ നൽകാനാകും. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ക്ലിനിക്കൽ ഫലങ്ങൾ ഏപ്രിൽ-മെയ് മാസങ്ങളിൽ പുറത്തുവിടും. ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ്മെഡിക്കൽ റിസർച്ചുമായി (ICMR) സഹകരിച്ചാണ്  കോവാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. 

മാത്രമല്ല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി (Bharat Biotech)   വാക്സിൻ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.  ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഭാരത് ബയോടെക്.   ഭാരത് ബയോടെക്കിന്റെ പദ്ധതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന,  തമിഴ്നാട്, ബീഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പരീക്ഷണം നടത്തണം എന്നാണ്.  

Trending News