ഗർഭകാലത്ത് ഏറ്റവും പോഷകപ്രദമായി കണക്കാക്കുന്ന ഒന്നാണ് പാൽ. എന്നാൽ പല സ്ത്രീകൾക്കും ഗർഭകാലത്ത് പാൽ കുടിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. അത്തരമൊരു സാഹചര്യത്തിൽ ഗർഭിണികൾക്ക് ബദാം മിൽക്ക് കുടിക്കാവുന്നതാണ്. കാരണം ബദാം പാൽ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും പല വിധത്തിൽ ഗുണം ചെയ്യും. ബദാം പാലിൽ കാൽസ്യം, പ്രോട്ടീൻ, അയൺ, വിറ്റാമിൻ എ, ഇ, ബി, ഡി എന്നിവയും ചെറിയ അളവിൽ കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഗർഭകാലത്ത് ബദാം പാൽ പതിവായി കുടിക്കണ. അത് കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് നല്ലതാണ്. ബദാം പാൽ കുടിച്ചാലുള്ള ഗുണങ്ങൾ
ചർമ്മ സംരക്ഷണം - ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് ചർമ്മ സംബന്ധമായ പല പ്രശ്‌നങ്ങളും കാണാറുണ്ട്. അതിനാൽ ബദാം പാൽ കുടിക്കുന്നത് ചർമ്മത്തിലെ പാടുകളും ഹൈപ്പർപിഗ്മെന്റേഷനും നീക്കം ചെയ്യുന്നതിനും ചർമ്മത്തിന് തിളക്കവും യുവത്വവും നിലനിർത്താനും സഹായിക്കുന്നു.
ബദാം പാലിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നതിലൂടെ എല്ലുകൾക്ക് ബലം ലഭിക്കും.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ - ഗർഭകാലത്ത് സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും. കൂടാതെ, പ്രീക്ലാമ്പ്സിയയുടെ അപകടസാധ്യത കണക്കിലെടുത്ത് ഗർഭാവസ്ഥയിൽ ജാഗ്രത നിർദ്ദേശിക്കുന്നു. ബദാം പാലിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി കാണപ്പെടുന്നു. ഇത് കഴിക്കുന്നത് ഗർഭാവസ്ഥയിൽ സാധാരണ ഉയർന്ന രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല ഇത് കുഞ്ഞിന് വളരെ ഗുണം ചെയ്യും.
ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ബദാം പാൽ. ബദാം പാലിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്‌സിഡന്റ് എന്ന നിലയിൽ ഗർഭിണികളുടെ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസിന്റെ ഫലങ്ങൾ കുറയ്ക്കുന്നു.
ഹൃദയാരോഗ്യം - ഒമേഗ-3 ഫാറ്റി ആസിഡുകൾ ബദാം പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളെ അകറ്റാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ഇതോടൊപ്പം ശരീരത്തിലെ വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു.
ബദാം പാൽ കുടിക്കാൻ ഉചിതമായ സമയം -
രാവിലെ ചെറുചൂടുള്ള ബദാം പാൽ കുടിക്കാം.
ഇതുകൂടാതെ സ്മൂത്തികളിൽ ബദാം പാൽ ഉപയോഗിക്കാം.
ബദാം പാലിൽ നിന്ന് ഹൽവയോ മറ്റ് ഭക്ഷണ പദാർത്ഥങ്ങളോ ഉണ്ടാക്കാം.